കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെ വീണ് പരിക്കേറ്റ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന ഉമാ തോമസ് എം എൽ എയെ കാണാനെത്തി നടൻ മോഹൻലാൽ.സത്യൻ അന്തിക്കാടിന്റെ ‘ ഹൃദയപൂർവ്വം ‘ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നാണ് ആന്റ്ണി പെരുമ്പാവൂരിനൊപ്പം മോഹൻലാൽ ഉമയെ കാണാൻ എത്തിയത് .ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് ലാൽ എം.എൽ.എയുടെ പാലാരിവട്ടത്തെ വീട്ടിൽ എത്തിയത്.
അപകടവാർത്ത അറിഞ്ഞപ്പോൾ മുതൽ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും, എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. പി ടി തോമസുമായി ഉണ്ടായിരുന്ന അടുപ്പവും മോഹൻലാൽ പങ്ക് വച്ചു . ആന്റണി പെരുമ്പാവൂർ വൈകിട്ട് ഏഴ് മണിയോടെ ലാൽ വരുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. തിരക്കുകൾക്കിടയിലും , സമയം കണ്ടെത്തി സ്നേഹത്തോടെ ചേർത്ത് പിടിച്ച് തങ്ങളെ ആശ്വസിപ്പിച്ചത് വാക്കുകൾക്കപ്പുറത്തുള്ള അനുഭവമായെന്നും ഉമ തോമസ് പറഞ്ഞു.