ഡബ്ലിൻ: അയർലൻഡിൽ നിയമലംഘനങ്ങളെ തുടർന്ന് ഗാർഡ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകിട്ടാൻ ഇനി മുതൽ നൽകേണ്ടിവരിക വലിയ വില. വർധിപ്പിച്ച ചാർജുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. വാഹനങ്ങളുടെ ഉപയോഗം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി.
പുതിയ വർധനവ് പ്രകാരം പോലീസ് പിടിച്ചെടുത്ത സ്ക്രാംബ്ലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരികെ ലഭിക്കാൻ നേരത്തെ നൽകിയിരുന്നതിന്റെ ഇരട്ടി തുകയാണ് നൽകേണ്ടിവരിക. നേരത്തെ 125 യൂറോ ആയിരുന്നു വിട്ട് കിട്ടാൻ നൽകേണ്ടിവന്നിരുന്നത്. എന്നാൽ ഇനി മുതൽ ഇത് 250 യൂറോയാണ്. ഓരോ അധിക ദിവസത്തിനും 70 യൂറോ വച്ച് നൽകണം. നേരത്തെ ഇത് 35 യൂറോ ആയിരുന്നു. ഇ- സ്കൂട്ടറുകൾ ഒഴികെയുള്ള വാഹനങ്ങളുടെ നിരക്കാണ് ഇത്.

