മലപ്പുറം : ആമയൂരിൽ 18 കാരി ജീവനൊടുക്കിയതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ആൺ സുഹൃത്തിന്റെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരക്കുന്ന് സ്വദേശി സജീർ (19) ആണ് മരിച്ചത് .
പെൺകുട്ടി മരിച്ചതിന് പിന്നാലെ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സജീർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ ആരും അറിയാതെ ആശുപത്രിയിൽ നിന്ന് സജീർ പുറത്തിറങ്ങുകയായിരുന്നു. എടവണ്ണ പുകമണ്ണിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത് . വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് ഷൈമ ജീവനൊടുക്കിയത് . ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് താല്പര്യമുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post