- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: Anu Nair
മമ്മൂട്ടിയെയും, വിനായകനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് . സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. പോസ്റ്റർ പുറത്തു വിട്ട് നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഭ്രമയുഗം എന്ന സിനിമയുടെ ഒന്നാം വാർഷിക ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത് . ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ പോലെ ഈ കഥാപാത്രവും മമ്മൂട്ടിയുടെ കരിയറിൽ പൊൻ തൂവലാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ .സിനിമയിൽ നായകനായി എത്തുന്നത് വിനായകനാണ് . മമ്മൂട്ടി വില്ലനായാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ , കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന ഷോയില്‍ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയ നടത്തിയ അശ്ലീല പരാമര്‍ശ വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഷോയ്ക്കിടെ മാതാപിതാക്കളെ കുറിച്ച് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയാണ് രണ്‍വീര്‍ വിമര്‍ശനമേറ്റതെങ്കില്‍ കേരളത്തെ പരിഹസിച്ചുള്ള പരാമര്‍ശമാണ് ജസ്പ്രീതിന് വിനയായത്. ”കേരളാ സാര്‍, 100% ലിറ്ററസി സാര്‍” എന്ന് ജസ്പ്രീത് പരിഹസിച്ചു കൊണ്ട് പറഞ്ഞതിനെതിരെ മലയാളികള്‍ കൂട്ടത്തോടെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തെ പരിഹസിച്ച ജസ്പ്രീതിനെതിരെ പ്രതികരിച്ചിരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ‘കേരളത്തില്‍ കാല് കുത്തിയാല്‍ അവന്റെ കാല് തല്ലിയൊടിക്കും’ എന്നാണ് ധ്യാന്‍ പറഞ്ഞത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജില്‍ എത്തിയപ്പോഴാണ് ധ്യാന്‍ യൂട്യൂബ് ചാനലുകളോട് പ്രതികരിച്ചത്. ജസ്പ്രീതിന്റെ പരാമര്‍ശത്തെ പറ്റിയായിരുന്നു ചോദ്യമെങ്കിലും രണ്‍വീറിന്റെ പേര് പറഞ്ഞായിരുന്നു ധ്യാന്‍ മറുപടി നല്‍കിയത്. അതേസമയം അധിക്ഷേപ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ഷോയുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്.
കാസര്‍കോട്:ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ എംഎല്‍എ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്‌സാന എന്നിവര്‍ നല്‍കിയ പരാതിയിലാണ് മുസ്ലീം ലീഗ് നേതാവിന്റെ അറസ്റ്റ്. നിക്ഷേപമായി ഇരുവരില്‍ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. എം സി കമറുദ്ദീനെ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 263 പേരാണ് പരാതി നല്‍കിയിട്ടുളളത്. ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതില്‍ 168 കേസുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. നിരവധി കേസുകളില്‍ കുറ്റപത്രം ഇതിനോടകം സമര്‍പ്പിച്ചു.കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കളടക്കം നേരത്തെ കണ്ടുകെട്ടിയിരുന്നു. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായപ്പോള്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ എംസി കമറുദ്ദീന്‍ 93 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. തട്ടിപ്പ്…
കൊല്ലം:കുരീപ്പുഴയില്‍ 11 വയസുള്ള പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. കുരീപ്പുഴ തെക്കേച്ചിറ സ്വദേശിനി അവന്തികയാണ് മരിച്ചത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു പെണ്‍കുട്ടിയെ കണ്ടത്. ആത്മഹത്യയെന്നാണ് അഞ്ചാലുംമൂട് പൊലീസിന്റെ നിഗമനം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു ജീവനൊടുക്കിയത്.ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതില്‍ മനം നൊന്താണ് ജീവനൊടുക്കുന്നതെന്നാണ് അതില്‍ എഴുതിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയുള്ള നിലപാടിൽ ഉറച്ച് കോൺഗ്രസ് എം പി ശശി തരൂർ. തന്റെ നിലപാടിൽ മാറ്റമില്ലെന്നും, സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു. ‘ രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം . കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം . തന്റെ നിലപാടിൽ മാറ്റമില്ല. വർഷങ്ങളായി താൻ പറയുന്ന കാര്യങ്ങളാണിത് . വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനം എഴുതിയത്. കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷനേതാവ് ലേഖനം വായിക്കണം . വിദേശകാര്യങ്ങളിൽ രാജ്യതാല്പര്യം നോക്കണം . രാഷ്ട്രീയ താല്പര്യം നോക്കരുത് . ഇതാണ് തന്റെ നിലപാട് . മോദി ട്രമ്പിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ് . വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം ദേശീയ റാങ്കിങ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
ധാക്ക : ബംഗ്ലാദേശിൽ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് പൂക്കൾ വിറ്റ കടകൾ അടിച്ചു തകർത്തു . ‘തൗഹിദി ജനത’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് കടകൾ അടിച്ചു തകർത്തത് . ബംഗ്ലാദേശിലെ തൻഗൈൽ ജില്ലയിലെ ഭൂവാപൂർ ഉപസിലയിലാണ് സംഭവം. ഭുവാപൂർ പോലീസ് സ്റ്റേഷന് സമീപമുള്ള ‘മാമാ ഗിഫ്റ്റ് കോർണർ’ ഉൾപ്പെടെയുള്ള കടകളാണ് ജനക്കൂട്ടം ലക്ഷ്യമിട്ടത്. കട ആക്രമിച്ച സംഘം പൂക്കൾ തെരുവിലേക്ക് വലിച്ചെറിഞ്ഞു.വളരെക്കാലമായി പൂ വിൽപ്പന നടത്തുന്ന ആലം എന്ന വ്യക്തിയുടെ കടയായിരുന്നു അത്. വാലന്റൈൻസ് ദിനത്തിൽ പൂക്കൾ വിൽക്കുന്നത് കുറ്റകൃത്യമാണെന്ന് അക്രമികൾ തന്നോട് പറഞ്ഞതായി ആലം പറഞ്ഞു. അക്രമികൾ പ്രകടനങ്ങൾ നടത്തുകയും ‘പ്രണയവിരുദ്ധ’ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു. കമിതാക്കളെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി അവർ മുദ്രാവാക്യങ്ങളും വിളിച്ചു.
ശ്രീനഗർ : ജമ്മുകശ്മീരിൽ ഭീകരരുമായി ബന്ധമുള്ള പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്ന് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പുറത്താക്കി . കോൺസ്റ്റബിൾ ഫിർദൗസ് അഹമ്മദ് ഭട്ട്, സർക്കാർ അധ്യാപകൻ മുഹമ്മദ് അഷ്‌റഫ് ഭട്ട്, ജമ്മു കശ്മീർ വനം വകുപ്പിലെ ഓർഡർലി നിസാർ അഹമ്മദ് ഖാൻ എന്നിവരെയാണ് പുറത്താക്കിയത്. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം 69 ജമ്മു കശ്മീർ സർക്കാർ ജീവനക്കാരെയാണ് ഇത്തരത്തിൽ പുറത്താക്കിയത് . പിരിച്ചുവിട്ട കോൺസ്റ്റബിൾ ഫിർദൗസ് അഹമ്മദ് ഭട്ട് 2005 ൽ എസ്‌പിഒ ആയി ജോലി ചെയ്തിരുന്നു. 2011 ലാണ് കോൺസ്റ്റബിളായത് . 2024 മെയ് മാസത്തിൽ അറസ്റ്റിലായ അദ്ദേഹം തീവ്രവാദ കുറ്റങ്ങൾ നേരിടുകയും നിലവിൽ കോട് ബൽവാൽ ജയിലിൽ കഴിയുകയുമാണ് . ലഷ്‌കർ-ഇ-തൊയ്ബയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഫിർദൗസിനെ അറസ്റ്റ് ചെയ്തത് .
വിരഹവേദന ചിലപ്പോഴൊക്കെ നമ്മളെ തകർത്ത് കളയാറുണ്ട്. നഷ്ടപ്പെട്ടു പോയ പങ്കാളിയ്ക്കായി പ്രാർത്ഥിക്കുന്നവരും , പങ്കാളിയ്ക്കായി ‘ പണി ‘ നൽകുന്നവരുമുണ്ട്. അത്തരത്തിൽ കാമുകന് വാലന്റൈൻസ് ഡേ ദിനത്തിൽ കാമുകി നൽകിയ ഒരു അഡാർ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത് . വാലന്റൈൻസ് ദിനത്തിൽ 24 കാരിയായ ആയുഷി റാവത്താണ് തന്റെ മുൻ കാമുകൻ യാഷിന്റെ വീട്ടിലേക്ക് 100 പിസ്സകൾ ഓർഡർ ചെയ്തത്. ക്യാഷ് ഓൺ ഡെലിവറി ആയാണ് ഓർഡർ നൽകിയത് . ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ആയുഷി റാവത്ത് യാഷുമായി ഗാഢ പ്രണയത്തിലായിരുന്നു. പക്ഷേ, ഒരു ചെറിയ കാര്യത്തിന് അവർ രണ്ടുപേരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. എങ്കിലും എല്ലാം മറന്ന് തന്റെ പ്രണയം തുടരാൻ ആയുഷി ആഗ്രഹിച്ചു. എന്നാൽ കാമുകൻ യാഷ് ബന്ധം തുടരാൻ തയ്യാറാകാതെ വേർപിരിഞ്ഞു. അകന്നു മാറി. കാമുകന്റെ വഞ്ചനയുടെ വേദന ആയുഷിക്ക് താങ്ങാനായില്ല . തുടർന്നാണ് കാമുകനോട് പക വീട്ടാൻ പതിനയ്യായിരം…
വാഷിംഗ്ടൺ : രണ്ടാം ഘട്ടത്തിൽ അമേരിക്കയിൽ നിന്ന് നൂറിലധികം ഇന്ത്യക്കാരെ തിരിച്ചയച്ചു. 119 അനധികൃത കുടിയേറ്റക്കാരെയാണ് ഇന്ന് തിരിച്ചയയ്ക്കുക. അമൃത്സറിലാണ് ഇവരുമായുള്ള വിമാനം ലാൻഡ് ചെയ്യുക. രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായതിനു തൊട്ടുപിന്നാലെയാണ് ഡൊണാൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയത് . ഇതിന്റെ ഭാഗമായി, അനധികൃതമായി യുഎസിൽ പ്രവേശിച്ച 100-ലധികം ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. 104 ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ വഹിച്ചുകൊണ്ട് യുഎസ് സൈനിക വിമാനം കഴിഞ്ഞയാഴ്ച അമൃത്സറിൽ വന്നിറങ്ങിയിരുന്നു. ഇത്തവണ വരുന്ന 119 പേരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും , 8 പേർ ഗുജറാത്തികളും, മൂന്ന് പേർ യുപിക്കാരും, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും, ഹിമാചൽ പ്രദേശ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവുമാണുള്ളത്.
കണ്ണൂർ ; കണ്ണൂരിലെ സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ . ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ ആക്രമിച്ചത് . 17 വയസ്സുള്ള പ്ലസ് വൺ വിദ്യാർത്ഥിയെയാണ് അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ചത് . ചവിട്ടേറ്റ് വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു, കുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന്, കേരള റാഗിംഗ് നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
