തിരുവനന്തപുരം ; സെൻട്രൻ റെയിൽ വേ സ്റ്റേഷനിൽ ബോംബ് ഭീഷണി. കേരള പോലീസിന്റെ ഫേസ്ബുക്ക് ഐഡിയിലേയ്ക്ക് മെസഞ്ചർ വഴിയാണ് സന്ദേശമെത്തിയത് . ബോംബ് സ്ക്വാഡ് അടക്കമുള്ളവർ പരിശോധനയ്ക്ക് എത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സന്ദേശം എത്തിയത് . സന്ദേശം അയച്ചയാൾ സ്വന്തം ഐഡിയിൽ നിന്ന് തന്നെയാണിത് അയച്ചതെന്നും പോലീസ് ഉറപ്പ് വരുത്തി. സന്ദേശം അയച്ചത് തെലങ്കാന സ്വദേശിയാണ് . സംസ്ഥാനത്തെ മറ്റ് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടന്നുവരികയാണ്.
സമാനമായ രീതിയിൽ നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് വച്ചതായി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ സേനയും, പോലീസും റൺ വേയിൽ അടക്കം പരിശോധന നടത്തി. വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സന്ദേശം വ്യാജമാണെന്ന് സിസിഎഫും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

