Author: Anu Nair

മലപ്പുറം : ബൈക്ക് യാത്രികനു മേൽ പുലി ചാടി വീണ് ആക്രമിച്ചു.നടുവക്കോട് സ്വദേശി പൂക്കോടൻ മുഹമ്മദലിയ്ക്കാണ് പരിക്കേറ്റത് . ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം . കടയിൽ നിന്ന് സാധനനങ്ങൾ വാങ്ങി മകനുമായി മടങ്ങുന്നതിനിടെയായിരുന്നു പുലി ചാടി വീണത്. പുലിയുടെ നഖം കൊണ്ടാണ് കാലിൽ പരിക്കേറ്റത് . മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിയെ കണ്ട് ബൈക്ക് നിർത്തിയെങ്കിലും റോഡ് മുറിച്ച് കടക്കുകയായിരുന്ന പുലി തിരികെ വന്ന് അക്രമിക്കുകയായിരുന്നുവെന്ന് മുഹമ്മദലി പറഞ്ഞു.ഇതോടെ ബൈക്കിൽ നിന്ന് വീണു. പുലിയെ കണ്ടതിന്റെ ഭീതി വിട്ടു മാറിയിട്ടില്ലെന്ന് മുഹമ്മദലി പറഞ്ഞു പുലി ചാടി വീണതോടെ ഉപ്പ വണ്ടിയിൽ നിന്ന് വീണു. പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയിലാണെന്നും മകൻ മുഹമ്മദ് റാഫി പറഞ്ഞു.

Read More

കണ്ണൂര്‍ : യൂട്യൂബ് നോക്കി ഭക്ഷണം ക്രമീകരണം നടത്തി ആരോഗ്യനില വഷളായ വിദ്യാർത്ഥിനി മരിച്ചു . മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദ (18) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളാൽ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീനന്ദ. കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയിൽ കുറച്ചു നാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് നിഗമനം. മട്ടന്നൂർ പഴശിരാജ എന്‍.എസ്.എസ്. കോളജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. അച്ഛന്‍: ആലക്കാടന്‍ ശ്രീധരന്‍. അമ്മ: എം. ശ്രീജ (മെരുവമ്പായി എം.യു.പി. സ്‌കൂള്‍ ജീവനക്കാരി). സഹോദരന്‍: യദുനന്ദ്.

Read More

ബാർപേട്ട ; അസമിലെ ബാർപേട്ട ജില്ലയിൽ ബീഫ് എന്ന പേരിൽ കുതിരയിറച്ചി വിറ്റതായി പരാതി. ബാഗ്മാര പ്രദേശത്താണ് സംഭവം. വെള്ളിയാഴ്ച ചിലർ മാർക്കറ്റിൽ തടിച്ചുകൂടിയ നാട്ടുകാർ കച്ചവടക്കാരായ മൂന്ന് പേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കശാപ്പിനായി കൊണ്ടുവന്ന ആറ് കുതിരകളെയും നാട്ടുകാർ രക്ഷപ്പെടുത്തി. ബീഫ് വിൽക്കുന്നതിനും കഴിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനമാണ് അസം . എന്നാൽ നിരോധനം ഉണ്ടായിരുന്നിട്ടും, മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് ദ്വീപുകളിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇപ്പോഴും ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പുന്നുണ്ട്. എന്നാൽ ബാഗ്മാരയിലെ ചില ഭക്ഷണശാലകളിൽ നൽകിയ മാംസം ബീഫ് അല്ലെന്ന് നാട്ടുകാരിൽ ചിലർ സംശയം പറഞ്ഞു. തുടർന്ന് വെള്ളിയാഴ്ച, പ്രദേശത്തേക്ക് കൊണ്ടുവന്ന ആറ് കുതിരകളെയും അവർ കണ്ടു. പ്രദേശത്ത് കുതിരകളെ ഉപയോഗിക്കാത്തതിനാൽ, അവയെ കശാപ്പിനായി കൊണ്ടുവന്നതാണെന്നും സംശയമുണ്ടായി. മൃഗങ്ങളെ കൊണ്ടുവന്ന വാഹനം നാട്ടുകാർ തടഞ്ഞുനിർത്തി മൂന്ന് പേരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read More

ലക്നൗ : അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം ഏപ്രിൽ 15 ഓടെ പൂർത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര . “ഹോളി ആഘോഷം ജോലികളുടെ പുരോഗതിയെ ബാധിക്കും, കാരണം നിരവധി തൊഴിലാളികൾ ഹോളി സമയത്ത് വീട്ടിലേക്ക് പോകും. ഇന്ന് അയോദ്ധ്യയിൽ സ്ഥാപിക്കാനുള്ള ഗോസ്വാമി തുളസീദാസിന്റെ പ്രതിമ എത്തും. ഏപ്രിൽ 15 ഓടെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകും,” നൃപേന്ദ്ര മിശ്ര പറഞ്ഞു. ക്ഷേത്രത്തിന് പുറത്തും, അകത്തും സ്ഥാപിക്കാനുള്ള എല്ലാ വിഗ്രഹങ്ങളും ഏപ്രിൽ 30 ഓടെ ഇവിടെയെത്തും, മാർച്ച് 25 നും ഏപ്രിൽ 15 നും ഇടയിൽ മിക്കവാറും എല്ലാം സ്ഥാപിക്കും. മരങ്ങൾ വച്ച് പിടിപ്പിക്കാനായി ഏകദേശം 20 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്- നൃപേന്ദ്ര മിശ്ര പറഞ്ഞു. 2024 ജനുവരി 22 നാണ് അയോധ്യയിലെ മഹാ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ പ്രധാനമന്ത്രി മോദി നിർവഹിച്ചത്. പരമ്പരാഗത നാഗര ശൈലിയിലാണ് ശ്രീരാമ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്

Read More

ന്യൂഡൽഹി : നെഞ്ച് വേദനയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ ഞായറാഴ്ച പുലർച്ചെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു . 73 കാരനായ അദ്ദേഹത്തെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ 2 മണിയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എയിംസിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നരംഗിന്റെ മേൽനോട്ടത്തിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ (സിസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ് . ധൻഖറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഉപരാഷ്ട്രപതി ധൻഖറിന്റെ ആരോഗ്യനില അറിയാൻ കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദ എയിംസ് സന്ദർശിച്ചു.

Read More

കാസര്‍കോട് ; പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയെയും, ഒപ്പമുണ്ടായിരുന്ന യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം 12 നാണ് പതിനഞ്ചുകാരിയെയും, 42 കാരനെയും കാണാതായത്. മൃതദേഹങ്ങൾ വീടിനു സമീപത്തെ തോട്ടത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത് . പെൺകുട്ടിയെ കാണാതായപ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തിലും. പെൺകുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് മരിച്ച പ്രദീപ്. രണ്ട് പേരുടെയും മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് മൊബൈൽ ഫോണുകളും, ഒരു കത്തിയും ഒരു ചോക്ലേറ്റും കണ്ടെത്തി. ഫെബ്രുവരി 12 ന് പുലർച്ചെ ഉറക്കമുണർന്ന ഇളയകുട്ടിയാണ് ചേച്ചിയെ കാണുന്നില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആദ്യം റിംഗ് ചെയ്തെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. പ്രദീപിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വീടിനു സമീപത്തെ കാട്ടിലെത്തിയതായി മനസിലാക്കിയിരുന്നു. എന്നാൽ അവിടെയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദീപ് പോകാൻ ഇടയുള്ള കർണാടക മടിക്കേരിയിലെ ബന്ധുവീടുകളിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു.

Read More

തിരുവനന്തപുരം: സൂര്യാഘാതമേറ്റ് കാസര്‍കോട് വയോധികൻ മരിച്ചു. കയ്യൂര്‍ വലിയ പൊയിലില്‍ കുഞ്ഞിക്കണ്ണന്‍(92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക്‌ വീടിന് സമീപത്തുവെച്ചാണ് സൂര്യാഘാതമേറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീടിനു സമീപത്തെ മാവിൻ ചുവട്ടിലേക്കു വിശ്രമിക്കാൻ പോകവെയാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. ഉടൻ തന്നെ അദ്ദേഹം തളർന്നു വീണു. ശരീരത്തിലെ തൊലി പൊള്ളിമാറിയ നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും താപനില ശരാശരിയിലും നാലും അഞ്ചും ഡിഗ്രി കൂടുതലാണ്. ചൂടുകൂടുതലുള്ള പകല്‍ സമയം പുറത്തിറങ്ങുന്നതിനും ജോലി ചെയ്യുന്നതിനും നിയന്ത്രണങ്ങളുമുണ്ട്

Read More

ഇസ്ലാമാബാദ് : കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ ഐ.എസ്.ഐയെ സഹായിച്ച മുസ്ലീം ‘പണ്ഡിതൻ’ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പാകിസ്ഥാനിലെ പ്രശസ്ത മുസ്ലീം ‘പണ്ഡിതൻ’ മുഫ്തി ഷാ മിറിനെയാണ് ബലൂചിസ്ഥാനിലെ തുർബത്തിൽ അജ്ഞാതർ വെടിവച്ചു കൊന്നത്. പാകിസ്ഥാനിലെ ഇസ്ലാമിക മതമൗലികവാദ രാഷ്ട്രീയ പാർട്ടിയായ ജെ.ഐ.യു-എഫുമായി ബന്ധമുള്ളയാളാണ് മിർ . പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിൽ നിന്ന് ഇറങ്ങുമ്പോഴാണ് തോക്കുധാരികൾ മിറിന് നേരെ വെടിയുതിർത്തത് . ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ബലൂചിസ്ഥാനിലെ തുർബത്തിൽ താമസിക്കുന്ന മുഫ്തി ഷാ മിർ, ഐ.എസ്.ഐയുടെ നിർദ്ദേശപ്രകാരമാണ് നിയമവിരുദ്ധ മനുഷ്യക്കടത്ത് നടത്തിയത് . മാത്രമല്ല, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. പാകിസ്ഥാനിലെ തീവ്രവാദ പരിശീലന ക്യാമ്പുകൾ പതിവായി സന്ദർശിക്കുകയും തീവ്രവാദ ശൃംഖലകളുടെ സജീവ അംഗമാകുകയും ചെയ്തു മിർ . പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഭീകരരെ നുഴഞ്ഞുകയറാൻ സഹായിക്കുക എന്നതായിരുന്നു മിറിന്റെ ചുമതല.

Read More

ലക്നൗ ; 18 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ മുഹമ്മദ് സൈഫുൽ ഇസ്ലാമിനെ യുപി എ ടി എസ് അറസ്റ്റ് ചെയ്തു.മൊറാദാബാദിലെ കട്ഘർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇസ്ലാം. ഇയാളെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2001 ജൂലൈ 9 ന് മുഹമ്മദ് സൈഫുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എകെ-47, എകെ-56, പിസ്റ്റളുകൾ, 12 ഹാൻഡ് ഗ്രനേഡുകൾ, 39 ടൈമറുകൾ, 50 ഡിറ്റണേറ്ററുകൾ, 37 ബാറ്ററികൾ, 29 കിലോ സ്ഫോടകവസ്തുക്കൾ, 560 ലൈവ് കാട്രിഡ്ജുകൾ, എന്നിവയുൾപ്പെടെ വലിയൊരു ആയുധശേഖരവും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായും അന്ന് ഇയാൾ താമസിച്ച സ്ഥലത്ത് നിന്നും കണ്ടെടുത്തിരുന്നു. പിന്നീട് 2008 ൽ ജാമ്യത്തിലിറങ്ങി രക്ഷപെടുകയായിരുന്നു ഇസ്ലാം . 2015 ജനുവരി 7 ന് മൊറാദാബാദ് കോടതി ഇസ്ലാമിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ‘ യുപി എടിഎസിന്റെ സഹാറൻപൂർ യൂണിറ്റ് ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങൾ…

Read More

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെണ്മക്കളും ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ നിർണായകമായ തെളിവായ ഷൈനിയുടെ മൊബൈൽ ഫോൺ ഇതുവരെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോണിനായി പോലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഷൈനിയുടെ മരണത്തിന് തലേദിവസം താൻ അവളെ വിളിച്ചിരുന്നുവെന്ന് ഭർത്താവ് നോബി ലൂക്കാസ് പോലീസിനോട് പറഞ്ഞിരുന്നു . ഈ ഫോൺ കോളിലെ ചില സംഭാഷണങ്ങളാണ് ഷൈനിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഷൈനി ആത്മഹത്യ ചെയ്ത റെയിൽവേ ട്രാക്കിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും മൊബൈൽ ഫോൺ കണ്ടെത്താനായില്ല. മൊബൈൽ ഫോണിനെക്കുറിച്ച് പോലീസ് ഷൈനിയുടെ മാതാപിതാക്കളോട് അന്വേഷിച്ചെങ്കിലും അവർക്കും അതിനെ പറ്റി അറിയില്ലെന്നാണ് സൂചന . നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കേസുമായി ബന്ധപ്പെട്ട് ഷൈനിയുടെ അച്ഛനും അമ്മയും നൽകിയ മൊഴികൾ പോലീസ് പൂർണ്ണമായും കണക്കിലെടുത്തിട്ടില്ല. വീട്ടിൽ ഷൈനിക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെട്ടിരുന്നോ എന്നും പോലീസ് അന്വേഷിക്കും. ഷൈനിയുടെ അച്ഛൻ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴികൾ…

Read More