ഭോപ്പാൽ: വിവാഹദിനത്തിൽ വരൻ കുഴഞ്ഞുവീണു മരിച്ചു.മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലാണ് സംഭവം . 27 കാരനായ പ്രദീപ് ജാട്ട് ആണ് കുതിരപ്പുറത്ത് ഇരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്.
വിവാഹത്തിന്റെ ഭാഗമായി നടന്ന ബാരാത്തിൽ അദ്ദേഹം നൃത്തം ചെയ്യുകയും കുതിരപ്പുറത്ത് കയറുകയും ചെയ്തു . ഇടയ്ക്ക് പ്രദീപിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ നൃത്തം ചെയ്ത ക്ഷീണമാണെന്നാണ് സുഹൃത്തുക്കൾ കരുതിയത് .പക്ഷെ അല്പ സമയത്തിനകം പ്രദീപ് തളർന്നു വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പ്രദീപിന്റെ അന്ത്യകർമങ്ങൾ ശനിയാഴ്ച നടന്നു.
ഒരാഴ്ച മുമ്പ്, വിദിഷ ജില്ലയിൽ ബന്ധുവിന്റെ വിവാഹചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 23 വയസ്സുള്ള യുവതി കുഴഞ്ഞു വീണു മരിച്ചിരുന്നു.
Discussion about this post