കൊച്ചി : പീഡനക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ് . സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചതിന് ദൃശ്യങ്ങളും , സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു.അനുമതി ലഭിച്ചാൽ അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചത് . യുവനടി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ട് .പീഡനത്തിനിരയായ നടി എറണാകുളത്ത് ചികിത്സ നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിനു മുൻപ് തന്നെ നടി പീഡനവിവരം പറഞ്ഞതിന് തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം തയ്യാറാക്കിയത് .

