- ഗ്യാനേഷ് കുമാറിനെതിരായ ഹർജി ; സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും
- ഗാന്ധി ജയന്തി; പൊതുസംവാദം സംഘടിപ്പിക്കാൻ ക്രാന്തി അയർലൻഡ്
- ലീവിംഗ് സെർട്ട് പരീക്ഷ; ഉന്നതവിജയം നേടിയവരെ ആദരിക്കും
- ‘പിന്നാലെ ഇങ്ങനെ വരരുത് ‘ ; മുഖ്യമന്ത്രി ബുധനാഴ്ച മാധ്യമങ്ങളെ കാണും, ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും
- മൊബൈൽ സേവന രംഗത്തേക്ക് ചുവടുവച്ച് ലിഡിൽ
- ധാരണകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു; വീണ്ടും സമരത്തിനൊരുങ്ങി ഫോർസ അംഗങ്ങൾ
- ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് സ്വീകരണം
- അതിശക്തമായ കാറ്റും മഴയും; കൗണ്ടികളിൽ ഇന്ന് മുന്നറിയിപ്പ്
🌼 സ്വാഗതം!
പൂക്കളം തീർക്കാൻ തുടങ്ങുന്നതിന് മുൻപ് നിങ്ങളുടെ പേര് നൽകൂ.
ഓണം 2026
അത്തം മുതൽ തിരുവോണം വരെ — ഒരു ഐതിഹ്യത്തിന്റെയും ഒരു നാടിന്റെയും കഥയിലൂടെ ഒരു യാത്ര. വായിക്കാം ഓണത്തിന്റെ ചരിത്രം, ഒപ്പം സ്വന്തമായി ഒരു പൂക്കളവും തീർക്കാം.
ഓണത്തിന്റെ ഐതിഹ്യവും ചരിത്രവും
കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. സമത്വസുന്ദരമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലും മലയാളികളുടെ വിളവെടുപ്പ് ഉത്സവവുമായ ഓണം, ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് പ്രധാനമായും ആഘോഷിക്കുന്നത്. മഹാബലി ചക്രവർത്തിയുടെ ഐതിഹ്യവുമായി ഓണം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
മഹാബലിയുടെയും വാമനന്റെയും ഐതിഹ്യം
നീതിമാനും പ്രജാക്ഷേമതത്പരനുമായിരുന്നു മഹാബലി. അദ്ദേഹത്തിന്റെ ഭരണകാലത്ത് മാമലനാട്ടിലെ ജനങ്ങൾ സമത്വത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്നു. മഹാബലിയുടെ കീർത്തി പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ അട്ടിമറിക്കുമോയെന്ന് ഭയന്ന ദേവകൾ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും അദ്ദേഹം വാമനാവതാരം കൈക്കൊള്ളുകയും ചെയ്തു. ദാനശീലനായ മഹാബലിയോട് വാമനൻ തപസ്സ് ചെയ്യാൻ മൂന്നടി മണ്ണ് ദാനമായി ചോദിച്ചു. ആദ്യത്തെ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന വാമനന് മുന്നിൽ മൂന്നാമത്തെ അടിവെക്കാൻ മഹാബലി തന്റെ ശിരസ്സ് കുനിച്ചു. മൂന്നാമത്തെ അടിയിൽ മഹാബലിയെ പാതാളത്തിലേക്ക് അയച്ച വാമനൻ, തന്റെ പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ മാമലനാട്ടിലേക്ക് വരാൻ അദ്ദേഹത്തിന് അനുവാദം നൽകി. ഈ തിരിച്ചുവരവാണ് തിരുവോണ ദിവസമായി മലയാളികൾ ആഘോഷിക്കുന്നത് എന്നാണ് കഥ.
കാർഷിക പശ്ചാത്തലവും തൃക്കാക്കരയും
ഓണത്തിന് കാർഷികവും ചരിത്രപരവുമായ പശ്ചാത്തലങ്ങൾ കൂടിയുണ്ട്. കൊയ്ത്തു കഴിഞ്ഞുള്ള സന്തോഷം പങ്കിടാൻ കാലങ്ങൾക്ക് മുൻപേ കേരളീയർ ഓണം ആഘോഷിച്ചിരുന്നു. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രവുമായി ഓണത്തിന് വലിയ ബന്ധമുണ്ട്. പണ്ടുകാലത്ത് ഓണം തൃക്കാക്കരയപ്പന്റെ ഉത്സവമായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഓണാചാരങ്ങളും വിനോദങ്ങളും
ഓണവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും വിനോദങ്ങളും നിലവിലുണ്ട്. വള്ളംകളി, ഓണസദ്യ, അത്തപ്പൂക്കളം, ഊഞ്ഞാലാട്ടം, ഓണക്കോടി, ഓണക്കളികൾ എന്നിവ ഓണക്കാലത്തിന്റെ ഈടുവെപ്പുകളാണ്. ഓണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഇനമായ പൂക്കളത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാം.
അത്തം മുതൽ തിരുവോണം വരെ- പൂക്കളങ്ങളുടെ പത്ത് നാളുകൾ
ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെ പത്തു നാളുകൾ കൊണ്ട് നിറയുന്ന ഒരു ഐതിഹ്യത്തിന്റെയും ഒരു നാടിന്റെയും ചരിത്രം. ഓരോ നാളും ഒരു പൂവിതൾ ചേർക്കുന്നു, ഒടുവിൽ തിരുവോണത്തിൽ പൂക്കളം പൂർണമാകുന്നു. താഴേക്ക് സ്ക്രോൾ ചെയ്ത് ഓരോ നാളും വായിക്കൂ.
ഓണത്തിന് ശേഷം
തിരുവോണത്തിന് ശേഷം വരുന്ന അവിട്ടം, ചതയം ദിനങ്ങളോടെയാണ് ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്നത്. കർക്കടക മാസത്തിലെ തിരുവോണം നാളായ പിള്ളേരോണത്തിൽ തുടങ്ങി കന്നി മാസത്തിലെ തിരുവോണം നാളായ ഇരുപത്തിയെട്ടാം ഓണം വരെ നീണ്ടുനിന്നിരുന്ന ആഘോഷങ്ങൾ ഒരുകാലത്ത് ഓണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്നു എന്ന് തെക്കൻ കേരളത്തിലെ ചില പഴമക്കാർ പല കാലങ്ങളിലായി പറഞ്ഞത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സമഗ്രവും സമ്പൽസമൃദ്ധവുമായ ഒരു പോയകാലത്തിന്റെ ഓർമ്മ പുതുക്കലാണ് ഓണം എന്നത് ഇതിനാൽ വ്യക്തമാകുന്നു.
🌼 സ്വന്തം പൂക്കളം തീർക്കൂ
ആകൃതികൾ കാൻവാസിലേക്ക് വലിച്ചിടുക, നിറങ്ങൾ മാറ്റുക, നിങ്ങളുടേതായ ഒരു പൂക്കളം ഡിസൈൻ ചെയ്യൂ.
ടിപ്പ്: വച്ചിട്ടുള്ള ആകൃതി ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക (തിരിക്കാൻ സ്ലൈഡർ ഉപയോഗിക്കുക), വലിച്ച് നീക്കാം, Delete അമർത്തി നീക്കം ചെയ്യാം.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
