Author: Anu Nair

ഭോപ്പാൽ: വിവാഹദിനത്തിൽ വരൻ കുഴഞ്ഞുവീണു മരിച്ചു.മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലാണ് സംഭവം . 27 കാരനായ പ്രദീപ് ജാട്ട് ആണ് കുതിരപ്പുറത്ത് ഇരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്. വിവാഹത്തിന്റെ ഭാഗമായി നടന്ന ബാരാത്തിൽ അദ്ദേഹം നൃത്തം ചെയ്യുകയും കുതിരപ്പുറത്ത് കയറുകയും ചെയ്തു . ഇടയ്ക്ക് പ്രദീപിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ നൃത്തം ചെയ്ത ക്ഷീണമാണെന്നാണ് സുഹൃത്തുക്കൾ കരുതിയത് .പക്ഷെ അല്പ സമയത്തിനകം പ്രദീപ് തളർന്നു വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പ്രദീപിന്റെ അന്ത്യകർമങ്ങൾ ശനിയാഴ്ച നടന്നു. ഒരാഴ്ച മുമ്പ്, വിദിഷ ജില്ലയിൽ ബന്ധുവിന്റെ വിവാഹചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 23 വയസ്സുള്ള യുവതി കുഴഞ്ഞു വീണു മരിച്ചിരുന്നു.

Read More

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെ വീണ് പരിക്കേറ്റ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന ഉമാ തോമസ് എം എൽ എയെ കാണാനെത്തി നടൻ മോഹൻലാൽ.സത്യൻ അന്തിക്കാടിന്റെ ‘ ഹൃദയപൂർവ്വം ‘ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നാണ് ആന്റ്ണി പെരുമ്പാവൂരിനൊപ്പം മോഹൻലാൽ ഉമയെ കാണാൻ എത്തിയത് .ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് ലാൽ എം.എൽ.എയുടെ പാലാരിവട്ടത്തെ വീട്ടിൽ എത്തിയത്. അപകടവാർത്ത അറിഞ്ഞപ്പോൾ മുതൽ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും, എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. പി ടി തോമസുമായി ഉണ്ടായിരുന്ന അടുപ്പവും മോഹൻലാൽ പങ്ക് വച്ചു . ആന്റണി പെരുമ്പാവൂർ വൈകിട്ട് ഏഴ് മണിയോടെ ലാൽ വരുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. തിരക്കുകൾക്കിടയിലും , സമയം കണ്ടെത്തി സ്നേഹത്തോടെ ചേർത്ത് പിടിച്ച് തങ്ങളെ ആശ്വസിപ്പിച്ചത് വാക്കുകൾക്കപ്പുറത്തുള്ള അനുഭവമായെന്നും ഉമ തോമസ് പറഞ്ഞു.

Read More

തൃശൂർ : ചാലക്കുടി ബാങ്കിന്റെ മാനേജർ മണ്ടനാണെന്ന് മോഷണക്കേസിൽ പിടിയിലായ പ്രതി റിജോ ആന്റണി .‘ കത്തി കാണിച്ച ഉടൻ ബാങ്ക് മാനേജർ മാറിത്തന്നു . മാനേജർ ഉൾപ്പെടെയുള്ള 2 ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്നു പിന്മാറിയേനെ’’ – പ്രതി പൊലീസിനോട് പറഞ്ഞു ചാലക്കുടി ബാങ്ക് കവർച്ച കേസിൽ റിജോ ആന്റണി മോഷ്ടിച്ച മുഴുവൻ തുകയും പോലീസ് കണ്ടെടുത്തു. റിജോ കടം വീട്ടിയ അന്നനാട് സ്വദേശിയായ ഒരു കടക്കാരൻ ഞായറാഴ്ച ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ എത്തി 2.9 ലക്ഷം രൂപ തിരികെ നൽകി. ബാക്കി 12 ലക്ഷം രൂപ പ്രതിയുടെ കിടപ്പുമുറിക്ക് മുകളിലുള്ള ഷെൽഫിൽ നിന്ന് പോലീസ് കണ്ടെത്തി. കവർച്ചയ്ക്ക് ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും അടുക്കളയിൽ നിന്ന് കണ്ടെത്തി. തെളിവെടുപ്പിനായി റിജോയെ രാവിലെ വീട്ടിലെത്തിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ബാങ്കിലേക്ക് കൊണ്ടുപോകും, ​​തുടർന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, ചാലക്കുടി പള്ളിയിലെ പെരുനാളീൽ പ്രതി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കവർച്ച…

Read More

ഇസ്ലാമാബാദ് : ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം . സ്വാബിയിലെ വസതിയിൽ വെച്ചാണ് അലി വെടിയേറ്റ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് എത്തിയ അജ്ഞാതർ അലിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്ട്രീയ വിഭാഗം തലവനാണ് കൊല്ലപ്പെട്ട മൗലാന കാഷിഫ് അലി . 2024 ൽ ലഷ്‌കർ തലവൻ ഹാഫിസ് സയീസ് രൂപീകരിച്ച പിഎംഎംഎൽ മുന്നോട്ട് കൊണ്ടുപോകുന്നതും അലിയായിരുന്നു. അലിയെ വെടിവച്ച ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്ന് ലഷ്കർ ഇ തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടതായും അതിൽ രണ്ട് പേർ റോഡപകടങ്ങളിൽ മരിച്ചതായും റിപ്പോർട്ടുണ്ട്.

Read More

സംവിധായകനും, നിർമ്മാതാവുമായ കരൺ ജോഹർ വർഷങ്ങളായി ചലച്ചിത്രമേഖലയിൽ സജീവമാണ് . നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട് . പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുമുണ്ട്. ഇപ്പോഴിതാ കരൺ എസ് എസ് രാജമൗലിയുടെ ചിത്രങ്ങളെ പറ്റി കാര്യങ്ങളാണ് ചർച്ചക്കിടയാകുന്നത് . രാജമൗലിയുടെ ചിത്രങ്ങൾക്ക് യുക്തിയില്ലെന്നാണ് കരൺ ജോഹർ പറയുന്നത് .പ്രേക്ഷകരുടെ വിശ്വാസം ശക്തമാകുമ്പോൾ, യുക്തിയുടെ ചോദ്യം ഉദിക്കുന്നില്ലെന്നാണ് കരൺ ജോഹറിന്റെ വാദം. ‘ വിശ്വാസം വളരെ പ്രധാനമാണ് . ഉദാഹരണത്തിന് വലിയ സംവിധായകരുടെ സിനിമകൾ എടുക്കുക . ഈ സിനിമകളുടെ വിജയം വിശ്വാസത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത് . സിനിമയിൽ യുക്തിയ്ക്ക് പ്രാധാന്യമില്ല .രാജമൗലി നിർമ്മിച്ച ഏത് സിനിമയും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം . അവയിലെ യുക്തി എന്താണ് . അവിടെയാണ് വിശ്വാസം മുൻപന്തിയിൽ വരുന്നത് . ആനിമൽ , ആർ ആർ , ആർ , ഗദാർ എന്നീ സിനിമകളിൽ ഒരു ലോജിക്കുമില്ല . ഒരാൾ ആയിരം പേരെ തോൽപ്പിച്ചാൽ അത് വിശ്വാസം മാത്രമാണ് .‘ കരൺ ജോഹർ…

Read More

ന്യൂഡല്‍ഹി : ഡൽഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബീഹാറിലും ഭൂചലനം . രാവിലെ 8 മണിയോടെ ബീഹാറിലെ സിവാനിലാണ് ഭൂചലനമുണ്ടായത് . റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്നാണ് ദേശീയ ഭൂകമ്പ പഠന കേന്ദ്രം വ്യക്തമാക്കിയത് . ഡൽഹിയിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ആളുകൾ പരിന്ത്രാന്തരായിരുന്നു. വലിയ മുഴക്കത്തോടൊപ്പമാണ് പ്രകമ്പനങ്ങൾ ഉണ്ടായത് . ഇതേ തുടർന്ന് ആളുകൾ വീട് വിട്ട് തുറസായ സ്ഥലങ്ങളിലേയ്ക്ക് ഓടി മാറി. ഇത്രയും വലിയ മുഴക്കം മുൻപ് കേട്ടിട്ടില്ലെന്നാണ് പലരും പറഞ്ഞത്. ഡൽഹിയിലും,സമീപ പ്രദേശങ്ങളിലുമുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിൽ തന്നെയായിരുന്നു. ധൗള കൂആമിലെ ദുര്‍ഗാബായി ദേശ്മുഖ് കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഭൂ നിരപ്പിൽ നിന്ന് അഞ്ച് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം . ഡല്‍ഹി, നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനമനുഭവപ്പെട്ടത്.

Read More

കൊച്ചി : പീഡനക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ് . സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചതിന് ദൃശ്യങ്ങളും , സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു.അനുമതി ലഭിച്ചാൽ അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചത് . യുവനടി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ട് .പീഡനത്തിനിരയായ നടി എറണാകുളത്ത് ചികിത്സ നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിനു മുൻപ് തന്നെ നടി പീഡനവിവരം പറഞ്ഞതിന് തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം തയ്യാറാക്കിയത് .

Read More

ഒരു കാർ വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ചിലർ കൂട്ടിവച്ച് കാശ് കൊണ്ടോ, മറ്റ് ചിലർ ഇ എം ഐ കൊണ്ടോ ഒക്കെ ആ ആഗ്രഹം പൂർത്തിയാക്കാറുമുണ്ട്. ഇവിടെ ആഗ്രഹിച്ച് വാങ്ങിയ കാർ ഒരു രൂപ നാണയം കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ യുവാവ് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു. ഈ കാറിന്റെ വീഡിയോ @experiment_king എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പങ്ക് വച്ചിരിക്കുന്നത് . പെട്ടെന്നുള്ള കാഴ്ച്ചയിൽ കാറിന് വെള്ളി നിറത്തിൽ പെയിന്റ് ചെയ്തപോലെയാണ് തോന്നുക. സൂര്യപ്രകാശമേറ്റ് കാറിൽ പതിപ്പിച്ചിരിക്കുന്ന നാണയങ്ങൾ തിളങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. കാറിന്റെ കണ്ണാടികൾ , ലൈറ്റുകൾ എന്തിന് ടയറുകൾ വരെ നാണയങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത് .ഈ കാറിന് ഇത്രയും വില വരില്ലല്ലോ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത് .

Read More

മംഗലശേരി നീലകണ്ഠൻ എന്ന ഫ്യൂഡൽ ചട്ടമ്പിയുടെ ആഢ്യത്വം നിറഞ്ഞ , വാനം മുട്ടെ തലയെടുപ്പോടെ നിൽക്കുന്ന തറവാട് , വരിക്കാശേരി മന . മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ലോക്കേഷനായ വരിക്കാശേരിമനയ്ക്ക് ഏകദേശം മൂന്നൂറ് വർഷത്തെ ചരിത്രമുണ്ട്. കേരളീയ വാസ്തുവിദ്യയിൽ അതിമനോഹരമായി നിളാനദിയുടെ തീരത്ത് പണികഴിപ്പിച്ചിരിക്കുന്ന ഈ തറവാടിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട് . സൂപ്പർഹിറ്റ് സിനിമകൾക്ക് ലൊക്കേഷനായ മലയാള സിനിമയുടെ തറവാടായ വരിക്കാശ്ശേരി മന ഇന്ന് സഞ്ചാരികളുടെ ഇഷ്ടയിടമാണ്. നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും കഥകളും വരിക്കാശ്ശേരിമനയ്ക്ക് പറയാനുണ്ട്. കേരളീയ വാസ്തുശില്പശൈലി മനോഹരമായി സമ്മേളിച്ചിരിക്കുന്ന നിർമിതി ആരെയും വിസ്മയിപ്പിക്കും. ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകത കൂടി വരിക്കാശ്ശേരി മനയ്ക്കുണ്ട്. കവാടം കടന്ന് അകത്തേയ്ക്ക് എത്തുമ്പോൾ തന്നെ കാണാം വള്ളുവനാടൻ രാജകീയഭാവം . സിനിമകളിലൂടെ പ്രശസ്തമായ മന കാണാൻ ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്തുന്നുണ്ട്. സഞ്ചാരികൾ മാത്രമല്ല വിവാഹ ഫോട്ടോഷൂട്ടിനായും, സേവ് ദ് ഡേറ്റിനായും വരുന്നവരുമുണ്ട്.പ്രവേശനത്തിന്…

Read More

കോഴിക്കോട്:ക്വട്ടേഷന്‍ സംഘാംഗവും വധശ്രമക്കേസിലെ പ്രതിയുമായ യുവാവ് മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി.മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖ്(27)നെയാണ് നേപ്പാളില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്. 2022 ലാണ് കേസിന് ആധാരമായ സംഭവം.ബാലുശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാന്‍ ഹക്കീമിന്റെ ഭാര്യാപിതാവാണ് ക്വട്ടേഷന്‍ നല്‍കിയത്.കേസ് അന്വഷണം നടക്കവെ വിദേശത്തേക്ക് മുങ്ങിയ മുഹമ്മദ് അഷ്ഫാഖിനെ ചേവായൂര്‍ പൊലീസാണ് നേപ്പാളില്‍ വച്ച് പിടികൂടിയത്. ഹക്കീമും ഭാര്യയും തമ്മിലുള്ള വിവാഹമോചനകേസിനിടെ ഇയാളുടെ ഭാര്യാപിതാവായ മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ് കുട്ടി ഹക്കീമിനെ കൊലപ്പെടുത്താന്‍ ബേപ്പൂര്‍ സ്വദേശി ജാഷിംഷാ എന്നയാള്‍ക്ക് കൊട്ടേഷന്‍ നല്‍കി.ജാഷിംഷാ ഏര്‍പ്പാടാക്കിയ നാല് പേര്‍ ലുക്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാന്‍ ശ്രമിക്കവെ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇവര്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് 6ാം പ്രതി മുഹമ്മദ് അഷ്ഫാഖ്…

Read More