ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. 30 വയസ്സുകാരിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡബ്ലിനിലെ ഡി ഒലിയെർ സ്ട്രീറ്റിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ആക്രമണത്തിന് ഇരയായ യുവതിയ്ക്കും 30 വയസ്സോളം പ്രായമുണ്ട്. ആക്രമണത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

