ഡബ്ലിൻ: ഏറ്റവും പുതിയ ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം അയർലൻഡിലും പ്രദർശനം ആരംഭിച്ചു. ഇന്നലെ മുതലാണ് ചിത്രം അയർലൻഡിലെ തിയറ്ററുകളിലും പ്രദർശനം ആരംഭിച്ചത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ഐ ആം ഗെയിം.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളാണ് അയർലൻഡിൽ റിലീസ് ചെയ്യുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. നിലവിലെ ലിസ്റ്റിംഗ് പ്രകാരം ഡബ്ലിൻ, സ്റ്റിൽഓർഗൻ, കൂളോക്ക്, ലിമെറിക്ക്, ഗാൽവേ, വാട്ടർഫോർഡ്, കോർക്ക് എന്നിവിടങ്ങളിലെ തിയറ്ററുകളിൽ ഐ ആം ഗെയിം പ്രദർശിപ്പിക്കുന്നുണ്ട്.

