ഒരു കാർ വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ചിലർ കൂട്ടിവച്ച് കാശ് കൊണ്ടോ, മറ്റ് ചിലർ ഇ എം ഐ കൊണ്ടോ ഒക്കെ ആ ആഗ്രഹം പൂർത്തിയാക്കാറുമുണ്ട്. ഇവിടെ ആഗ്രഹിച്ച് വാങ്ങിയ കാർ ഒരു രൂപ നാണയം കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ യുവാവ് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു.
ഈ കാറിന്റെ വീഡിയോ @experiment_king എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പങ്ക് വച്ചിരിക്കുന്നത് . പെട്ടെന്നുള്ള കാഴ്ച്ചയിൽ കാറിന് വെള്ളി നിറത്തിൽ പെയിന്റ് ചെയ്തപോലെയാണ് തോന്നുക. സൂര്യപ്രകാശമേറ്റ് കാറിൽ പതിപ്പിച്ചിരിക്കുന്ന നാണയങ്ങൾ തിളങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
കാറിന്റെ കണ്ണാടികൾ , ലൈറ്റുകൾ എന്തിന് ടയറുകൾ വരെ നാണയങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത് .ഈ കാറിന് ഇത്രയും വില വരില്ലല്ലോ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത് .