- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: Anu Nair
ന്യൂഡൽഹി : താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും യൂനുസ് സർക്കാർ വന്നതിനുശേഷം അടിച്ചമർത്തപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്റെ പാർട്ടിയായ അവാമി ലീഗിലെ പ്രവർത്തകർക്കുള്ള ഓൺലൈൻ സന്ദേശത്തിലാണ് ഹസീന ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് യൂനുസിന് ഒരു സർക്കാർ എങ്ങനെ നടത്തണമെന്ന് അറിയില്ല. രാജ്യത്തെ എല്ലാ അന്വേഷണ സമിതികളെയും പിരിച്ചുവിട്ടതിലൂടെ നിരപരാധികളെ കൊല്ലാൻ യൂനുസ് തീവ്രവാദികൾക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. ഈ സർക്കാർ ബംഗ്ലാദേശിനെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. പക്ഷേ ഞങ്ങൾ നിശബ്ദരായിരിക്കില്ല. തീവ്രവാദികളുടെ സർക്കാരിനെ നീക്കം ചെയ്യുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല. പരിക്കേറ്റ എല്ലാ കുടുംബങ്ങൾക്കും സഹായം നൽകും. കൊലയാളികൾക്ക് ബംഗ്ലാദേശ് നിയമപ്രകാരം ശിക്ഷ ഉറപ്പാക്കും. ഹസീന തിരിച്ചുവരുമെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ടായിരിക്കാം അല്ലാഹു തന്നെ ജീവനോടെ രക്ഷിച്ചത്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പോലീസ് വെടിയുണ്ടകൾ മൂലമല്ല ആളുകൾ മരിച്ചതെന്ന് അവർ വീണ്ടും ആവർത്തിച്ചു പറഞ്ഞു. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായി പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഹസീന പറഞ്ഞു. ഇന്ന് യൂനുസ് അക്രമം…
ജെറുസലേം : ദക്ഷിണ ലെബനനിൽ നടന്ന ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ ഹമാസ് സൈനിക മേധാവി കൊല്ലപ്പെട്ടു. ലെബനനിലെ ഹമാസിന്റെ ഓപ്പറേഷൻസ് വിഭാഗം മേധാവി മുഹമ്മദ് ഷഹീനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം തന്നെയാണ് അറിയിച്ചത്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 14 മാസത്തെ യുദ്ധം അവസാനിപ്പിച്ച വെടിനിർത്തൽ കരാർ പ്രകാരം തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായും പിന്മാറുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം നടന്നത്. ” ഹമാസിന്റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഷഹീൻ കൂടാതെ വിവിധ ഭീകരാക്രമണങ്ങൾക്കും ഇസ്രായേലി സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും ഇയാൾ ഉത്തരവാദിയായിരുന്നു.” ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറയുന്നു.
ന്യൂഡൽഹി : പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി (CEC) ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തു . സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പ് തള്ളിയാണ് നിയമനം . കേരള കേഡറിൽ നിന്നുള്ള 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ആഗ്ര സ്വദേശിയാണ് . നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയും. ഈ വർഷം അവസാനം നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളും 2026 ൽ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളും ഉൾപ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പുകൾക്ക് ഗ്യാനേഷ് കുമാർ മേൽനോട്ടം വഹിക്കും.കേന്ദ്ര സർക്കാരിൽ നിരവധി ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ നിയമനം. രാജ്യത്തിന്റെ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച , നിരവധി സുപ്രധാന ബില്ലുകൾ മുൻ വർഷങ്ങളിൽ രാജ്യത്തിനായി തയ്യാറാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ഗ്യാനേഷ് കുമാർ. ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായിരിക്കെ…
ദാമ്പത്യ ജീവിതത്തിൽ സ്നേഹം, വിശ്വാസം, ആത്മവിശ്വാസം എന്നിവ വളരെ പ്രധാനമാണ്. എന്നാൽ സമീപകാലത്ത്, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹബന്ധം ദുർബലമാവുകയും വിവാഹമോചനങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോഴിതാ 84 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യ ജീവിതം നയിച്ച ദമ്പതികളുടെ ജീവിതകഥയാണ് ലോക റെക്കോർഡ് നേടിയിരിക്കുന്നത് . പ്രണയിച്ച് വിവാഹം കഴിച്ച ഈ ദമ്പതികൾക്ക് 13 മക്കളും 100-ലധികം പേരക്കുട്ടികളുമുണ്ട്. ഏറ്റവും കൂടുതൽ കാലം ദാമ്പത്യം നയിച്ച ദമ്പതികൾ എന്ന ഗിന്നസ് റെക്കോർഡ് ബ്രസീലിയൻ ദമ്പതികളായ മനോയൽ ആഞ്ചലിം ഡിനോയ്ക്കും, മരിയ ഡി സൂസ ഡിനോയ്ക്കും സ്വന്തമാണ്. 84 വർഷവും 77 ദിവസവും നീണ്ട അത്ഭുതകരമായ ദാമ്പത്യജീവിതം നയിക്കുന്ന ഈ ദമ്പതികളുടെ പ്രണയകഥ ആരംഭിച്ചത് 1936 ലാണ്. നാല് വർഷങ്ങൾക്ക് ശേഷം, 1940-ൽ, ബ്രസീലിയൻ സിയറയിലെ ഒരു ചാപ്പലിൽ വെച്ച് അവർ വിവാഹിതരായി. അന്നുമുതൽ, ഈ ദമ്പതികൾ ഒരുമിച്ച് മനോഹരമായ ജീവിതം നയിക്കുന്നു. ദമ്പതികൾക്ക് 13 കുട്ടികളും 55 പേരക്കുട്ടികളും 54 കൊച്ചുമക്കളും…
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യയിലെത്തിയിരിക്കുന്നത് . പ്രോട്ടോക്കോൾ മാറ്റി വച്ച് നരേന്ദ്രമോദി തന്നെ അമീറിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തി . മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളെപ്പോലെയല്ല , ഖത്തർ അമീറിന്റെ നയതന്ത്രത്തിനൊപ്പം അദ്ദേഹത്തിന്റെ ആഢംബര ജീവിതവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 1980 ജൂൺ 3 ന് ജനിച്ച ഷെയ്ഖ് തമീം, മുൻ അമീർ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നാലാമത്തെ മകനാണ്. ബ്രിട്ടനിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1998 ൽ അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം ഖത്തർ സൈന്യത്തിന്റെ കമാൻഡറായി. 2013-ൽ ഖത്തറിന്റെ അമീറായി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ചുമതലയേറ്റതിനുശേഷം അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2022-ൽ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഖത്തറിന്റെ പരമോന്നത നേതാവിനാണ് അമീർ പദവി നൽകുന്നത്. ഖത്തർ രൂപീകൃതമായതിനുശേഷം,…
ബെംഗളൂരു: ബെംഗളൂരു ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത് . മരിച്ച അർഷ് നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പി എം ബഷീറിന്റെ മകനാണ്. അർഷ് എം ബി എ വിദ്യാർത്ഥിയായിരുന്നു . മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം . ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു . ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി .
തൃശൂര്‍: സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വരാന്തയിലാണ് സ്ഫോടനം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കവെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ബോംബ് സ്‌ക്വാഡെത്തി സ്‌കൂളില്‍പരിശോധന നടത്തി. കാട്ടുപന്നിയെ പിടികൂടുന്നതിനായി വച്ച സ്‌ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്‌കൂള്‍ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
എറണാകുളം : വിദ്യാര്‍ത്ഥിയെ കബളിപ്പിച്ച കേസില്‍ ബൈജൂസ് ആപ്പിന് 50,000 രൂപ പിഴയിട്ട് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍.എറണാകുളം സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവ് സ്റ്റാലിന്‍ ഗോമസ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി വിധി. മൂന്ന് ട്രയല്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥി തൃപ്തനായില്ലെങ്കില്‍ മുഴുവന്‍ പണവും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ ഈ വാഗ്ദാനം പാലിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. 16,000 രൂപ നല്‍കിയാണ് വിദ്യാര്‍ത്ഥിയുടെ പേര് ബൈജൂസില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വളരെ പെട്ടെന്ന് ക്ലാസ് തീരുമാനിച്ചതിനാല്‍ അതില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. രക്ഷിതാവ് സേവനം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ തുകയും തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബൈജൂസ് ഈ തുക തിരികെ നല്‍കാന്‍ തയാറായില്ല. കേസ് പരിഗണിച്ച കോടതി രക്ഷിതാവ് മുടക്കിയ 16000 രൂപയ്ക്ക് പുറമേ നഷ്ടപരിഹാരമായി 25000 രൂപയും വക്കീല്‍ ഫീസിനത്തില്‍ ചെലവായ 10,000 രൂപയും നല്‍കണമെന്ന് ഉത്തരവിട്ടു. 45ദിവസത്തിനകം തുക നല്‍കണം.
വാഷിംഗ്ടൺ : ബംഗ്ലാദേശ് ജയിലിൽ കഴിയുന്ന ഇസ്‌കോൺ സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ മോചനം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് യുകെ ആസ്ഥാനമായുള്ള ഹിന്ദു സംഘടന യുഎസ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് തുളസി ഗബ്ബാർഡിന് കത്ത് നൽകി. ഭഗവദ്ഗീതയെ സാക്ഷിയാക്കി യുഎസ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ഡിഎൻഐ) ആയി തുളസി ഗബ്ബാർഡ് സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ചിൻമോയ് കൃഷ്ണ ദാസിന്റെ മോചനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് നൽകിയത് . ‘ ചിൻമയ് കൃഷ്ണ ദാസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാനും ഹിന്ദുക്കൾക്കെതിരായ പീഡനം തടയാൻ യൂനുസ് സർക്കാരിൽ സമ്മർദ്ദം ചെലുത്താനും ശ്രമിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” കത്തിൽ പറയുന്നു. കഴിഞ്ഞ വർഷം നവംബർ 25 നാണ് ചിന്മയ് കൃഷ്ണ ദാസ് അറസ്റ്റിലായത് . യൂനുസ് ഭരണകൂടത്തിന്റെ ന്യൂനപക്ഷ പീഡനത്തിനെതിരായ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണ ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.
അമേത്തി ; 20 വർഷത്തിനുശേഷം അമേത്തിയിലെ പഞ്ച ശിഖർ ശിവ ക്ഷേത്രത്തിൽ പൂജ നടത്തി. കനത്ത പോലീസ് സുരക്ഷയ്ക്കിടേയാണ് ഹവനം അടക്കമുള്ള ചടങ്ങുകൾ നടന്നത് . വലിയ ഭക്തജനക്കൂട്ടമാണ് ‘ഹർ-ഹർ മഹാദേവ്’ മുഴക്കി ക്ഷേത്രത്തിലെത്തിയത്. ഉത്തർപ്രദേശിലെ അമേത്തി ജില്ലയിലെ മുസാഫിർഖാന ഔറംഗാബാദ് ഗ്രാമത്തിലാണ് ഈ ക്ഷേത്രം . 120 വർഷങ്ങൾക്ക് മുമ്പ് ദളിത് വിഭാഗത്തിൽപ്പെട്ട ജേതുറാം നിർമ്മിച്ച ഈ ക്ഷേത്രം, കഴിഞ്ഞ 20 വർഷമായി പ്രദേശത്തെ ചിലർ കയ്യേറി അടച്ചുപൂട്ടുകയായിരുന്നു. മുമ്പ് ക്ഷേത്രം പൂജാരി ഗണേഷ് തിവാരിയുടെയും കുടുംബത്തിന്റെയും കീഴിലായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു, എന്നാൽ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് അവർ കുടിയേറാൻ നിർബന്ധിതരായി. ഇതിനുശേഷം ആരാധന നിർത്തി. പഞ്ച് ശിഖർ ശിവക്ഷേത്രം വിട്ടുകിട്ടണമെന്ന് ഗ്രാമവാസികൾ യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു . തുടർന്ന് യോഗിയുടെ പ്രത്യേക നിർദേശപ്രകാരം കനത്ത പോലീസ് സുരക്ഷയിൽ ഭക്തർക്കായി ക്ഷേത്രം വീണ്ടും തുറക്കുകയായിരുന്നു .
Subscribe to Updates
Get the latest creative news from FooBar about art, design and business.
