കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിംഗിൽ റാഗിംഗ് നടത്തിയ അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സാമുവൽ ജോൺസൺ, എൻ എസ് ജീവ, രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻ പി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഒന്നാം വർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തതത് . ആന്റി റാഗിംഗ് നിയമപ്രകാരം അന്വേഷണം നടത്തിയാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത് . മൂന്ന് മാസത്തോളം ഇവർ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തുവെന്നാണ് പരാതി.
വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് പീഡിപ്പിച്ചുവെന്നും, കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചുവെന്നും വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പണം പിടിച്ചു വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു