Author: Anu Nair

രാവിലെ എഴുന്നേറ്റാലുടൻ പല്ല് തേച്ചു കൊണ്ടാണ് നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ. പലപ്പോഴും പത്തും, പതിനഞ്ചും മിനിട്ട് എടുത്ത് പല്ല് തേക്കുന്നവരുമുണ്ട്. എന്നാൽ ഇക്കണ്ട കാലമത്രയും പല്ല് തേച്ചിരുന്നത് തെറ്റായ രീതിയിലാണെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ . ഇതിൽ കാര്യമുണ്ടെന്നാണ് ദന്തഡോക്ടർമാരും പറയുന്നത് . പല്ല് തേച്ച ഉടനെ വായ കഴുകുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത് . അങ്ങനെ ചെയ്താൽ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡിന് പ്രവർത്തിക്കാൻ സമയം കിട്ടില്ലെന്നുമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്ന വീഡിയോയിലെ ഉള്ളടക്കം . പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുന്ന ഫ്ലൂറൈഡുകളുടേത് . അതിനാൽ പല്ല് തേച്ച ഉടനെ വായ വെള്ളവും, മൗത്ത് വാഷും ഉപയോഗിച്ച് കഴുകരുതെന്നാണ് ഡോക്ടർമാർ പറയുന്നത് . വായ കഴുകുമ്പോൾ പേസ്റ്റിനൊപ്പം വായിലെത്തിയ ഫ്ലൂറൈഡും നഷ്ടമാകുന്നു. ഫ്ലൂറൈഡ് കൂടുതൽ നേരം നിലനിൽക്കുമ്പോൾ മാത്രമാണ് അതിന്റെ ഗുണം ലഭിക്കുന്നത് .ബ്രഷ് ചെയ്താൽ വായ കഴുകാൻ അരമണിക്കൂർ വരെ കാത്തിരിക്കണമെന്നും ഡോക്ടർമാർ പറയുന്നു.പല്ലുതേച്ചാലുടനെ…

Read More

പത്തനംതിട്ട ; കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു . ആയിരങ്ങളാണ് ഭസ്മാഭിഷ്ക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് .നട തുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കുംഭമാസം ഒന്നാം തീയതിയായ ഇന്ന് രാവിലെ 5 മണിക്ക് നട തുറന്നു. മാസ പൂജകൾ പൂർത്തിയാക്കി ഫെബ്രുവരി 17 ന് രാത്രി 10 ന് നട അടയ്ക്കും. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് നിർമ്മാണ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പുതിയ സംവിധാനം വരുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ‘ശബരിമല വികസന അതോറിറ്റി’ രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനും, ദേവസ്വം മന്ത്രി വൈസ് ചെയർമാനുമായി ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാകും സമിതി രൂപീകരിക്കുക.

Read More

കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിംഗിൽ റാഗിംഗ് നടത്തിയ അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സാമുവൽ ജോൺസൺ, എൻ എസ് ജീവ, രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻ പി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തതത് . ആന്റി റാഗിംഗ് നിയമപ്രകാരം അന്വേഷണം നടത്തിയാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത് . മൂന്ന് മാസത്തോളം ഇവർ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തുവെന്നാണ് പരാതി. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് പീഡിപ്പിച്ചുവെന്നും, കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചുവെന്നും വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പണം പിടിച്ചു വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു

Read More

തിരുവനന്തപുരം ; സെൻട്രൻ റെയിൽ വേ സ്റ്റേഷനിൽ ബോംബ് ഭീഷണി. കേരള പോലീസിന്റെ ഫേസ്ബുക്ക് ഐഡിയിലേയ്ക്ക് മെസഞ്ചർ വഴിയാണ് സന്ദേശമെത്തിയത് . ബോംബ് സ്ക്വാഡ് അടക്കമുള്ളവർ പരിശോധനയ്ക്ക് എത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇന്നലെ അർദ്ധരാത്രിയോടെയാണ് സന്ദേശം എത്തിയത് . സന്ദേശം അയച്ചയാൾ സ്വന്തം ഐഡിയിൽ നിന്ന് തന്നെയാണിത് അയച്ചതെന്നും പോലീസ് ഉറപ്പ് വരുത്തി. സന്ദേശം അയച്ചത് തെലങ്കാന സ്വദേശിയാണ് . സംസ്ഥാനത്തെ മറ്റ് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടന്നുവരികയാണ്. സമാനമായ രീതിയിൽ നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് വച്ചതായി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ സേനയും, പോലീസും റൺ വേയിൽ അടക്കം പരിശോധന നടത്തി. വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സന്ദേശം വ്യാജമാണെന്ന് സിസിഎഫും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

ഹൈദരാബാദ് : ഹൈദരാബാദിൽ ഹനുമാൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ മാംസക്കഷണങ്ങൾ കണ്ടെത്തി . തപ്പച്ചബൂത്ര ജീര ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം . രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുരോഹിതനാണ് ശിവലിംഗത്തിന് പിന്നിൽ മാംസക്കഷണങ്ങൾ വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം വിവരം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്തു. നിരവധി ദേവന്മാരെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ഹനുമാൻ ക്ഷേത്രമാണിത്. വാർത്ത പരന്നതോടെ ഹിന്ദു സംഘടനകളും ബിജെപി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി . ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി ചന്ദ്ര മോഹൻ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു. ‘ സ്ഥലത്തെത്തിയപ്പോൾ ക്ഷേത്രവാതിലുകൾ അടച്ചിരിക്കുന്നതാണ് കണ്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ‘ ഡിസിപി ചന്ദ്ര മോഹൻ പറഞ്ഞു.

Read More

ന്യൂഡൽഹി : പാകിസ്ഥാനിൽ നിന്ന് ഒരു നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഇല്ലെന്ന് ഉറപ്പാക്കാൻ ബിഎസ്എഫിനു നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ തലസ്ഥാനത്ത് നടന്ന ഉന്നതതല ജമ്മു കശ്മീർ സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ ജാഗ്രത പാലിക്കാനും അതിർത്തിയിലെ സൈനികരെ ശക്തിപ്പെടുത്താനും നുഴഞ്ഞുകയറ്റ ഭീഷണി തടയാൻ നിരീക്ഷണത്തിനും അതിർത്തി കാവലിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ജമ്മു കശ്മീർ മേഖലയിലെ ഭീകരത ഇല്ലാതാക്കുന്നതിന് എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കുകയും, സംയുക്തമായി പ്രവർത്തിക്കുകയും വേണം. കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് ‘സീറോ ടെറർ’ പദ്ധതിക്കായി ശക്തമായ നടപടികൾ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ‘ഭീകര രഹിത ജമ്മു കശ്മീർ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അർദ്ധസൈനിക വിഭാഗത്തിന് വലിയ പങ്കുണ്ട് . ഇന്ത്യൻ സൈന്യവുമായും ജമ്മു കശ്മീർ പോലീസുമായും സഹകരിച്ച് പ്രവർത്തിക്കാൻ സിആർപിഎഫിനും ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി.…

Read More

അന്തരിച്ച നടി മീനാ ഗണേഷുമായി ബന്ധപ്പെട്ട് തനിക്കെതിരെഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി സീമ ജി നായർ. മീനാ ഗണേഷിന്റെ ആങ്ങളയുടെ മകളാണ് സീമയെന്നും, മീന വയ്യാതിരുന്ന കാലത്ത് സീമ തിരിഞ്ഞു നോക്കിയില്ലെന്നും കാട്ടി കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സീമയുടെ പോസ്റ്റിനു താഴെയാണ് ശിൽപ എന്ന യുവതി ഇങ്ങനെയൊരു കമന്റ് പോസ്റ്റ് ചെയ്തത്. ‌ കമന്റ് കണ്ടപ്പോൾ അത്ഭുതം തോന്നിയെന്നും തന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളോ, മീനാ ഗണേശിന് അങ്ങനെ ഒരു ആങ്ങളയോ ഇല്ലെന്നും സീമ പറഞ്ഞു. അതിനു പിന്നാലെ പോസ്റ്റിട്ട ശില്പ പ്രതീഷ്കുമാർ സീമയെ വിളിക്കുകയും , തെറ്റ് പറ്റിയതാണെന്ന് പറയുകയും ചെയ്തുവെന്നും സീമ പറയുന്നു. സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …. ‘ ഇന്നലെ ഞാൻ ഒരു പോസ്റ്റിട്ടിരുന്നു ,കുറെ പേരെങ്കിലും അത് കണ്ടിട്ടുണ്ടവും ,മീന ഗണേഷ് അമ്മയുമായി ബന്ധപ്പെട്ട പോസ്റ്റ് ..ഇന്നലെ ഉച്ചയോടെ ദുബൈയിൽ നിന്നും അതിട്ട ശിൽപയുടെ ഫോൺ…

Read More

മലപ്പുറം : ആമയൂരിൽ 18 കാരി ജീവനൊടുക്കിയതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ആൺ സുഹൃത്തിന്റെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരക്കുന്ന് സ്വദേശി സജീർ (19) ആണ് മരിച്ചത് . പെൺകുട്ടി മരിച്ചതിന് പിന്നാലെ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സജീർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ ആരും അറിയാതെ ആശുപത്രിയിൽ നിന്ന് സജീർ പുറത്തിറങ്ങുകയായിരുന്നു. എടവണ്ണ പുകമണ്ണിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത് . വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് ഷൈമ ജീവനൊടുക്കിയത് . ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് താല്പര്യമുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

Read More

പത്തനംതിട്ട ; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി . പത്തനം തിട്ട സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഇഡ്ഡലി ശരൺ ചന്ദ്രനെയാണ് നാടു കടത്തിയത് . ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാവൈസ് പ്രസിഡന്റാണ് ശരൺ. മന്ത്രി വീണാ ജോർക്ക് അടക്കമുള്ളവർ ശരണിനെ മാലയിട്ട് സ്വീകരിച്ചത് വൻ വിവാദമായിരുന്നു. കാപ്പാക്കേസ് പ്രതി അല്ലെന്നും സ്വയം തിരുത്താനാണ് പാർട്ടിയിൽ എത്തിയതെന്നുമായിരുന്നു സിപിഎം വിശദീകരണം . ഈയടുത്ത് ഡി വൈ എഫ് ഐ പ്രവർത്തകന്റെ തല അടിച്ചുപൊട്ടിച്ച ശരൺ സിപിഎമ്മിൽ ചേരുന്നതിനു മുൻപും നിരവധി ഡി വൈ എഫ് ഐ – എസ് എഫ് ഐ പ്രവർത്തകരെ ആക്രമിച്ച കേസുകളിൽ പ്രതിയാണ്. ഡി വൈ എഫ് ഐ പ്രവർത്തകൻ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത് ശരൺ ആണെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ഭീഷണിയെ തുടർന്ന് അന്ന് ശരൺ പരാതി നൽകിയിരുന്നില്ല.

Read More

വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യർ, വിധു വിൻസെന്റ് തുടങ്ങിയവർ സംഘടനയിൽ ഇപ്പോൾ സജീവമല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിൽ പ്രതികരണവുമായി നടി പാർവ്വതി തിരുവോത്ത് . മറ്റുള്ളവരുടെ സത്യം അറിയാൻ എന്നോട് ചോദ്യം ഉന്നയിക്കുന്നത് ശരിയല്ല . എനിക്ക് എന്റെ സത്യങ്ങളേ പറയാൻ കഴിയൂ.അവരോടുള്ള ചോദ്യങ്ങൾ അവർക്ക് നേരെയാണ് ഉന്നയിക്കേണ്ടതെന്നും പാർവ്വതി പറഞ്ഞു.ദ് ന്യൂ ഇൻഡ്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് പാർവതി നിലപാട് തുറന്നു പറഞ്ഞത്. ‘ നിങ്ങൾ ഇത്തരം ചോദ്യങ്ങൾ അവരോട് ചോദിക്കണം. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആളല്ല. അത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അന്യായമാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. നിങ്ങൾ എന്തിനാണ് എന്നോട് ഇത് ചോദിക്കുന്നത്? അവരുമായി ഒരു അഭിമുഖം ലഭിക്കാത്ത ഒരു സാഹചര്യവുമില്ല. പകരം, ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന ആളുകളോട് ഇത് ചോദിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, ഞങ്ങൾ കൂടുതൽ അപമാനിക്കപ്പെടുന്നു.എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങൾ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. എല്ലാ മാധ്യമങ്ങളോടും…

Read More