ഡബ്ലിൻ: അയർലൻഡിൽ ക്രിമിനൽ സംഘത്തിലെ കണ്ണികളായ മൂന്ന് ബ്രസീലിയൻ പൗരന്മാർക്കെതിരെ കേസ് എടുത്തു. റഹീൻ ക്ലോസിൽ താമസിക്കുന്ന മാത്യൂസ് ബെർബെറിക് ഇയാളുടെ സഹോദരി മരിയ ബെർബറിക്, സാൻഡർ ഡി സിൽവ പെരേര എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഇവരെ വെള്ളിയാഴ്ച ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
ഗാർഡ നാഷണൽ പ്രൊട്ടക്റ്റീവ് സർവ്വീസസ് ബ്യൂറോയുടെ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിനും വേശ്യാവൃത്തി നടത്തിയതിനും ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 3.5 മില്യൺ യൂറോയുടെ കുറ്റകൃത്യവരുമാനമാണ് ഇവർ കൈവശം വച്ചിരിക്കുന്നത്.

