സംവിധായകനും, നിർമ്മാതാവുമായ കരൺ ജോഹർ വർഷങ്ങളായി ചലച്ചിത്രമേഖലയിൽ സജീവമാണ് . നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട് . പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുമുണ്ട്. ഇപ്പോഴിതാ കരൺ എസ് എസ് രാജമൗലിയുടെ ചിത്രങ്ങളെ പറ്റി കാര്യങ്ങളാണ് ചർച്ചക്കിടയാകുന്നത് . രാജമൗലിയുടെ ചിത്രങ്ങൾക്ക് യുക്തിയില്ലെന്നാണ് കരൺ ജോഹർ പറയുന്നത് .പ്രേക്ഷകരുടെ വിശ്വാസം ശക്തമാകുമ്പോൾ, യുക്തിയുടെ ചോദ്യം ഉദിക്കുന്നില്ലെന്നാണ് കരൺ ജോഹറിന്റെ വാദം.
‘ വിശ്വാസം വളരെ പ്രധാനമാണ് . ഉദാഹരണത്തിന് വലിയ സംവിധായകരുടെ സിനിമകൾ എടുക്കുക . ഈ സിനിമകളുടെ വിജയം വിശ്വാസത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത് . സിനിമയിൽ യുക്തിയ്ക്ക് പ്രാധാന്യമില്ല .രാജമൗലി നിർമ്മിച്ച ഏത് സിനിമയും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം . അവയിലെ യുക്തി എന്താണ് . അവിടെയാണ് വിശ്വാസം മുൻപന്തിയിൽ വരുന്നത് . ആനിമൽ , ആർ ആർ , ആർ , ഗദാർ എന്നീ സിനിമകളിൽ ഒരു ലോജിക്കുമില്ല . ഒരാൾ ആയിരം പേരെ തോൽപ്പിച്ചാൽ അത് വിശ്വാസം മാത്രമാണ് .‘ കരൺ ജോഹർ പറഞ്ഞു.