ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇരുവർക്കും ഏകദേശം 40 വയസ്സാണ് പ്രായമെന്ന് പോലീസ് അറിയിച്ചു.
1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ നാല് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറയിച്ചു. ഓപ്പറേഷൻ തോറിന്റെ ഭാഗമായിട്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

