ന്യൂഡൽഹി : നെഞ്ച് വേദനയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ ഞായറാഴ്ച പുലർച്ചെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു .
73 കാരനായ അദ്ദേഹത്തെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ 2 മണിയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എയിംസിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നരംഗിന്റെ മേൽനോട്ടത്തിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ (സിസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ് .
ധൻഖറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഉപരാഷ്ട്രപതി ധൻഖറിന്റെ ആരോഗ്യനില അറിയാൻ കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദ എയിംസ് സന്ദർശിച്ചു.
Discussion about this post