ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: ഈ സീസണിലെ കൊടുങ്കാറ്റുകളുടെ പേരുകൾ പുറത്തുവിട്ടു. യുകെ മെറ്റ് ഓഫാീസ്, മെറ്റ് ഐറാൻ, ഡച്ച് ദേശീയ കാലാവസ്ഥാ പ്രവചന സേവനമായ കെഎൻഎംഐ എന്നിവ സംയുക്തമായിട്ടാണ് പേരുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. പൊതുജനങ്ങളാണ് പേരുകൾ നിർദ്ദേശിച്ചത്. 40,000 ത്തിലധികം നിർദ്ദേശങ്ങൾ ആളുകളിൽ നിന്നും ലഭിച്ചിരുന്നു. ഇതിൽ നിന്നും പേരുകൾ തിരഞ്ഞെടുക്കുകയായിരുന്നു. ഭൂരിഭാഗം പേരും തങ്ങളെ വേർപിരിഞ്ഞ വ്യക്തികളുടെയും വളർത്തുമൃഗങ്ങളുടെയും പേരുകളാണ് നിർദ്ദേശിച്ചത്. ഓസ്റ്റിൻ, ബോയിലോ, ക്ലോയി എന്നീ പേരുകൾ സീസണിലെ ആദ്യ കൊടുങ്കാറ്റുകൾക്ക് അധികൃതർ നൽകിയിട്ടുണ്ട്. 2015 മുതലാണ് കൊടുങ്കാറ്റുകൾക്ക് പേരുകൾ നൽകി തുടങ്ങിയത്. സെപ്തംബർ ആദ്യം മുതൽ അടുത്ത ഓഗസ്റ്റ് വരെയാണ് പട്ടിക തയ്യാറാക്കുന്നത്. ശരത്കാലത്തിന്റെ ആരംഭം മുതലാണ് കൊടുങ്കാറ്റുകൾ രൂപപ്പെട്ട് തുടങ്ങുക.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ലെപ്പോർഡ്‌സ്ടൗണിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കൂടി കേസ് എടുത്ത് പോലീസ്. ഇവരെ ഡബ്ലിനിൽ ക്രിമിനൽ കോടതിയിൽ ഹാജരാക്കും. ഇതിൽ ഒരാൾക്കെതിരെ ഇതിന് മുൻപും കുറ്റം ചുമത്തിയിരുന്നു. സൗത്ത് കൗണ്ടി ബിസിനസ് പാർക്കിൽ ആയിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. യുവാക്കളുടെ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. 20 വയസ്സുള്ള ഇയാൾ ബ്യൂമോണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: സമരമെന്ന തീരുമാനത്തിൽ ഉറച്ച് അയർലൻഡിലെ പൊതുമേഖലാ ജീവനക്കാർ. ആരോഗ്യപ്രവർത്തകരും ജയിൽ ജീവനക്കാരുമുൾപ്പെടെയുള്ള വിഭാഗങ്ങൾ പണിമുടക്കിന്റെ ഭാഗമാകും. അതേസമയം വരാനിരിക്കുന്ന സമരങ്ങൾ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരിക്കും സൃഷ്ടിക്കുക. ശമ്പളക്കരാറിന്റെ പേരിലാണ് പൊതുമേഖലയിലെ ജീവനക്കാർ സമരം ചെയ്യുന്നത്. യുണൈറ്റഡ്, ഫോർസ, എസ്‌ഐപിടിയു തുടങ്ങിയ തൊഴിലാളി സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം എൻഎംഒയുൾപ്പെടെയുള്ള സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ശമ്പളകരാർ ജൂൺ 30 ന് അവസാനിച്ചതാണ്. എന്നാൽ പിന്നീട് ഇത് പുതുക്കുകയോ, ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉണ്ടാകുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ജീവനക്കാർ സമരത്തിനിറങ്ങിയത്

Read More

ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ ഭവന നിർമ്മാണം നടത്തുന്ന രാജ്യമായി അയർലൻഡ്. ഗ്ലെൻവീഗിനായി ഗുഡ്‌ബോഡി നടത്തിയ ഗവേഷണത്തിലാണ് രാജ്യത്തിന് അഭിമാനമാകുന്ന കണ്ടെത്തൽ. പതിനായിരത്തിൽപ്പരം വീടുകളുടെ നിർമ്മാണമാണ് നിലവിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ആയിരം പേർക്ക് 7.2 എന്ന തോതിലാണ് നിലവിലെ ഭവന നിർമ്മാണ പ്രവർത്തനങ്ങൾ. ഈ വർഷം അവസാനിക്കുന്നതോടെ നിലവിൽ പുരോഗമിക്കുന്ന 40,000 വീടുകളുടെ നിർമ്മാണം പൂർത്തിയാകും. ഭവന നിർമ്മാണത്തിൽ യൂറോപ്യൻ ശരാശരി എന്നത് ആയിരം പേർക്ക് മൂന്ന് വീടുകൾ എന്നതാണ്. യുകെ, പോർച്ചുഗൽ തുടങ്ങിയ അയൽരാജ്യങ്ങളെ അപേക്ഷിച്ച് അയർലൻഡിൽ വളരെ വേഗത്തിലാണ് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പെട്രോൾ സ്‌റ്റേഷനിൽ മോഷണം. മോഷ്ടാക്കളുടെ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഡൊണഗൽ, ഡെറി അതിർത്തിയിലെ സർവ്വീസ് സ്റ്റേഷനിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘമാണ് പെട്രോൾ സ്‌റ്റേഷനിലേക്ക് എത്തിയത്. അതിക്രമിച്ച് കടന്ന പുരുഷന്മാർ സ്ഥാപനത്തിൽ നിന്നും പലതും കൈവശപ്പെടുത്തുകയായിരുന്നു. ഇത് കണ്ട ജീവനക്കാർ തടയാൻ ശ്രമിച്ചു. ഇതോടെ മോഷ്ടാക്കൾ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അന്നേ ദിവസം 8.45 നും 9.30 നും ഇടയിൽ പെട്രോൾ സ്‌റ്റേഷൻ വഴി കടന്ന് പോയ വാഹനങ്ങൾ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണ്.

Read More

വാട്ടർഫോർഡ്: വൈദികൻ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വാട്ടർഫോർഡിൽ ആയിരുന്നു അന്ത്യം. ഹോളിക്രോസ് സന്യാസസഭയുടെ അന്തർദേശീയ അസിസ്റ്റന്റ് സുപ്പീരിയർ ജനറലും വികാരി ജനറലുമാണ് ഇമ്മാനുവൽ. സഹോദരിയുടെ പുത്രി ജൈസി ജിജോയെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഇമ്മാനുവൽ. ഇതിനിടെ അപ്രതീക്ഷിതമായി അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓഗസ്റ്റ് 29ന് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. വടക്കുകിഴക്കൻ ഇന്ത്യ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. കെ.ജെ അബ്രഹാമാണ് മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

Read More

ഡബ്ലിൻ: മലയാളീസ് ഇൻ സിറ്റി വെസ്റ്റ് (എംഐസി) ഓണം ആഘോഷിച്ചു. ഓഗസ്റ്റ് 29 ന് ഡബ്ലിനിലെ പെരിസ്ടൗൺ കമ്യൂണിറ്റി സെന്ററിലായിരുന്നു മലയാളികൾ ഓണം ആഘോഷമാക്കിയത്. അത്തപ്പൂക്കളം നുള്ളി എന്ന പേരിലായിരുന്നു പരിപാടി. പതിവ് ഓണാഘോഷങ്ങളുടെ ചട്ടക്കൂടുകൾ പൊളിച്ച് ഓണം എഐസി ഒരു ഉത്സവമാക്കുകയായിരുന്നു. ഉത്സവപ്പറമ്പുകളെ ഓർമ്മിക്കും വിധമായിരുന്നു വേദിയിലെ ക്രമീകരണങ്ങൾ. കേരളത്തിന്റെ തനിമ അയർലൻഡിന് പകർന്ന് ചുണ്ടൻ വള്ളം, ആൽത്തറ, തുളസിത്തറ, ഉത്സവത്തിന്റെ ഓർമ്മകൾ പകർന്ന് സ്വർണക്കൊടിമരം എന്നി സജ്ജീകരിച്ചിരുന്നു. തൃശ്ശൂർ പൂരത്തിന്റെ പ്രൗഡി വിളിച്ചോതുന്ന രീതിയിൽ നെറ്റിപ്പട്ടവും മുത്തുക്കുടകളും ഒരുക്കിയിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ- സാംസ്‌കാരിക പരിപാടികൾ പരിപാടിയുടെ മറ്റൊരു ആകർഷണമായി.

Read More

ഡബ്ലിൻ: അയർലൻഡിൽ പബ്ബുകൾ വ്യാപകമായി അടച്ചുപൂട്ടുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ അയർലൻഡിലെ നാലിലൊന്ന് പബ്ബുകളും അടച്ചുപൂട്ടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2005 മുതൽ 2,205 സ്ഥാപനങ്ങളാണ് അടച്ചുപൂട്ടേണ്ടതായി വന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രതിവർഷം ശരാശരി 110 പബ്ബുകൾ വീതം വ്യാപാരം അവസാനിപ്പിച്ചെന്നാണ് ഡിസിയുവിലെ സാമ്പത്തിക വിദഗ്ധനും അസോസിയേറ്റ് പ്രൊഫസറുമായ ആന്റണി ഫോളി വ്യക്തമാക്കുന്നത്. രാജ്യത്തെ എല്ലാ കൗണ്ടികളിലും പബ്ബുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 2005 ന് ശേഷം ലിമെറിക്കിലാണ് പബ്ബുകളുടെ എണ്ണത്തിൽ വലിയ കുറവ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന 37.2 ശതമാനം പബ്ബുകളും അടച്ചുപൂട്ടി. 2005 മുതൽ ഒഫാലിയിലെ മൂന്നിലൊന്ന് പബ്ബുകൾക്കാണ് പൂട്ടുവീണത്. കോർക്ക്, റോസ്‌കോമൺ മുതലായ സ്ഥലങ്ങളിലും ധാരാളം പബ്ബുകൾ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്

Read More

ഡബ്ലിൻ: ഡബ്ലിനിലെ മേറ്റർ ആശുപത്രിയ്ക്ക് വൻ തുക പിഴ ചുത്തി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ. വംശത്തിന്റെ പേരിൽ അകാരണമായി ജീവനക്കാരനെ പുറത്താക്കിയ സംഭവത്തിലാണ് നടപടി. നടപടി നേരിട്ട ജീവനക്കാരന് 10,000 യൂറോ നഷ്ടപരിഹാരമായി നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. നൈജീരിയൻ വംശജനായ ഹെൽത്ത് കെയർ അസിസ്റ്റന്റിനെയാണ് അകാരണമായി സസ്‌പെൻഡ് ചെയ്തത്. രോഗിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചായിരുന്നു ആശുപത്രി നടപടി സ്വീകരിച്ചത്. എന്നാൽ ഈ ആരോപണം തെളിയിക്കാനുള്ള തെളിവുകൾ ആശുപത്രിയ്ക്ക് ഉണ്ടായിരുന്നില്ല. ഇതോടെയാണ് നടപടി സ്വീകരിച്ചത്. ആറ് ദിവസത്തേയ്ക്കാണ് നൈജീരിയൻ വംശജനായ പോൾ ആഗ്ബൺസിനെ സസ്‌പെൻഡ് ചെയ്തത്.

Read More

വിക്ലോ: യൂറോപ്യൻ യൂണിയനിലെ പ്രതിരോധ മന്ത്രിമാരുടെ യോഗം ഇന്ന്. വിക്ലോയിലാണ് യൂറോപ്യൻ യൂണിയൻ വിദേശകാര്യ, സുരക്ഷാ നയമ ഉന്നത പ്രതിനിധി കാജ കല്ലാസിന്റെ അധ്യക്ഷതയിൽ യോഗം ചേരുന്നത്. യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുത്തതിന് പിന്നാലെ നടക്കുന്ന ആദ്യ യോഗമാണ് ഇത്. യുക്രെയ്ൻ, ലെബനൻ എന്നീ രാജ്യങ്ങൾക്കുള്ള യൂറോപ്യൻ യൂണിയൻ പിന്തുണ, സമുദ്രസുരക്ഷ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ അയർലൻഡ് പ്രതിരോധ മന്ത്രി ഹെലൻ മക്കന്റി മറ്റ് മന്ത്രിമാരുമായി ചർച്ച ചെയ്യും. റഷ്യയുടെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ മുൻഗണന യുക്രെയ്‌ന് നൽകിയേക്കും. 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. മക്കന്റിയാണ് ചടങ്ങിൽ ആതിഥേയത്വം വഹിക്കുക.

Read More