Author: Anu Nair

കൊല്ലം : ചെങ്കൊടി താഴ്ത്തിക്കെട്ടാൻ ആരെയും അനുവദിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ . കൊല്ലത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലൻ . ചെറുത്തുനിൽപ്പിന്റെയും, പ്രതീക്ഷയുടെയും പ്രതീകമാണ് ഈ കൊടി. ഇന്ന് ചെങ്കൊടിയുടെ പ്രസ്ഥാനം ഒരു തിരിച്ചറിവോടെ ശക്തിയാർജ്ജിക്കുകയാണ്. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോദ്ധ്യമാകുന്നത് . അതുകൊണ്ട് ഈ കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിച്ചുകൂടാ. അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തി. സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായത്.’ – എ.കെ ബാലൻ പറഞ്ഞു.

Read More

സോൾ: അമേരിക്കൻ വ്യോമസേനയുമായുള്ള സംയുക്ത സൈനികാഭ്യാസത്തിനിടെ ദക്ഷിണ കൊറിയൻ വ്യോമസേന സ്വന്തം പൗരന്മാരുടെ മേൽ ബോബുകൾ വർഷിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കെഎഫ്-16 യുദ്ധവിമാനങ്ങൾ പുറത്തുവിട്ട 500 പൗണ്ട് ഭാരമുള്ള എംകെ-82 ബോംബുകളാണ് സാധാരണക്കാർക്ക് മേൽ പതിച്ചത്. ഉത്തരകൊറിയയുടെ അതിർത്തിയിൽ നിന്ന് കഷ്ടിച്ച് 12 മൈൽ അകലെയുള്ള രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലെ ജിയോങ്ഗി പ്രവിശ്യയിലെ പോച്ചിയോൺ പട്ടണത്തിലെ ജനവാസ കേന്ദ്രങ്ങളിലും ഒരു പള്ളിയിലുമാണ് ബോംബുകൾ പതിച്ചത്. എട്ട് ബോംബുകളാണ് വർഷിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കൊറിയൻ വ്യോമസേന, മനഃപൂർവമായല്ലെന്നും അബദ്ധത്തിലാണ് ബോംബ് വർഷിച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും വ്യോമസേന ആശംസിച്ചു. അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനും സിവിലിയൻ നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനുമായി കമ്മിറ്റി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു. യുഎസ് വ്യോമസേനയുമായുള്ള സംയുക്ത അഭ്യാസം തുടരുമെങ്കിലും, ലൈവ്-ഫയർ അഭ്യാസങ്ങൾ നിർത്തിവച്ചു. ഒരു KF-16 വിമാനത്തിന്റെ പൈലറ്റ് ബോംബിംഗ് സ്ഥലത്തിനായി തെറ്റായ…

Read More

ന്യൂഡൽഹി ; ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം. ഖലിസ്ഥാൻ വിഘടന വാദി സംഘടനയിലെ അംഗങ്ങളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചത് .ഇന്നലെ വൈകിട്ടാണ് സംഭവം . അക്രമത്തെ കേന്ദ്രസർക്കാർ ശക്തമായി അപലപിച്ചു.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച ജയ്ശങ്കർ ഒരു ചർച്ചയിൽ പങ്കെടുത്ത ലണ്ടനിലെ ഛതം ഹൗസിന് പുറത്ത് ഇറങ്ങുമ്പോഴാണ് ഖാലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ പ്രകടനം നടത്തി. അജ്ഞാതനായ ഒരാൾ മന്ത്രിയുടെ വാഹനത്തിനു മുന്നിൽ നിന്ന് ഇന്ത്യൻ പതാക വലിച്ചു കീറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.വേദിക്ക് പുറത്ത് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു. പ്രതിഷേധങ്ങൾക്കിടയിലും, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരെ സന്ദർശിച്ചുകൊണ്ട് ജയ്ശങ്കർ തന്റെ നയതന്ത്ര ഇടപെടലുകൾ തുടർന്നു. ‘ വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഈ പ്രകോപനപരമായ പ്രവർത്തനങ്ങളെ ഞങ്ങൾ അപലപിക്കുന്നു. അത്തരം ഘടകങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങൾ അപലപിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ…

Read More

തിരുവനന്തപുരം: എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ്. കേരളത്തിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐയുടെ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി അറസ്റ്റിലായതിന് പിന്നാലെയാണ് പരിശോധന. മാർച്ച് 3 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഫൈസിയെ കസ്റ്റഡിയിലെടുത്തത് . തുടർന്ന് പട്യാല ഹൗസിലെ പ്രത്യേക കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇഡിക്ക് ആറ് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യലും അനുവദിച്ചു. 2009-ൽ എസ്‌ഡി‌പി‌ഐയിൽ ചേരുന്നതിന് മുമ്പ് ഫൈസി തന്നെ മുൻ പി‌എഫ്‌ഐ അംഗമായിരുന്നു നിയമവിരുദ്ധമായ ഹവാല ചാനലുകൾ വഴി പോപ്പുലർ ഫ്രണ്ടിൽ നിന്ന് എസ്ഡിപിഐ 4.07 കോടി രൂപ സ്വീകരിച്ചതായും ഫണ്ട് രാജ്യവ്യാപകമായി പല യൂണിറ്റുകളിലേക്ക് ഒഴുക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഏഴ് അംഗ ഇ.ഡി. സംഘം, ആയുധധാരികളായ കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം, സ്വകാര്യ വാഹനങ്ങളിൽ എത്തിയാണ് റെയ്ഡ് നടത്തിയത്.10 സംസ്ഥാനങ്ങളിലായി 14 സ്ഥലങ്ങളിൽ റെയ്ഡുകൾ നടക്കുന്നുണ്ട്.

Read More

ബന്ദികളെ വിട്ടയ്ക്കുന്നതിൽ ഹമാസിന് അന്ത്യശാസനവുമായി ഡൊണാൾഡ് ട്രമ്പ് . ബന്ദികളെ കൈമാറുക മാത്രമല്ല കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് ഉടൻ കൈമാറണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം ഹമാസിനെ പൂർണ്ണമായും നശിപ്പിക്കുമെന്നും ട്രമ്പ് മുന്നറിയിപ്പ് നൽകി . “എല്ലാ ബന്ദികളെയും ഇപ്പോൾ തന്നെ വിട്ടയക്കുക . നിങ്ങൾ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക, മാനസികനില തെറ്റിയവരാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുന്നത്. നിങ്ങളും ആ ഗണത്തില്‍പ്പെടുന്നവരാണ്,” ട്രമ്പ് ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ‘ തിരിച്ചടിക്കാൻ വേണ്ട എല്ലാ സഹായവും ഇസ്രായേലിന് അമേരിക്ക നൽകും. ഞാൻ പറഞ്ഞതു പോലെ ഹമാസിലെ ഒരാൾ പോലും പിന്നെ ജീവനോടെ ഉണ്ടാകില്ല. നിങ്ങൾ ജീവിതം തകർത്ത ബന്ദികളെ ഞാൻ കണ്ടിരുന്നു. ഇത് നിങ്ങൾക്ക് നൽകുന്ന അവസാന മുന്നറിയിപ്പാണ് . ഗാസയിൽ നിന്ന് ഹമാസ് ഒഴിഞ്ഞു പോകണം. ഗാസയിലെ ജനങ്ങളുടെ ശ്രദ്ധയ്ക്ക് , നിങ്ങൾക്ക് അതിമനോഹരമായ ഒരു ഭാവിയുണ്ടാകും . പക്ഷെ ബന്ദികളെ പിടിച്ചു വച്ചാൽ…

Read More

കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയെ ബന്ദിയാക്കി സ്വർണവും, പണവും കവർന്ന് , മയക്കുമരുന്നിന് അടിമയായ ബന്ധു . മള്ളൂശ്ശേരി കൊയിത്തറയിലെ പരേതനായ കെ.സി. ജോസിന്റെ ഭാര്യ സോമ ജോസിനെയാണ് ബന്ധുവായ അരുൺ ബാബു അഞ്ച് മണിക്കൂറോളം ബന്ദിയാക്കിയത്. മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും 1,250 രൂപയും മോഷ്ടിച്ചതായി സോമ നൽകിയ പരാതി പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതൽ അർദ്ധരാത്രി വരെ അരുൺ സോമയെ വീട്ടിൽ ബന്ദിയാക്കി. ഭർത്താവ് മരിച്ചതിനുശേഷം സോമ വീട്ടിൽ തനിച്ചായിരുന്നു താമസം . രണ്ട് പെൺമക്കളും ജർമ്മനിയിലാണ്. “തിങ്കളാഴ്ച വൈകുന്നേരം, അരുൺ എന്റെ വീട്ടിൽ വന്ന് 100 രൂപ ചോദിച്ചു, ഞാൻ അദ്ദേഹത്തിന് 50 രൂപ നൽകാമെന്ന് പറഞ്ഞു. തുടർന്ന്, മോട്ടോർ ഓഫ് ചെയ്യാനും ശുചിമുറിയിലെ ടാപ്പ് തുറക്കാനും ഞാൻ വീടിനുള്ളിൽ കയറിയപ്പോൾ അയാൾ പെട്ടെന്ന് എന്നെ പിന്തുടർന്ന് എന്റെ കഴുത്തിൽ കത്തി വെച്ചു,” സോമ നൽകിയ പരാതിയിൽ പറയുന്നു. ഞാൻ നിലവിളിച്ചപ്പോൾ,…

Read More

തിരുവനന്തപുരം: 2026-ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർത്ഥിയാക്കില്ലെന്ന് സൂചന നൽകി സിപിഎം വൃത്തങ്ങൾ . എൽഡിഎഫ് മൂന്നാം ഊഴത്തിനായി കാത്തിരിക്കുമ്പോൾ, തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ മാത്രം പിണറായി ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ . സംഘടനാ ഘടനയിലും തിരഞ്ഞെടുപ്പിലുമുള്ള നിർണായക തീരുമാനങ്ങൾ സംസ്ഥാന സമ്മേളനത്തിൽ എടുത്തേക്കും. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ 75 വയസ്സിനു മുകളിലുള്ള അംഗങ്ങളെ ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഈ മെയ് മാസത്തിൽ പിണറായി വിജയന് 80 വയസ്സ് തികയും. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ, സ്ഥാനാർത്ഥികൾക്കുള്ള പാർട്ടിയുടെ പ്രായപരിധിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മുന്നണിയുടെ വിജയമുണ്ടാകുമെന്നാണ് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറയുന്നത് . മുഖ്യമന്ത്രിയെയും , സ്ഥാനാർത്ഥികളെയും പാർട്ടി കൃത്യസമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തൃശൂർ : റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ് വച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ ഹരി (38) നെയാണ് റെയിൽവേ പോലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം 1 ന് സമീപം ഏകദേശം 100 മീറ്റർ തെക്ക് ട്രാക്കിൽ പാളം നിർമ്മിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡിന്റെ ഒരു കഷണം കണ്ടെത്തി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഒരു ഗുഡ്‌സ് ട്രെയിൻ ലോഹ കഷണത്തിൽ ഇടിച്ചതിനെ തുടർന്ന് അത് തെന്നിമാറിയിരുന്നു. ഇത്രയും ഭാരമുള്ള ഇരുമ്പ് കഷണം നീക്കാൻ ഒന്നിലധികം ആളുകൾ ആവശ്യമായതിനാൽ, ഒന്നിലധികം പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ സംശയം . പ്രദേശത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. അന്വേഷണത്തിനിടെയാണ് തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ ട്രാക്കിൽ നിന്ന് ഇരുമ്പ് കഷണം മോഷ്ടിച്ചതായും അത് മുറിക്കാൻ സാധിക്കാതെ വന്നപ്പോൾ അടുത്തു കണ്ട ട്രെയിൻ പാളത്തിൽ ഇടുകയായിരുന്നുവെന്നുമാണ് സൂചന . ഫെബ്രുവരി 23 ന്, കുണ്ടറയിൽ…

Read More

കൊച്ചി ; കൊച്ചിയിൽ ലഹരിയ്ക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിയ്ക്ക് എം ഡി എം എ നൽകി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി ലഹരി ഉപയോഗിക്കാനായി പോയിരുന്നത് . മയക്കുമരുന്നായി കുട്ടി വീട്ടിൽ നിന്നും മൂന്നു ലക്ഷം രൂപ വരെ മോഷ്ടിച്ചെന്നാണ് വിവരം. വിവരം ചോദ്യം ചെയ്ത വീട്ടുകാരെയും കുട്ടി ആക്രമിച്ചു. കുട്ടിയെ ഡീ അഡിക്ഷൻ സെന്ററിലേയ്ക്ക് മാറ്റി . തുടർച്ചയായ ലഹരി ഉപയോഗം കുട്ടിയിൽ അക്രമവാസനയുണ്ടാക്കിയെന്നാണ് സൂചന .രാതി വീട്ടിൽ നിന്ന് സൈക്കിളിലാണ് ലഹരി ഉപയോഗിക്കാനായി കുട്ടി പോയിരുന്നത് . ഒരു ദിവസം രാത്രി കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശേരിയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത് . കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. പിന്നാലെ ലഹരി വിമോചന കേന്ദ്രത്തിലെത്തിക്കുന്നത്. മാതാപിതാക്കളെ കുട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും, എന്തെങ്കിലും പറഞ്ഞാൽ മാതാപിതാക്കൾ ജയിലിൽ പോകുമെന്നുമായിരുന്നു 12 കാരന്റെ ഭീഷണി .…

Read More

മലപ്പുറം : കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ . കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആർത്തല പ്രദേശത്തുനിന്ന് കഴിഞ്ഞ ശനിയാഴ്ച പകർത്തിയതാണെന്ന രീതിയിലായിരുന്നു ജെറിൻ വിഡിയോ പ്രചരിപ്പിച്ചത്. ഇതോടെ ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ വലിയ ആശങ്കയിലായിരുന്നു. ചൊവ്വാഴ്ച പ്രചരിച്ച വീഡിയോയിൽ, ആർത്തല ടീ എസ്റ്റേറ്റിന് സമീപം തന്റെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തി കടുവയെ കണ്ടതായി പറഞ്ഞാണ് ജെറിൻ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് . സംഭവസ്ഥലത്ത് നിന്ന് പിന്നോട്ട് പോകാനോ വേഗത്തിൽ മാറാനോ കഴിഞ്ഞില്ലെന്നും കടുവ കാട്ടിലേക്ക് തിരികെ നീങ്ങുന്നതുവരെ കാത്തിരിക്കേണ്ടി വന്നതായും ജെറിൻ വീഡിയോയിൽ പറഞ്ഞു. എന്നാൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ജെറിൻ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പഴയ വീഡിയോയുടെ എഡിറ്റ് ചെയ്ത പതിപ്പാണെന്ന് കണ്ടെത്തി. തുടർന്ന് നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ജി ധനിക് ലാൽ ജെറിനെതിരെ കരുവാരക്കുണ്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകി . തെറ്റായ…

Read More