അന്തരിച്ച നടി മീനാ ഗണേഷുമായി ബന്ധപ്പെട്ട് തനിക്കെതിരെഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി സീമ ജി നായർ. മീനാ ഗണേഷിന്റെ ആങ്ങളയുടെ മകളാണ് സീമയെന്നും, മീന വയ്യാതിരുന്ന കാലത്ത് സീമ തിരിഞ്ഞു നോക്കിയില്ലെന്നും കാട്ടി കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സീമയുടെ പോസ്റ്റിനു താഴെയാണ് ശിൽപ എന്ന യുവതി ഇങ്ങനെയൊരു കമന്റ് പോസ്റ്റ് ചെയ്തത്. കമന്റ് കണ്ടപ്പോൾ അത്ഭുതം തോന്നിയെന്നും തന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളോ, മീനാ ഗണേശിന് അങ്ങനെ ഒരു ആങ്ങളയോ ഇല്ലെന്നും സീമ പറഞ്ഞു.
അതിനു പിന്നാലെ പോസ്റ്റിട്ട ശില്പ പ്രതീഷ്കുമാർ സീമയെ വിളിക്കുകയും , തെറ്റ് പറ്റിയതാണെന്ന് പറയുകയും ചെയ്തുവെന്നും സീമ പറയുന്നു.
സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….
‘ ഇന്നലെ ഞാൻ ഒരു പോസ്റ്റിട്ടിരുന്നു ,കുറെ പേരെങ്കിലും അത് കണ്ടിട്ടുണ്ടവും ,മീന ഗണേഷ് അമ്മയുമായി ബന്ധപ്പെട്ട പോസ്റ്റ് ..ഇന്നലെ ഉച്ചയോടെ ദുബൈയിൽ നിന്നും അതിട്ട ശിൽപയുടെ ഫോൺ വന്നു ..പരിചയം ഇല്ലാത്തതുകൊണ്ടും ,വർക്കിൽ ആയതു കൊണ്ടും എടുക്കാൻ പറ്റിയില്ല ,തുടരെ ,തുടരെയുള്ള ഫോൺ വന്നപ്പോൾ അത് എടുത്തു ..അവർ ദുബൈയിൽ നല്ല രീതിയിൽ ജീവിക്കുന്നവർ ആണെന്നും ,ഭർത്താവ് അവിടെ വലിയ കമ്പനിയിൽ ഉദ്യോഗസ്ഥൻ ആണെന്നും,അവർ അങ്ങനെ ചെയ്യില്ലെന്നും ,അവരുടെ ചേച്ചിയുടെ മകൾ വീട്ടിൽ ചെന്നപ്പോൾ അവരുടെ ഫോൺ എടുത്തു msg ഇട്ടതാണെന്നും പറഞ്ഞു ..
എന്തോ ,ഏതോ ..പക്ഷെ എനിക്ക് ആ msg ഇട്ട ആളെ നേരിട്ട് കാണണം എന്ന് പറഞ്ഞു ,രാത്രീ 9 മണിയോടെ ബോട്ടിം കോളിൽ ഞാൻ അവരെ കണ്ടു ,ഞാൻ ചോദിച്ച ചോദ്യങ്ങൾക്കു അവർ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ല ,എവിടെയോ ഒരു ഇന്റർവ്യൂവിൽ കേട്ടതാണ് ,അങ്ങനെ കമന്റ് ഇട്ടതാണെന്നു പറഞ്ഞു ,എന്തായാലും അങ്ങനെ ഒരു ഇന്റർവ്യൂ ആരും കൊടുത്തിട്ടില്ല ,ബോട്ടിമിൽ വന്ന screenshot ഫോട്ടോ എടുത്തിട്ടുണ്ട് ,അതിവിടെ ഞാൻ ഇടുന്നില്ല ..പക്ഷെ ഒരു കാര്യം ഞാൻ പറയട്ടെ ,എന്തിനു വേണ്ടി ആണേലും ,ആർക്കു വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അറിയാത്ത കാര്യങ്ങൾ പറയരുത് ,അവർ ഇത്രയും സംസാരിച്ച സ്ഥിതിക്ക് ഇന്ന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യും ,
അവരുടെ പാപ്പന്റെയും ,മേമയുടെയും ഫോട്ടോ സ്ക്രീൻ ഷോട്ട് വെച്ച് ഞാൻ ആ പോസ്റ്റിട്ടതുകൊണ്ടു,അവർക്കു വിഷമം ആയിപോയെന്നു ..കാര്യമല്ലാത്ത കാര്യങ്ങൾ എഴുതുമ്പോൾ മറ്റുള്ളവരുടെ മനസിനെ കുറിച്ച് അവർ ചിന്തിച്ചില്ല ..എല്ലാരും പോട്ടെ ,പോട്ടെ എന്ന് പറഞ്ഞപ്പോൾ ഞാനിതിനെ പിന്നാലെ പോകാൻ കാരണം ,മീനാമ്മ എന്റെ അച്ഛന്റെ പെങ്ങൾ ആണെന്നും ,ആപത്തു കാലത്തു ഞാൻ അവരെ തിരിഞ്ഞു നോക്കിയില്ലന്നും പറഞ്ഞ ആ ഒരു ഒറ്റവാക്കിൽ ആണ് ചിലർക്ക് ഇത് നിസ്സാരം ആയി തോന്നാം ,പക്ഷെ എനിക്കതു അത്ര നിസ്സാരം അല്ല .

