പത്തനംതിട്ട ; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി . പത്തനം തിട്ട സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഇഡ്ഡലി ശരൺ ചന്ദ്രനെയാണ് നാടു കടത്തിയത് . ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാവൈസ് പ്രസിഡന്റാണ് ശരൺ.
മന്ത്രി വീണാ ജോർക്ക് അടക്കമുള്ളവർ ശരണിനെ മാലയിട്ട് സ്വീകരിച്ചത് വൻ വിവാദമായിരുന്നു. കാപ്പാക്കേസ് പ്രതി അല്ലെന്നും സ്വയം തിരുത്താനാണ് പാർട്ടിയിൽ എത്തിയതെന്നുമായിരുന്നു സിപിഎം വിശദീകരണം .
ഈയടുത്ത് ഡി വൈ എഫ് ഐ പ്രവർത്തകന്റെ തല അടിച്ചുപൊട്ടിച്ച ശരൺ സിപിഎമ്മിൽ ചേരുന്നതിനു മുൻപും നിരവധി ഡി വൈ എഫ് ഐ – എസ് എഫ് ഐ പ്രവർത്തകരെ ആക്രമിച്ച കേസുകളിൽ പ്രതിയാണ്.
ഡി വൈ എഫ് ഐ പ്രവർത്തകൻ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത് ശരൺ ആണെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ഭീഷണിയെ തുടർന്ന് അന്ന് ശരൺ പരാതി നൽകിയിരുന്നില്ല.

