രാവിലെ എഴുന്നേറ്റാലുടൻ പല്ല് തേച്ചു കൊണ്ടാണ് നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ. പലപ്പോഴും പത്തും, പതിനഞ്ചും മിനിട്ട് എടുത്ത് പല്ല് തേക്കുന്നവരുമുണ്ട്. എന്നാൽ ഇക്കണ്ട കാലമത്രയും പല്ല് തേച്ചിരുന്നത് തെറ്റായ രീതിയിലാണെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ . ഇതിൽ കാര്യമുണ്ടെന്നാണ് ദന്തഡോക്ടർമാരും പറയുന്നത് .
പല്ല് തേച്ച ഉടനെ വായ കഴുകുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത് . അങ്ങനെ ചെയ്താൽ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡിന് പ്രവർത്തിക്കാൻ സമയം കിട്ടില്ലെന്നുമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്ന വീഡിയോയിലെ ഉള്ളടക്കം . പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുന്ന ഫ്ലൂറൈഡുകളുടേത് . അതിനാൽ പല്ല് തേച്ച ഉടനെ വായ വെള്ളവും, മൗത്ത് വാഷും ഉപയോഗിച്ച് കഴുകരുതെന്നാണ് ഡോക്ടർമാർ പറയുന്നത് .
വായ കഴുകുമ്പോൾ പേസ്റ്റിനൊപ്പം വായിലെത്തിയ ഫ്ലൂറൈഡും നഷ്ടമാകുന്നു. ഫ്ലൂറൈഡ് കൂടുതൽ നേരം നിലനിൽക്കുമ്പോൾ മാത്രമാണ് അതിന്റെ ഗുണം ലഭിക്കുന്നത് .ബ്രഷ് ചെയ്താൽ വായ കഴുകാൻ അരമണിക്കൂർ വരെ കാത്തിരിക്കണമെന്നും ഡോക്ടർമാർ പറയുന്നു.പല്ലുതേച്ചാലുടനെ വായ കഴുകണമെന്ന് നിര്ബന്ധമുള്ളവരാണെങ്കില് ഫ്ലൂറൈഡ് മൗത്ത് റിൻസ് ഉപയോഗിക്കാവുന്നതാണ്