- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: Anu Nair
വീട്ടുമുറ്റത്ത് വിടർന്ന് നിൽക്കുന്ന ചുവന്ന റോസാപുഷ്പങ്ങൾ ആരുടെയും മനസ് നിറയ്ക്കും. ചുവപ്പ് മാത്രമല്ല കേട്ടോ, മഞ്ഞയും , വെള്ളയും, ഇളം റോസുമൊക്കെ വിടർന്ന് തുടുത്ത് നിൽക്കുന്നത് കാണാൻ തന്നെ ചന്തമാണ് . എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കറുത്ത റോസാ പുഷ്പങ്ങൾ . വളരെ വിരളമായി മാത്രമേ ഇവ കാണാനാകൂ. തുർക്കിയിലെ ഉൾനാടൻ ഗ്രാമമായ ഹൽഫേതിയാണ് കറുത്ത റോസകളുടെ സ്വദേശം . ലോകത്ത് മറ്റൊരിടത്തും ഇവ കാണാനാകില്ല. വേനലിൽ മാത്രം പൂക്കുന്ന ഇവയ്ക്ക് ഇരുണ്ട കറുപ്പ് നിറമാണുള്ളത്.ഈ പ്രദേശത്തെ മണ്ണിന്റെ പ്രത്യേകതയും, യൂഫ്രട്ടീസ് നദിയിലെ ഭൂഗർഭജലവും , എക്കലുമാണ് ഈ പൂക്കൾക്ക് ഈ നിറം നൽകുന്നത് . ഇവയുടെ മൊട്ടുകൾക്ക് പോലും ഇരുണ്ട ചുവപ്പ് നിറമാണ്. ഇവിടുത്തെ ഗ്രാമവാസികൾ ഇവയെ കണ്ടിരുന്നത് ദുരൂഹതയുടെയും , അശുഭ വാർത്തകളുടെയും പ്രതീകമായാണ്. എന്നാൽ ഇന്ന് ഈ കറുത്ത റോസാ പൂക്കൾ വംശനാശ ഭീഷണി നേരിടുകയാണ്. 90കളിൽ ഹൽഫേതി ഗ്രാമത്തിൽ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ച് ഗ്രാമവാസികൾ…
വയനാട് : സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം . വയനാട് അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടമല സ്വദേശി ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത് . 27 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം . വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശമാണ് അട്ടമല . ഇവിടെ റോഡുകളും തെരുവു വിളക്കുകളുമില്ല. കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പൊലിഞ്ഞത് നാലു ജീവനുകളാണ് . സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതാകട്ടെ 11 പേരുമാണ്.
ഗാസ : ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ ഹമാസിനെ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . നിർത്തി വച്ചിരിക്കുന്ന ആക്രമണം ആരംഭിക്കുമെന്നും , ഹമാസിനെ തകർത്തിട്ടേ പിന്മാറൂവെന്നുമാണ് നെതന്യാഹുവിന്റെ അന്തിമ മുന്നറിയിപ്പ്. “ഹമാസ് കരാർ ലംഘിക്കുകയും നമ്മുടെ ബന്ദികളെ മോചിപ്പിക്കാൻ വിസമ്മതിക്കുകയും ചെയ്തതിന്റെ വെളിച്ചത്തിൽ, ഗാസ മുനമ്പിൽ സൈന്യത്തെ വിന്യസിക്കാൻ ഞാൻ ഐഡിഎഫിനോട് ഉത്തരവിട്ടു,” സുരക്ഷാ മന്ത്രിസഭാ യോഗത്തിന് ശേഷം നെതന്യാഹു പറഞ്ഞു. “ശനിയാഴ്ചയോടെ ഹമാസ് അത് പാലിച്ചില്ലെങ്കിൽ, വെടിനിർത്തൽ അവസാനിക്കും, ഹമാസ് ഇല്ലാതാകുന്നതുവരെ ഞങ്ങൾ തീവ്രമായ പോരാട്ടം പുനരാരംഭിക്കും.”നെതന്യാഹു വ്യക്തമാക്കി. കഴിഞ്ഞ മാസം വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഹമാസ് ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിച്ചിരുന്നു. എന്നാൽ ഇസ്രായേൽ നിബന്ധനകൾ ലംഘിച്ചുവെന്ന് ആരോപിച്ച്, കൂടുതൽ ബന്ദികളെ മോചിപ്പിക്കില്ലെന്നാണ് ഹമാസ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. അതേസമയം മുതിർന്ന ഹമാസ് ഉദ്യോഗസ്ഥനായ സാമി അബു സുഹ്രി നെതന്യാഹുവിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞു. ഇസ്രായേൽ തങ്ങളുടെ പ്രതിബദ്ധതകൾ പാലിച്ചാൽ മാത്രമേ…
അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ആചാര്യ സത്യേന്ദ്രദാസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു അന്ത്യം. ഫെബ്രുവരി 3 ന്, പക്ഷാഘാതത്തെ തുടർന്ന് ആചാര്യ സത്യേന്ദ്ര ദാസിനെ എസ്‌ജിപിജിഐയിൽ പ്രവേശിപ്പിച്ചത് . അയോധ്യയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എസ്‌ജിപിജിഐയിലേക്ക് മാറ്റുകയായിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും, പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ആചാര്യ സത്യേന്ദ്ര ദാസിന്റെ അന്ത്യകർമങ്ങൾ അയോധ്യയിലെ സരയു നദിയുടെ തീരത്ത് നടക്കും. അന്തിമ ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ മൃതദേഹം ലക്നൗവിൽ നിന്ന് അയോധ്യയിലേക്ക് കൊണ്ടുപോകും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു. 1992 ന്റെ തുടക്കത്തിൽ ആചാര്യ സത്യേന്ദ്ര ദാസ് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായി നിയമിതനായത്. അന്ന് 20 വയസായിരുന്നു അദ്ദേഹത്തിന് പ്രായം . രാമക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യ പുരോഹിതനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആചാര്യ സത്യേന്ദ്ര ദാസ്.
പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്യാനെത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും. അംബാനി കുടുംബത്തിലെ നാല് തലമുറകളാണ് പുണ്യഭൂമിയിൽ എത്തിയത്. മുകേഷ് അംബാനിയുടെ അമ്മ കോകിലബെൻ അംബാനി , പെൺമക്കളായ ദീപ്തി സാൽഗോക്കർ, നീന കോത്താരി , മുകേഷ് അംബാനിയുടെ മക്കളായ അനന്ത്, ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക മേത്ത അംബാനി, അവരുടെ രണ്ട് മക്കളായ പൃഥ്വി, വേദ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർ സുരക്ഷാഗാർഡുകൾക്കൊപ്പം ബോട്ടിൽ കയറാൻ പോകുന്നതിന്റെയടക്കം ദൃശ്യങ്ങളും പുറത്ത് വന്നു. കുടുംബം പർമാർത്ത് നികേതൻ ആശ്രമത്തിലെ സ്വാമി ചിദാനന്ദ് സരസ്വതി മഹാരാജിനെ കാണുകയും ആശ്രമത്തിൽ വെച്ച് മധുരപലഹാരങ്ങളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. മുകേഷ് അംബാനിയുടെ ഇളയ സഹോദരനും വ്യവസായിയുമായ അനിൽ അംബാനിയും ഭാര്യ ടിന അംബാനിയും കഴിഞ്ഞമാസം മഹാകുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിൽ എത്തിയിരുന്നു.
പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. അതില്‍ ഭൂമിയിലെ കന്യകയെ പ്രണയിക്കുന്ന ഗന്ധര്‍വ്വനായി അഭിനയിച്ച നിതീഷ് ഭരദ്വാജ് അന്ന് മലയാളത്തിലെ പെണ്‍കുട്ടികളുടെ മനസ്സ് കൂടി കവര്‍ന്ന നടനാണ്. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച നടന്‍ തന്നെ തന്‍റെ കഥാപാത്രത്തിന് വേണമെന്ന് പത്മരാജന് നിര്‍ബന്ധമായിരുന്നു. ഇന്നിതാ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ യാദൃച്ഛികമായി നിതീഷ് ഭരദ്വാജിനെ കണ്ടുമുട്ടിയതിന്‍റെ സന്തോഷം ഒരു വീഡിയോ പങ്കുവെച്ച് അറിയിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ 1991ല്‍ ആണ് ഞാന്‍ ഗന്ധര്‍വ്വന്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ 34 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എങ്കിലും നിതീഷ് ഭരദ്വാജ് ഇപ്പോഴും ആക്ടീവായ യുവാവാണെന്ന് ജയസൂര്യയുടെ വീഡിയോ കണ്ടാല്‍ മനസ്സിലാകും. ജയസൂര്യയ്ക്കൊപ്പം ഞാന്‍ ഗന്ധര്‍വ്വനിലെ മലയാളം ഗാനം പാടുകയാണ് നിതീഷ് ഭരദ്വാജ്. കൈതപ്രം ഈ സിനിമയ്ക്ക് വേണ്ടി രചിച്ച് ജോണ്‍സണ്‍ സംഗീതം ചെയ്ത എക്കാലത്തും മലയാളികളുടെ മനം കവര്‍ന്ന പ്രണയഗാനമായ ‘ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം’ എന്ന ഗാനമാണ് നിതീഷ് ഭരദ്വാജ് ജയസൂര്യയ്ക്കൊപ്പം പാടുന്നത്. .…
കോഴിക്കോട് ; മഹാകുംഭമേളയ്ക്കിടെ താരമായ നക്ഷത്രക്കണ്ണുകളുള്ള സുന്ദരി കോഴിക്കോട്ടേയ്ക്ക് എത്തുന്നു. ഫെബ്രുവരി 14 നാണ് ‘ മൊണാലിസ‘ കോഴിക്കോട് ചെമ്മണ്ണൂരിൽ എത്തുന്നത് . താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേയ്ക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വീഡിയോ ബോബി ചെമ്മണ്ണൂർ പങ്ക് വച്ചു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. മഹാ കുംഭമേളയിൽ മാലകൾ വിൽക്കുന്നതിനിടെയാണ് നീളമുള്ള മുടി വൃത്തിയായി പിന്നിയിട്ട്, മാലകൾ അണിഞ്ഞ്, ചെറുപുഞ്ചിരി ഒളിപ്പിച്ച് നിൽക്കുന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇന്ത്യയുടെ മൊണാലിസ എന്ന പേരിലാണ് ഈ സുന്ദരി സോഷ്യൽ മീഡിയയിൽ പ്രശസ്തയായത്.
സോണിത്പൂർ ; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീട് അഗ്നിക്കിരയാക്കി യുവാവ്. സംഭവത്തിൽ യുവതിയുടെ സഹോദരനും , അമ്മാവനും ഗുരുതര പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് അബുബക്കർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ സോണിത്പൂർ ജില്ലയിലാണ് സംഭവം . ധേകിയാജുലി സപോയ് ടീ എസ്റ്റേറ്റിൽ താമസിക്കുന്ന ഹിന്ദു ജനജാതീയ സമുദായത്തിൽ നിന്നുള്ള ലക്ഷ്മി താതി എന്ന യുവതിയോടാണ് അബൂബക്കർ പ്രണയാഭ്യർത്ഥന നടത്തിയത് . സ്വന്തം പേരും വിവരങ്ങളും മറച്ച് വച്ച് ഹിന്ദു പേരാണ് അബൂബക്കർ യുവതിയോട് പറഞ്ഞത് . എന്നാൽ സത്യം മനസിലാക്കിയ യുവതി അബൂബക്കറിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചു. എന്നാൽ ലക്ഷ്മി താതിയെ വിടാതെ പിന്തുടർന്ന അബൂബക്കർ യുവതിയെ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. അതും ലക്ഷ്മി വിസമ്മതിച്ചതോടെ പ്രകോപിതനായ അബൂബക്കർ രാത്രി വൈകി വീടിനു ചുറ്റും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കുടുംബത്തോടെ വക വരുത്താനായിരുന്നു ശ്രമം . തീ പടരുന്നത് കണ്ട് ലക്ഷ്മിയും, മാതാപിതാക്കളും ഓടി പുറത്തിറങ്ങിയെങ്കിലും സഹോദരനു, ബന്ധുവിനും…
ലോകമെമ്പാടും മൂവായിരത്തിലേറെ പാമ്പുകളുണ്ടെന്നാണ് കണക്ക് . ഇതിൽ അറുന്നൂറോളം ഇനങ്ങൾക്കാണ് വിഷം കൂടുതലായുള്ളത് . മൂർഖൻ , അണലി, രാജവെമ്പാല തുടങ്ങി നമ്മുടെ നാട്ടിൽ കണ്ട് വരുന്ന ഇനങ്ങളും ഇതിൽ ഉൾപ്പെടും. ലോകത്തെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന പാമ്പാണ് ടൈപാൻ വിഭാഗത്തിലുള്ള ഇൻലാൻഡ് ടൈപാൻ. ഒറ്റക്കൊത്തിൽ നൂറ് മനുഷ്യരെ കൊല്ലാൻ കഴിയുന്ന വിഷമാണ് ടൈപാൻ പുറപ്പെടുവിക്കുന്നത് . ഇതേ വിഷത്തിന് രണ്ടരലക്ഷം എലികളെയും കൊല്ലാനാകും. ടായ് പോക്സിൻ എന്ന ന്യൂറോടോക്സിൻ ശ്രേണിയിലുള്ള ജൈവരാസവസ്തുവും മറ്റ് അപകടകരമായ രാസസംയുക്തങ്ങളും അടങ്ങിയതിനാലാണ് ടൈപാന്റെ വിഷം ഇത്രത്തോളം അപകടകാരിയാകുന്നത്. മനുഷ്യരിൽ ഇത് പ്രവേശിച്ച് കഴിഞ്ഞാൽ ഉടനടി പേശികളെ അത് മരവിപ്പിക്കുകയും, രക്തധമനികൾക്കും , ശരീരകലകൾക്കും നാശം സംഭവിപ്പിക്കുകയും ചെയ്യും. ഓസ്ട്രേലിയയിൽ ടൈപാൻ വിഭാഗത്തിൽ രണ്ട് തരം പാമ്പുകളുണ്ട് . കൂടുതലും കാണപ്പെടുന്നത് കോസ്റ്റൽ ടൈപാൻ എന്ന വിഭാഗത്തിലുള്ള പാമ്പുകളെയാണ്. എന്നാൽ അവയ്ക്ക് ഇൻലാൻഡ് ടൈപാനെ അപേക്ഷിച്ച് വിഷംകുറവാണ് . പക്ഷെ ഈ കോസ്റ്റൽ ടൈപാനുകൾ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; അടൂരിൽ 16 കാരനും, സുഹൃത്തും കസ്റ്റഡിയിൽ
അടൂർ ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. എറണാകുളം വടയമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷ് , സുഹൃത്തായ പതിനാറുകാരൻ എന്നിവരെയാണ് അടൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. പതിനാറുകാരനുമായി പരിചയമുള്ള പെൺകുട്ടി അടൂരിൽ ഒരു ചടങ്ങിനെത്തിയപ്പോൾ സുധീഷുമായി ചേർന്ന് ബലമായി കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത് . പെൺകുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. തുടന്നാണ് പ്രതികളെ പിടികൂടിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
