ബാർപേട്ട ; അസമിലെ ബാർപേട്ട ജില്ലയിൽ ബീഫ് എന്ന പേരിൽ കുതിരയിറച്ചി വിറ്റതായി പരാതി. ബാഗ്മാര പ്രദേശത്താണ് സംഭവം. വെള്ളിയാഴ്ച ചിലർ മാർക്കറ്റിൽ തടിച്ചുകൂടിയ നാട്ടുകാർ കച്ചവടക്കാരായ മൂന്ന് പേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കശാപ്പിനായി കൊണ്ടുവന്ന ആറ് കുതിരകളെയും നാട്ടുകാർ രക്ഷപ്പെടുത്തി.
ബീഫ് വിൽക്കുന്നതിനും കഴിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനമാണ് അസം . എന്നാൽ നിരോധനം ഉണ്ടായിരുന്നിട്ടും, മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് ദ്വീപുകളിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇപ്പോഴും ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പുന്നുണ്ട്.
എന്നാൽ ബാഗ്മാരയിലെ ചില ഭക്ഷണശാലകളിൽ നൽകിയ മാംസം ബീഫ് അല്ലെന്ന് നാട്ടുകാരിൽ ചിലർ സംശയം പറഞ്ഞു. തുടർന്ന് വെള്ളിയാഴ്ച, പ്രദേശത്തേക്ക് കൊണ്ടുവന്ന ആറ് കുതിരകളെയും അവർ കണ്ടു. പ്രദേശത്ത് കുതിരകളെ ഉപയോഗിക്കാത്തതിനാൽ, അവയെ കശാപ്പിനായി കൊണ്ടുവന്നതാണെന്നും സംശയമുണ്ടായി.
മൃഗങ്ങളെ കൊണ്ടുവന്ന വാഹനം നാട്ടുകാർ തടഞ്ഞുനിർത്തി മൂന്ന് പേരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.