- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: Anu Nair
പ്രയാഗ് രാജ് : തെലുങ്ക് താരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്തു. ഭാര്യ അന്ന ലെഷ്‌നേവയ്ക്കും മൂത്ത മകൻ അകിര നന്ദനുമൊപ്പമുള്ള പ്രയാഗ്‌രാജിലെ ചില ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. ശ്രീരാമ ചിത്രമുള്ള ഷാൾ ധരിച്ച് കാവി മുണ്ട് ധരിച്ചാണ് പവൻ കല്യാൺ ത്രിവേണീ സംഗമത്തിൽ ഇറങ്ങിയത് . ആരതി നടത്തുന്നതിന്റെയും , ഭാര്യയ്ക്ക് സിന്ദൂരം തൊട്ട് നൽകുന്നതിന്റെയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. മഹാകുംഭമേളയെ മൃത്യൂകുംഭമേള എന്ന് വിളിച്ച മമത ബാനർജിയെയും അദ്ദേഹം വിമർശിച്ചു . ‘ മുമ്പ് ഞാൻ കുംഭമേള സന്ദർശിച്ചിട്ടുണ്ടെങ്കിലും, മഹാകുംഭ വേളയിൽ മുങ്ങിക്കുളിക്കുക എന്നത് പതിറ്റാണ്ടുകളായി എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, ഇന്ന് അത് ഒടുവിൽ യാഥാർത്ഥ്യമായി. നൂറ്റാണ്ടുകളായി ഈ പാരമ്പര്യത്തെ സജീവമായി നിലനിർത്തുന്നത് സനാതന ധർമ്മത്തിന്റെ അചഞ്ചലമായ വിശ്വാസമാണ്. നമ്മുടെ പൈതൃകത്തിന്റെയും സനാതന സംസ്കാരത്തിന്റെയും മഹത്വം, ഇത്രയും വിശാലവും സമാധാനപരവുമായ ഒരു പരിപാടി അതിയായ ഭക്തിയോടെയും മഹത്വത്തോടെയും…
തൃശൂർ ; സംസ്ഥനാത്ത് വീണ്ടും കാട്ടാന ആക്രമണം . തൃശൂർ പീച്ചി താമര വെള്ളച്ചാലിൽ ആണ് ആക്രമണം ഉണ്ടായത് . താമര വെള്ളച്ചാൽ ഊര് നിവാസി പ്രഭാകരൻ (58) ആണ് മരിച്ചത് . കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകരനെ കാട്ടാന ചവിട്ടി ക്കൊല്ലുകയായിരുന്നു. ഉൾക്കാട്ടിലാണ് ആക്രമണം നടന്നത് . പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വിവരം പുറത്തറിഞ്ഞത് . പീച്ചി വനം വകുപ്പ് ഉദ്യോഗസ്ഥരും , പൊതുപ്രവർത്തകരുമടങ്ങുന്ന സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
കോഴിക്കോട് ; നടക്കാവ് ഹോളിക്രോസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി പരാതി . ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത് . സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 2 വിദ്യാർത്ഥികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.മുഹമ്മദ് സിനാൻ, ഗൗതം ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 14 ന് വൈകിട്ട് ആറ് മണിയോടെ കോളേജ് ക്യാമ്പസിൽ വച്ചായിരുന്നു റാഗിംഗ് . വോളിബോൾ കോർട്ടിൽ വച്ച് മൂന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേർ മർദ്ദിച്ചുവെന്നാണ് വിഷ്ണു നൽകിയ പരാതിയിൽ പറയുന്നത് .തലയ്ക്ക് പിന്നിലും വലതു കാലിന്റെ തുടയ്ക്കും പരിക്കേറ്റു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നടപടി സ്വീകരിച്ചതായും , സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയതായും കോളേജ് അധികൃതർ പറഞ്ഞു.
ആലപ്പുഴ: ഡോക്ടർ ദമ്പതിമാരിൽ നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ. തായ് വാനിൽ താമസിക്കുന്ന വെയ് ചുങ് വാൻ , ഷൈൻ ഹോ എന്നിവരാണ് പിടിയിലായത് . ഗുജറാത്തി പോലീസ് പിടികൂടിയ പ്രതികളെ ആലപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി. നേരത്തെ അറസ്റ്റിലായ കർണാടക സ്വദേശി ഭഗവാൻ റാം ഡി പട്ടേൽ (22), രാജസ്ഥാൻ സ്വദേശി നിർമ്മൽ ജെയിൻ (22) എന്നിവരെ പോലീസ് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പിൽ ചൈനീ പൗരന്മാരുടെ പങ്കാളിത്തം കണ്ടെത്തിയത് കഴിഞ്ഞ ജൂണിലായിരുന്നു തട്ടിപ്പ് നടന്നത് . ഓഹരി വിപണിയിൽ അമിത ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.ഭഗവാൻ റാം ഡോക്ടർ ദമ്പതികളുമായി വാട്ട്‌സ്ആപ്പ് വഴി ആശയവിനിമയം നടത്തുകയും ഗ്രൂപ്പ് ചാറ്റ് വഴി നിക്ഷേപ, ലാഭ വിവരങ്ങൾ പങ്കുവെച്ച് അവരെ വലയിലാക്കുകയും ചെയ്തു. പിന്നീട് പണം കൈമാറുന്നതിനുള്ള ലിങ്ക് ഭഗവാൻ റാം അവർക്ക് അയച്ചുകൊടുത്തു. അന്താരാഷ്ട്ര തട്ടിപ്പുകാരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്ന നിർമ്മൽ, തട്ടിയെടുത്ത പണം…
കൊളംബിയയിലെ സെറനിയ ഡി ല മകറീന മലനിരകളിൽ പ്രകൃതി ഒരുക്കിയിരുക്കുന്ന വിസ്മയക്കാഴ്ച്ചയാണ് ബഹുവർണങ്ങളിൽ ശാന്തമായി ഒഴുകുന്ന നദി. അഞ്ച് നിറങ്ങളണിഞ്ഞ കാനോ ക്രിസ്റ്റൽ എന്ന നദി ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നദിയാണ് അറിയപ്പെടുന്നത് . മഞ്ഞ , പച്ച, നീല , ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിലാണ് ഈ നദി ഒഴുകുന്നത്. ജൂലൈ മുതൽ നവംബർ വരെ നദിയുടെ അടിത്തട്ടിൽ തളിക്കുന്ന മകറീന ക്ലാവിഗേര എന്ന ജലസസ്യമാണ് ഈ വിസ്മയക്കാഴ്ച്ചയ്ക്ക് പിന്നിൽ . കടും ചുവപ്പ് നിറമുള്ള ഈ സസ്യം സൂര്യപ്രകാശത്തിന്റെ വ്യതിയാനത്തിനനുസരിച്ച് മജന്ത, പർപ്പിൾ തുടങ്ങി ചുവപ്പിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് മാറും. മഞ്ഞ നിറത്തിലും, പച്ചനിറത്തിലുമുള്ള നദീതടത്തിലെ മണൽത്തരികളും നീലത്തിറത്തിലുള്ള തെളിനീരും കൂടിച്ചേരുമ്പോൾ വർണ്ണങ്ങൾ ഇടകലർന്നൊഴുകുന്ന പ്രതീതിയാണ് കാനോ ക്രിസ്റ്റൽ സമ്മാനിക്കുന്നത്. പഞ്ചവർണ്ണങ്ങളുടെ നദി എന്നും, ജലരൂപത്തിലുള്ള മഴവില്ല് എന്നും കാനോ ക്രിസ്റ്റലിന് പേരുണ്ട്. ചെറുതും, വലുതുമായ അനേകം വെള്ളച്ചാട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് കാനോ ക്രിസ്റ്റൽ . ഇതിനു…
ശ്രീനഗർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഒരു പതിറ്റാണ്ടിലേറെയായി ലൈംഗികമായി പീഡിപ്പിച്ച മുസ്ലീം പണ്ഡിതൻ ‘പീർ ബാബ’ മൗലവി അജാസ് അഹമ്മദ് ഷെയ്ക്കിന് 10 വർഷം ജയിൽ ശിക്ഷ . . ജമ്മു കശ്മീരിലെ സോപോറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് സെക്ഷൻ 377 പ്രകാരം ശിക്ഷ വിധിച്ചത്. അനുഗ്രഹം നൽകാനെന്ന വ്യാജേന പ്രതി മൗലവി കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയമാക്കുകയും അവരുടെ ദുർബലതയെ ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് ജസ്റ്റിസ് വജാഹത്ത് നിരീക്ഷിച്ചു. 2016-ൽ ബാരാമുള്ളയിൽ ആൺകുട്ടി മൗലവി അജാസ് അഹമ്മദ് ഷെയ്ഖ് വർഷങ്ങളായി താൻ ഉൾപ്പെടെയുള്ള കുട്ടികളുമായി പ്രകൃതിവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നുണ്ടെന്ന് പിതാവിനോട് പറഞ്ഞതിനെ തുടർന്നാണ് എഫ്‌ഐആർ ഫയൽ ചെയ്തത്. ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർ, കുട്ടികളുടെ സംരക്ഷണ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. ജിന്ന് ശരീരത്തിൽ കയറിയെന്ന് പറഞ്ഞാണ് പലരെയും ഇയാൾ പീഡിപ്പിച്ചിരുന്നത്. കുട്ടികളിൽ ചിലർ പരാതി പറഞ്ഞപ്പോഴും താനല്ല…
ന്യൂഡൽഹി ; കടലിൽ മുങ്ങിപ്പോയ കൃഷ്ണ നഗരമായ ദ്വാരകയുടെ തെളിവുകൾ ശേഖരിക്കുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പര്യവേക്ഷണം ആരംഭിച്ചു. എ.എസ്.ഐയിലെ അഡീഷണൽ ഡയറക്ടർ ജനറൽ (ആർക്കിയോളജി), പ്രൊഫ. അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള അഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘം ചൊവ്വാഴ്ച ദ്വാരക തീരത്ത് വെള്ളത്തിനടിയിലുള്ള പര്യവേക്ഷണം ആരംഭിച്ചു. ഡയറക്ടർ (ഖനന-പര്യവേക്ഷണ) എച്ച്.കെ. നായക്, അസിസ്റ്റന്റ് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ഡോ. അപരാജിത ശർമ്മ, പൂനം വിന്ദ്, രാജ്കുമാരി ബാർബിന എന്നിവരടങ്ങുന്ന സംഘം പ്രാഥമിക അന്വേഷണത്തിനായി ഗോമതി ക്രീക്കിന് സമീപമുള്ള പ്രദേശമാണ് തിരഞ്ഞെടുത്തത് . ഈ പര്യവേക്ഷണത്തിലൂടെ ദ്വാരക നഗരത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ തെളിവുകൾ ശേഖരിക്കുമെന്ന് എ.എസ്.ഐ. പറയുന്നു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള എ.എസ്.ഐയുടെ ദൗത്യത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പര്യവേക്ഷണം. എ.എസ്.ഐ.യുടെ നവീകരിച്ച അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് (യു.എ.ഡബ്ല്യു) 1980-കൾ മുതൽ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ ഗവേഷണത്തിൽ മുൻപന്തിയിലാണ്. 2001 മുതൽ, ബംഗാരം ദ്വീപ് (ലക്ഷദ്വീപ്), മഹാബലിപുരം (തമിഴ്നാട്),…
കൊച്ചി : ഭക്തി സാന്ദ്രമായ കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം ദർശിച്ച് നടന്‍ വിനായകന്‍. ജയസൂര്യയ്ക്ക് ഒപ്പമാണ് വിനായകന്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. ജയസൂര്യയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘ വിനായകനും ജയസൂര്യയും മാതൃസന്നിധിയിൽ ‘ എന്ന കുറിപ്പോടെ കെ എൻ സുബ്രഹ്മണ്യ അഡിഗയാണ് ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് . നിരവധി കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. അതേ സമയം ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആട് 3 വണ്‍ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള അണിയറ ജോലികള്‍ ആരംഭിച്ചതായാണ് വിവരം.
ന്യൂഡൽഹി: ചൈനയെ ശത്രുവായി കാണേണ്ട കാര്യമില്ലെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനും രാഹുലിന്റെ അടുത്ത സഹായിയുമായ സാം പിട്രോഡ . ചൈനയിൽ നിന്നുള്ള ഭീഷണിയെ കുറിച്ചും ലാഘവത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. സാം പിട്രോഡ ചൈനയുടെ ഭീഷണി എന്താണ് എന്ന കാര്യം അറിയില്ലെന്ന് വ്യക്തമാക്കി. കൂടാതെ ചൈനയെക്കുറിച്ച് ശത്രുതാപരമായ ധാരണ സൃഷ്ടിച്ചതിന് യുഎസിനെ അദ്ദേഹം കുറ്റപ്പെടുത്തി. “ആദ്യ ദിവസം മുതൽ ഏറ്റുമുട്ടൽ മനോഭാവമാണ്, അത് ശത്രുക്കളെ സൃഷ്ടിക്കുന്നു. ഈ സമീപനം നമ്മൾ മാറ്റേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു,” സാം പിട്രോഡ പറഞ്ഞു. ചൈനയുമായി ആശയവിനിമയം വർദ്ധിപ്പിക്കാനും സഹകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന എല്ലാ അർത്ഥത്തിലും വളരുകയാണെന്നും സാം പറഞ്ഞു. സാം പിട്രോഡ മാത്രമല്ല, രാഹുൽ ഗാന്ധിയും നിരവധി തവണ ചൈനയെ അനുകൂലിച്ച് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 2023 മാർച്ചിൽ കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിൽ നടത്തിയ പ്രസംഗത്തിൽ ചൈനയെ സൂപ്പർ പവർ എന്നും പ്രകൃതിയുടെ ശക്തി എന്നും രാഹുൽ വിശേഷിപ്പിച്ചിരുന്നു.
‘ അച്ഛൻ അമ്മയെ ഒരുപാട് അടിച്ചു, കെട്ടിത്തൂക്കി ‘ ; സ്വന്തം അമ്മയുടെ കൊലപാതകം തെളിയിച്ച നാലു വയസുകാരി
ലക്നൗ : ഉത്തർപ്രദേശിലെ ഝാൻസിയിൽ 27 വയസ്സുള്ള യുവതി സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന . യുവതിയുടെ ഭർത്താവ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവ് നാലു വയസുകാരി മകളാണ് പോലീസുകാർക്ക് നൽകിയത് . ഝാൻസിയിലെ കോട്‌വാലി മേഖലയിലെ ശിവ് പരിവാർ കോളനി പ്രദേശത്താണ് സംഭവം . 2019 ലാണ് ഝാൻസി നിവാസിയായ സന്ദീപ് ബുധോലിയ യുവതിയെ വിവാഹം കഴിച്ചത്. എന്നാൽ, വിവാഹം കഴിഞ്ഞ് കുറച്ചു നാൾക്കുള്ളിൽ ഭർത്താവും കുടുംബവും സ്ത്രീധനമായി കാർ ആവശ്യപ്പെടാൻ തുടങ്ങി. ഇതിന്റെ പേരിൽ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി. തുടർന്ന് യുവതിയുടേ പിതാവ് സഞ്ജീവ് ത്രിപാഠി പോലീസിൽ പരാതി നൽകി . പിന്നാലെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഇതിനിടെയാണ് ദമ്പതികൾക്ക് മകൾ ജനിച്ചത്. ആൺകുഞ്ഞിനെ പ്രസവിക്കാത്തതിന്റെ പേരിലും ഭർത്താവ് യുവതിയെ പീഡിപ്പിക്കാറുണ്ടായിരുന്നു. ദിവസങ്ങൾക് മുൻപാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . വീട്ടിലെത്തിയ പോലീസുകാരോട് ‘ അച്ഛൻ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
