ലക്നൗ : അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം ഏപ്രിൽ 15 ഓടെ പൂർത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര . “ഹോളി ആഘോഷം ജോലികളുടെ പുരോഗതിയെ ബാധിക്കും, കാരണം നിരവധി തൊഴിലാളികൾ ഹോളി സമയത്ത് വീട്ടിലേക്ക് പോകും. ഇന്ന് അയോദ്ധ്യയിൽ സ്ഥാപിക്കാനുള്ള ഗോസ്വാമി തുളസീദാസിന്റെ പ്രതിമ എത്തും. ഏപ്രിൽ 15 ഓടെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകും,” നൃപേന്ദ്ര മിശ്ര പറഞ്ഞു.
ക്ഷേത്രത്തിന് പുറത്തും, അകത്തും സ്ഥാപിക്കാനുള്ള എല്ലാ വിഗ്രഹങ്ങളും ഏപ്രിൽ 30 ഓടെ ഇവിടെയെത്തും, മാർച്ച് 25 നും ഏപ്രിൽ 15 നും ഇടയിൽ മിക്കവാറും എല്ലാം സ്ഥാപിക്കും. മരങ്ങൾ വച്ച് പിടിപ്പിക്കാനായി ഏകദേശം 20 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്- നൃപേന്ദ്ര മിശ്ര പറഞ്ഞു.
2024 ജനുവരി 22 നാണ് അയോധ്യയിലെ മഹാ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ പ്രധാനമന്ത്രി മോദി നിർവഹിച്ചത്. പരമ്പരാഗത നാഗര ശൈലിയിലാണ് ശ്രീരാമ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്