ലേഖകന്‍: sreejithakvijayan

ലൗത്ത്: കൗണ്ടി ലൗത്തിൽ യുവതിയെയും കുഞ്ഞിനെയും കാണാതായി. 20 വസ്സുള്ള ജേജ് റോളൻ, മകൻ ആർലോ എന്നിവരെയാണ് കാണാതെ ആയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ 1.55 ഓടെയാണ് ഇരുവരെയും കാണാതെ ആയത്. ദ്രോഗെഡയിലാണ് ഇരുവരെയും അവസാനമായി കണ്ടത്. 5 അടി 7 ഇഞ്ചാണ് റോളന്റെ ഉയരം. മെലിഞ്ഞ ശരീരവും കറുത്ത മുടിയും തവിട്ട് നിറവുമാണ് റോളനുള്ളത്. കറുത്ത മുടിയും കറുത്ത നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിയ്ക്കുള്ളത്. കാണാതാകുമ്പോൾ പച്ചയും കറുപ്പം വരകളുള്ള ഷോർട്ട്‌സും ടോപ്പുമായിരുന്നു റോളന്റെ വസ്ത്രം.

Read More

ഡബ്ലിൻ: ഡബ്ലിനിലെ വിറ്റ്ഫീൽഡ് ജയിലിലെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കൊല്ലപ്പെട്ട വ്യക്തിയ്‌ക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന 40 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 39 വയസ്സുള്ള ഡബ്ലിൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇരുവർക്കും തമ്മിൽ തർക്കങ്ങൾ ഉണ്ടായതായി സൂചനയുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതി പോലീസ് കസ്റ്റഡിയിലാണ്.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഹാറ്റ്ഫീൽഡ് സ്ട്രീറ്റ് പ്രദേശത്തെ റെസിഡൻഷ്യൽ പ്രദേശത്തെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അർദ്ധരാത്രി 12 മണിയോടെ മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. തീപിടിത്തത്തിൽ വീടിന്റെ ജനാല കത്തിനശിച്ചിട്ടുണ്ട്. രണ്ട് ബോംബുകളാണ് വീടിന് നേരെയെറിഞ്ഞത്. സംഭവ സമയം വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു.   വിവരം അറിഞ്ഞയുടൻ ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. മുഖം മൂടി ധരിച്ച രണ്ട് പേരെ പ്രദേശത്ത് കണ്ടതായി പ്രദേശവാസികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡൺ വാലോഘെയറിൽ സ്‌ക്രാംബ്ലറുകൾ പിടിച്ചെടുത്ത് ഗാർഡ. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ദൗത്യത്തിനിടയിൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ആയിരുന്നു പരിശോധന നടത്തിയത്. 10,000 യൂറോ വിലയുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും ഉൾപ്പെടുന്നു. കുട്ടിയെ 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. കേസ്‌മെന്റ് വില്ലാസ്, പട്രിഷ്യൻ പാർക്ക് എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. വാറന്റിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

Read More

നോക്ക്: കൃപാസനം അയർലൻഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 24 ന് നടക്കും. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിൽവച്ചാണ് യജ്ഞം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടികൾക്ക് വൈകീട്ടോടെയാണ് സമാപനം ആകുക. അഖണ്ഡ ജപമാലയോടെയാണ് പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കുക. ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് ദിവ്യബലിയുണ്ടായിരിക്കുന്നതാണ്. തുവാം ആൻഡ് കില്ലാല അതിരൂപതയുടെ ആർച്ച്ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് ഡുഫിയുടെ നേതൃത്വത്തിൽ ആയിരിക്കും ദിവ്യബലി. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ഡബ്ലിൻ, കോർക്ക്, വാട്ടർഫോർഡ്, ലിമെറിക്ക് എന്നിവിടങ്ങളിൽ നിന്നും ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 0899470941, 0894562531 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Read More

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ ജലം സംരക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഐറിഷ് വാട്ടർ. സമീപഭാവിയിലും വെള്ളത്തിന്റെ വിതരണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഐറിഷ് വാട്ടറിന്റെ ഓർമ്മപ്പെടുത്തൽ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ അതിശക്തമായ ചൂട് ആയിരുന്നു രാജ്യത്ത് അനുഭവപ്പെട്ടത്. ഐറിഷ് വാട്ടറിന് 750 വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകളാണ് ഉള്ളത്. ഇവയിൽ ഭൂരിഭാഗവും ജലവിതരണത്തിനായി ഉപയോഗിക്കുന്നത്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇത് ജലം വിതരണം ചെയ്യുന്ന സ്രോതസ്സുകളിലെ ജലനിരപ്പ് താഴാൻ കാരണമാകും. ഇത് കണക്കിലെടുത്ത് 37 സപ്ലൈകളിൽ പൊതുജനങ്ങളെ ബാധിക്കാത്ത വിധത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി വില വർധിപ്പിക്കാൻ തീരുമാനിച്ച് പൈനർജി. സെപ്തംബർ മുതൽ പുതിയ നിരക്കുകൾ നിലവിൽവരും. പൈനർജിയുടെ തീരുമാനം ഏകദേശം 28,000ത്തിലധികം ഉപഭോക്താക്കളെ ആയിരിക്കും  ബാധിക്കുക. വൈദ്യുതി വിലകളിൽ 7.6 ശതമാനത്തിന്റെ വർധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. സെപ്തംബർ 14 മുതലാണ് ഈ വർധനവ് പ്രാബല്യത്തിൽവരികയെന്നാണ് റിപ്പോർട്ടുകൾ. ഇത് 169 യൂറോയുടെ വാർഷിക വർധനവിന് തുല്യമാണ്. അതേസമയം സ്റ്റാൻഡിംഗ് ചാർജുകളിൽ മാറ്റം വരുത്തില്ലെന്ന് പൈനർജി വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം പ്രീ പേയ് പവർ, ഇലക്ട്രിക് അയർലൻഡ്, യുനോ എർജി, ഫ്‌ളോഗാസ് എന്നീ കമ്പനികളും വില വർധിപ്പിച്ചിരുന്നു.

Read More

കെറി: കൗണ്ടി കെറിയിലെ തീരത്ത് കുടുങ്ങിയ ഡോൾഫിനുകളെ രക്ഷിക്കാൻ സഹായിച്ച പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് ഐറിഷ് വെയിൽസ് ആൻഡ് ഡോൾഫിൻ ഗ്രൂപ്പ്. ബുധനാഴ്ച ആയിരുന്നു ഡൈൻജിയൻ ഉയി ച്യൂസിന് പടിഞ്ഞാറുള്ള കടൽ തീരത്ത് ഡോൾഫിനുകൾ എത്തിയത്. കുഞ്ഞ് ഡോൾഫിനുകൾ ഉൾപ്പെടെ കരയിൽ എത്തിയവയിൽ ഉണ്ടായിരുന്നു. 21 ഡോൾഫിനുകളായിരുന്നു ഉണ്ടായിരുന്ന്. ഇതിൽ ഒൻപത് എണ്ണം കരയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ചത്തിരുന്നു. ബാക്കിയുള്ളവയെ തിരികെ കടലിലേക്ക് തന്നെ അയക്കുകയായിരുന്നു. പ്രദേശവാസികളും സംഭവ സമയം അവിടെയുണ്ടായിരുന്ന വിനോദ സഞ്ചാരികളും രക്ഷാ പ്രവർത്തനത്തിൽ പങ്കുകൊണ്ടു. ഇതോടെയാണ് നന്ദി അറിയിച്ച് ഐഡബ്ല്യുഡിജി രംഗത്ത് എത്തിയത്.

Read More

ഗാൽവേ: കൗണ്ടി ഗാൽവേയിൽ വാഹനാപകടം. സംഭവത്തിൽ ഇരുചക്രവാഹന യാത്രികൻ മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ക്ലെയർഗാൽവേയിൽ നിന്നും തുവാമിലേക്കുള്ള റോഡിലാണ് അപകടം ഉണ്ടായത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികൾ എത്രയും വേഗം പോലീസിനെ സമീപിക്കണം എന്നാണ് നിർദ്ദേശം.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. 30 വയസ്സുകാരിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡബ്ലിനിലെ ഡി ഒലിയെർ സ്ട്രീറ്റിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് ഇരയായ യുവതിയ്ക്കും 30 വയസ്സോളം പ്രായമുണ്ട്. ആക്രമണത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read More