Author: Anu Nair

വയനാട് : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം . വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണ്യാന്ത്യം . നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു(45) ആണ് മരിച്ചത് . ഇന്നലെ വൈകിട്ടാണ് സംഭവം . കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം . മാനുവിനെ പിടികൂടിയാ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തേയ്ക്ക് വനം വകുപ്പ് അധികൃതർ എത്തുന്നുണ്ട്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് . മാനുവും, ഭാര്യയും ഒരുമിച്ചാണ് കടയിലേയ്ക്ക് പോയത് . മടങ്ങി വരുമ്പോഴാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത് . മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

Read More

കൊച്ചി : ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒളിച്ചോട്ടത്തിനിടെ ഓട്ടോറിക്ഷയിൽ വച്ചെടുത്ത ലൈവിൽ തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നും , ഇനി ഞങ്ങളെ തിരക്കി വരണ്ടെന്നും ഒക്കെയാണ് പെൺകുട്ടി പറഞ്ഞിരുന്നത് . പക്ഷെ ഈ സംഭവത്തിൽ ഇപ്പോൽ വൻ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത് . പെൺകുട്ടിയെ യുവാവ് ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത് . ‘ കാശൊക്കെ തീർന്നു, മൊബൈലടക്കം വിറ്റു. നാട്ടിലേയ്ക്ക് വരുന്നതിനു മുൻപ് തന്നെ അവൻ പോയി ‘ എന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വരുന്നത് . ഗൂരുവായൂരായിരുന്നു ഇവിടുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അച്ഛനും അമ്മയ്ക്കും വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യും എന്നൊക്കെയാണ് പെണ്‍കുട്ടി പറയുന്നത്‘ എന്നാണ് ശബ്ദസന്ദേശത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

Read More

കൊല്ലം : മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് മേയര്‍ സ്ഥാനം രാജി വച്ചത്.വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു മേയറുടെ രാജി പ്രഖ്യാപനം. അവശേഷിക്കുന്ന ഏഴ് മാസം സിപിഐ മേയര്‍ സ്ഥാനം വഹിക്കും.ഇടതു മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും മേയര്‍ സ്ഥാനം സിപിഎം പ്രതിനിധി പ്രസന്ന ഏണസ്റ്റ് ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധ സൂചകമായി ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി പി ഐ രാജിവച്ചിരുന്നു. ഇതോടെ മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത നിലയിലേക്ക് കൊല്ലം കോര്‍പറേഷന്‍ മാറി. മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത സാഹചര്യത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായ എസ്.ഗീതാകുമാരിക്കാണ് മേയറുടെ ചുമതല ഉണ്ടാവുക. മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്തത് ഭരണസ്തംഭനം ഉണ്ടാക്കില്ലെങ്കിലും കൗണ്‍സില്‍ യോഗങ്ങള്‍ ഉള്‍പ്പടെ വെല്ലുവിളിയാണ്.

Read More

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 699 സ്ഥാനാർത്ഥികളിൽ 555 പേർക്കും കെട്ടി വച്ച പണം നഷ്ടമായി. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്റെ കാര്യമാണ് ഏറെ ദയനീയം . 67 സീറ്റുകളിലും പണം നഷ്ടമായി. അതേസമയം ബിജെപി , എഎപി , സഖ്യകക്ഷികളായ ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (റാം വിലാസ്) എന്നിവയുടെ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച പണം നഷ്ടമാവില്ല. രണ്ടിടത്ത് മത്സരിച്ച അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടിക്കും കെട്ടിവെച്ച തുക പോയിട്ടില്ല. അഭിഷേക് ദത്ത് (കസ്തൂർബ നഗർ), രോഹിത് ചൗധരി (നംഗ്ലോയ് ജാട്ട്), ദേവേന്ദ്ര യാദവ് (ബാദ്‌ലി) എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മാത്രമാണ് കെട്ടിവച്ച തുക നിലനിർത്താൻ കഴിഞ്ഞത്.പത്ത് വർഷത്തെ ഭരണത്തിന് ശേഷം, നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ പ്രകാരം, ഒരു സ്ഥാനാർത്ഥിക്ക് ആകെ സാധുവായ വോട്ടുകളുടെ ആറിലൊന്ന് നേടാൻ കഴിയുന്നില്ലെങ്കിൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും.…

Read More

ന്യൂദൽഹി : ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിൽ മനം നൊന്ത് നിന്ന രാഹുലിനെ ട്രോളി അനുരാഗ് താക്കൂർ . തിങ്കളാഴ്ച നടന്ന ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി ആദായനികുതിയെച്ചൊല്ലി സംസാരിച്ചിരുന്നു. തുടർന്നാണ് രാഹുൽ ഗാന്ധിയുടെ പേര് പരാമർശിച്ചുകൊണ്ട് പാർലമെന്റിൽ ലഘുലേഖ പ്രദർശിപ്പിച്ച് മറുപടിയുമായി അനുരാഗ് താക്കൂർ എത്തിയത് . ‘ രാഹുൽ ജി ദയവായി പൂജ്യം പരിശോധിക്കുക. ‘ എന്നായിരുന്നു അനുരാഗ് താക്കൂർ പറഞ്ഞത് . അനുരാഗ് താക്കൂർ കാണിച്ച ലഘുലേഖയിൽ, 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് പൂജ്യം നികുതി എന്ന് എഴുതിയിരുന്നു. 2014 മുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ കോൺഗ്രസിന് നൽകി സീറ്റുകൾ എത്രയാണെന്നുള്ള അനുരാഗ് താക്കൂറിന്റെ ചോദ്യത്തിന് ഭരണകക്ഷി എംപിമാർ ചിരിയോടെ 0 എന്ന് മറുപടിയും നൽകി. ഇതോടെയാണ് അനുരാഗ് തങ്ങളെ പരിഹസിച്ചതാണെന്ന് കോൺഗ്രസിനും മനസിലായത്.

Read More

ചാവക്കാട്: ഭർത്താവുമായുള്ള പ്രശ്നങ്ങൾ തീർത്ത് തരാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത ഇസ്ലാം മന്ത്രവാദിയും , സഹായിയും അറസ്റ്റിൽ . മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി നിൽക്കുന്ന യുവതിയുടെ വീട്ടിൽ മന്ത്രവാദിയുടെ സഹായിയെന്ന് പറഞ്ഞാണ് ഷക്കീർ എത്തിയത് . തലവേദനയുടേതെന്ന് പറഞ്ഞ് ഗുളിക നൽകി യുവതിയെ ബോധം കെടുത്തി നഗ്നചിത്രങ്ങൾ പകർത്തി. പിന്നീട് ഇത് ഭർത്താവിന്റെ വീട്ടുകാരെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പണം കൈക്കലാക്കുകയും ചെയ്തു . പിന്നീട് ഇയാളുടെ ഗുരുവാണെന്ന് പറഞ്ഞ് താജുദീനും വീട്ടിലെത്തി മരുന്ന് നൽകി യുവതിയെ അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയും, ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. ഭീഷണിപ്പെടുത്തി പലതവണയായി 60 ലക്ഷം രൂപ കൈക്കലാക്കി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.…

Read More

മുംബൈ ; അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തമാക്കി മുംബൈ പോലീസ് . താനെ മേഖലയിൽ നിന്ന് മാത്രം 16 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഏഴ് പുരുഷന്മാരും ഒമ്പത് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് വ്യാജരേഖകളും കണ്ടെത്തിയിട്ടുണ്ട്. ഡിസിപി ഡോ. പ്രവീൺ മുണ്ടെ (സോൺ 1) നയിക്കുന്ന സംഘം മുംബൈ, നവി മുംബൈ, താനെ പ്രദേശം എന്നിവിടങ്ങളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ പരിശോധനകൾ നടത്തുന്നുണ്ട്. അറസ്റ്റിലായവരെ നാടുകടത്താനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. മുംബൈയിലെ ചെമ്പൂർ പ്രദേശത്ത് നിന്ന് 7 ബംഗ്ലാദേശി കുടിയേറ്റക്കാരെ മുംബൈയിലെ ആർ‌സി‌എഫ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു . പൂനെ, മുംബൈ, നന്ദേഡ്, താനെ, നാസിക് തുടങ്ങി മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ മുംബൈ പോലീസ് അടുത്തിടെ നടപടി ശക്തമാക്കിയിട്ടുണ്ട്. ഈ അനധികൃത കുടിയേറ്റക്കാരിൽ പലർക്കും വ്യാജ ഇന്ത്യൻ രേഖകളും ഉണ്ട് . സർക്കാർ പദ്ധതികളുടെ നിയമവിരുദ്ധമായ നേട്ടവും ഇവർ സ്വന്തമാക്കുന്നുണ്ട്. അടുത്തിടെ, അനധികൃത…

Read More

പ്രയാഗ് രാജ് : പ്രയാഗ് രാജ് മഹാകുംഭമേളയിൽ അമ്മയെ പുണ്യസ്നാനം ചെയ്യിപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി . ത്രിവേണി സംഗമത്തിലെ പുണ്യജലത്തിൽ അമ്മയെ സ്നാനം ചെയ്യിപ്പിക്കാൻ ഭാഗ്യം ലഭിച്ചുവെന്നും , വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്ത, എന്റെ ജീവിതത്തിലെ അമൂല്യവും വൈകാരികവുമായ നിമിഷങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നിലനിൽപ്പിനെ ബന്ധിപ്പിക്കുന്ന ആദ്യത്തെ ഉറവിടം അമ്മയാണ്, ഒരു ജീവജാലത്തിനും അമ്മയുടെ കടം ഒരിക്കലും വീട്ടാൻ കഴിയില്ല . അമ്മയുടെ സ്നേഹം അനന്തമാണ്, ആ വാത്സല്യം അളക്കാനാവാത്തതാണ്, ആ അനുഗ്രഹങ്ങൾ വറ്റാത്തതാണ്. ആ അമ്മയെ പുണ്യസ്നാനം ചെയ്യിപ്പിക്കാനായതിനായതിൻലേറെ സന്തോഷമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയതിന് ധാമിയെ സന്യാസി സമൂഹം ആദരിച്ചിരുന്നു.

Read More

തൃശൂർ : കൊടുങ്ങല്ലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു. അഴീക്കോട് മരപ്പാലത്തിനു സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തിനെയാണ് 24 കാരനായ മകൻ മുഹമ്മദ് ആക്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിലേയ്ക്ക് മാറ്റി . മുഹമ്മദ് ലഹരി ഉപയോഗിക്കുന്നത് തടയാൻ മാതാപിതാക്കൾ ശ്രമിച്ചതാണ് ആക്രമണത്തിൽ കലാശിച്ചത് . ഇടത് കൈകൊണ്ട് മുടിയ്ക്ക് കുത്തിപ്പിടിച്ച ശേഷം വലതുകൈകൊണ്ട് കഴുത്തറുക്കുകയായിരുന്നു. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും മുഹമ്മദ് കൊലവിളി നടത്തി . ഗുരുതരമായി പരിക്കേറ്റ സീനത്തിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

Read More

ന്യൂഡൽഹി : ആം ആദ്മി പാർട്ടി സർക്കാരിന്റെ അഴിമതിയുടെ ഉടൻ പുറത്തുവരുമെന്ന് രോഹിണിയിൽ നിന്നുള്ള ബിജെപി എംഎൽഎയും ഡൽഹി നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവുമായ വിജേന്ദർ ഗുപ്ത . ചുമതലയേൽക്കുന്ന ബിജെപി സർക്കാർ ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ സിഎജി റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോർട്ടുകൾ പരസ്യമാകുന്നതോടെ, ആം ആദ്മി സർക്കാരിന്റെ വൻ അഴിമതി പുറത്തുവരും . കെജ്‌രിവാളും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും ഡൽഹിയിലെ ജനങ്ങളെ നുണകളിലൂടെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ അവർ ഉൾപ്പെട്ടിട്ടുണ്ട്. കെജ്‌രിവാൾ സർക്കാർ ഈ റിപ്പോർട്ടുകൾ അടിച്ചമർത്തുകയായിരുന്നുവെന്നും വിജേന്ദ്ര ഗുപ്ത ആരോപിച്ചു. . ഈ റിപ്പോർട്ടുകൾ നിയമസഭയിൽ അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ (ബിജെപി) എംഎൽഎമാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു . നിയമസഭാ സമ്മേളനങ്ങളിൽ ഈ വിഷയം പലതവണ ഉന്നയിച്ചിരുന്നെങ്കിലും എഎപി എംഎൽഎമാരിൽ നിന്ന് അപമാനം നേരിടേണ്ടി വന്നു . സ്ഥിതി വളരെ ഗുരുതരമായി മാറിയതിനാൽ രാഷ്ട്രപതി, ലെഫ്റ്റനന്റ് ഗവർണർ, ചീഫ് സെക്രട്ടറി എന്നിവരോട് ഇടപെടാൻ…

Read More