വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യർ, വിധു വിൻസെന്റ് തുടങ്ങിയവർ സംഘടനയിൽ ഇപ്പോൾ സജീവമല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിൽ പ്രതികരണവുമായി നടി പാർവ്വതി തിരുവോത്ത് .
മറ്റുള്ളവരുടെ സത്യം അറിയാൻ എന്നോട് ചോദ്യം ഉന്നയിക്കുന്നത് ശരിയല്ല . എനിക്ക് എന്റെ സത്യങ്ങളേ പറയാൻ കഴിയൂ.അവരോടുള്ള ചോദ്യങ്ങൾ അവർക്ക് നേരെയാണ് ഉന്നയിക്കേണ്ടതെന്നും പാർവ്വതി പറഞ്ഞു.ദ് ന്യൂ ഇൻഡ്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് പാർവതി നിലപാട് തുറന്നു പറഞ്ഞത്.
‘ നിങ്ങൾ ഇത്തരം ചോദ്യങ്ങൾ അവരോട് ചോദിക്കണം. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആളല്ല. അത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അന്യായമാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. നിങ്ങൾ എന്തിനാണ് എന്നോട് ഇത് ചോദിക്കുന്നത്? അവരുമായി ഒരു അഭിമുഖം ലഭിക്കാത്ത ഒരു സാഹചര്യവുമില്ല. പകരം, ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന ആളുകളോട് ഇത് ചോദിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, ഞങ്ങൾ കൂടുതൽ അപമാനിക്കപ്പെടുന്നു.എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങൾ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. എല്ലാ മാധ്യമങ്ങളോടും ഞാൻ ഇത് പറയുന്നുണ്ട്. എനിക്ക് ആരോടും ഒരു ബാധ്യതയുമില്ല” പാർവ്വതി തിരുവോത്ത് പറഞ്ഞു.