ഡബ്ലിൻ: അയർലൻഡിൽ ഈ വേനൽക്കാലത്ത് വീണ്ടും റെക്കോർഡ് ചൂട്. തുടർച്ചയായ രണ്ടാം വർഷവും രാജ്യത്ത് റെക്കോർഡ് ചുടാണ് അനുഭവപ്പെട്ടതെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട വേനൽക്കാലമാണ് 2026 ലേത്. കഴിഞ്ഞ വർഷവും ഉയർന്ന ചൂടായിരുന്നു രാജ്യത്ത് അനുഭവപ്പെട്ടത്. അതേസമയം വർധിച്ചുവരുന്ന ചൂട് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 16.28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അയർലൻഡിലെ ശരാശരി താപനില. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 0.09 ഡിഗ്രി സെൽഷ്യസിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറൻ യൂറോപ്പിൽ ഈ വർഷം തുടർച്ചയായി ഉയർന്ന മർദ്ദം രൂപം കൊണ്ടിരുന്നു. ഇതാണ് രാജ്യത്ത് ചൂടിന്റെ കാഠിന്യം വർധിപ്പിച്ചത്. കനത്ത ചൂട് ഇക്കുറി മിക്കയിടങ്ങളിലും വലിയ വരൾച്ചയ്ക്ക് കാരണം ആയിരുന്നു.

