ഡബ്ലിൻ: ഗ്രീസിൽ അവധിക്കാലം ആസ്വദിക്കാൻ പോയ 17 കാരൻ മരിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ കുടുംബം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കോർക്ക് സ്വദേശിയായ അലക്സ് മക്കിയാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് 9 ന് ആയിരുന്നു കിമോലോസിലെ റിസോർട്ടിലെ കുളിമുറിയിൽ 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ മരണ കാരണം വൈദ്യുതാഘാതമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുളിമുറിയിലെ വാട്ടർഹീറ്ററിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത് എന്നാണ് സൂചന. മതിയായ സുരക്ഷ ഉറപ്പുവരുത്താതെയാണ് വാട്ടർഹീറ്റർ സ്ഥാപിച്ചതെന്നാണ് കുടുംബം പറയുന്നത്. അതേസമയം സംഭവത്തിന് പിന്നാലെ റിസോർട്ട് അടച്ചുപൂട്ടി.

