തിരുവനന്തപുരം: സൂര്യാഘാതമേറ്റ് കാസര്‍കോട് വയോധികൻ മരിച്ചു. കയ്യൂര്‍ വലിയ പൊയിലില്‍ കുഞ്ഞിക്കണ്ണന്(92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീടിന് സമീപത്തുവെച്ചാണ് സൂര്യാഘാതമേറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വീടിനു സമീപത്തെ മാവിൻ ചുവട്ടിലേക്കു വിശ്രമിക്കാൻ പോകവെയാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. ഉടൻ തന്നെ അദ്ദേഹം തളർന്നു വീണു. ശരീരത്തിലെ തൊലി പൊള്ളിമാറിയ നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും താപനില ശരാശരിയിലും നാലും അഞ്ചും ഡിഗ്രി കൂടുതലാണ്. ചൂടുകൂടുതലുള്ള പകല്‍ സമയം പുറത്തിറങ്ങുന്നതിനും ജോലി ചെയ്യുന്നതിനും നിയന്ത്രണങ്ങളുമുണ്ട്
Discussion about this post