ഗാൽവേ: കൗണ്ടി ഗാൽവേയിൽ വാഹനാപകടം. സംഭവത്തിൽ ഇരുചക്രവാഹന യാത്രികൻ മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ക്ലെയർഗാൽവേയിൽ നിന്നും തുവാമിലേക്കുള്ള റോഡിലാണ് അപകടം ഉണ്ടായത്.
ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികൾ എത്രയും വേഗം പോലീസിനെ സമീപിക്കണം എന്നാണ് നിർദ്ദേശം.
Discussion about this post

