ക്ലെയർ: പിരിച്ചുവിടൽ ഭീഷണിയിൽ ക്ലെയറിലെ എനിസ്റ്റിമോണിലുള്ള ഡാക്ട്രോണിക്സ് ജീവനക്കാർ. നൂറോളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമുണ്ടാകുക. ഇതുമായി ബന്ധപ്പെട്ട് യുഎസ് കമ്പനി ജീവനക്കാരുമായി സംസാരിച്ചു തുടങ്ങി. ക്ലെയറിലെ എനിസ്റ്റിമോണിലാണ് ഡാക്ട്രോണിക്സ് ഉള്ളത്.
യുഎസിനും കാനഡയ്ക്കും പുറത്തുള്ള പ്രവർത്തനം അവസാനിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഇതാണ് തൊഴിൽ നഷ്ടത്തിന് കാരണം ആകുക. ഇതുമായി ബന്ധപ്പെട്ടുള്ള കൺസൾട്ടേഷൻ പ്രവർത്തനങ്ങളാണ് ഇപ്പോൾ തുടരുന്നത്. അതേ സമയം എത്ര ജോലികളെ കമ്പനിയുടെ തീരുമാനം ബാധിക്കുമെന്നത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല.
Discussion about this post

