- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
- വെക്സ്ഫോർഡിൽ ഇന്ത്യൻ വംശജനെ കാണാതായി; അന്വേഷണം
- കൗമാരക്കാരി 11 തവണ ഇരുമ്പുവടി കൊണ്ട് അടിച്ചു; സ്കാർലറ്റ് ഫോക്നർ നേരിട്ടത് ക്രൂരമായ ആക്രമണം
- കുക്കൂ ക്ലോക്കുകളുടെ പ്രദർശനത്തിന് തുടക്കം
- ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം എഴുതുമെന്ന് നരേന്ദ്ര മോദി
- വാടക വർധനവ്; ഡബ്ലിൻ സിറ്റി കൗൺസിലിനെതിരെ പ്രതിഷേധം
- ബാലിമെനയിൽ ഫ്ളാറ്റിന് നേരെ പെട്രോൾ ബോംബേറ്; അന്വേഷണം
Author: Anu Nair
തിരുവനന്തപുരം ; കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നതായി പി സി ജോർജ്ജ് . മീനച്ചിൽ താലൂക്കിൽ മാത്രം ലവ് ജിഹാദ് മൂലം 400 ഓളം പെൺകുട്ടികളെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ ക്രിസ്ത്യാനികൾ 24 വയസ്സ് തികയുമ്പോഴേക്കും അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിക്കണം . കേരളത്തിൽ ലൗ ജിഹാദ് വർധിക്കുകയാണ് . മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണം ‘ പി.സി. ജോർജ് പറഞ്ഞു. ‘മദ്യത്തെയും മയക്കുമരുന്നിനെയും കുറിച്ച് നമ്മൾ ചർച്ച ചെയ്യുകയാണ്. അത് മാത്രമാണോ കേരളത്തിന്റെ പ്രശ്നം? കേരളം മുഴുവൻ കത്തിക്കുന്നതിന് പര്യാപ്തമായ സ്ഫോടകവസ്തുക്കൾ ഈരാറ്റുപേട്ടയിലെ ഒരു കെട്ടിടത്തിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. അവർ എവിടേക്കാണ് കത്തിക്കാൻ പോകുന്നതെന്ന് എനിക്കറിയാം. കൂടുതൽ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. ഈ രാജ്യം എവിടേക്കാണ് പോകുന്നത്.‘ എന്നും…
അമരാവതി ; മൂന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് ടിഡിപി എം പി കാലിസെറ്റി അപ്പള നായിഡു. ആൺകുഞ്ഞ് ജനിക്കുന്നവർക്ക് പശുവിനെ സമ്മാനമായി നൽകുമെന്നും എം പി പ്രഖ്യാപിച്ചു.സമ്മാനത്തുക തന്റെ ശമ്പളത്തിൽ നിന്ന് നൽകുമെന്നും എം പി പറഞ്ഞു .അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം . നായിഡുവിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ടിഡിപി നേതാക്കളും , പ്രവർത്തകരും അദ്ദേഹത്തെ അഭിനന്ദിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപ്പള നായിഡുവിനെ അഭിനന്ദിച്ചു. എത്ര കുട്ടികൾ ഉണ്ടായാലും സ്ത്രീകൾക്ക് പ്രസവാവധി നൽകുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. നേരത്തെ രണ്ട് കുട്ടികൾക്ക് വരെയാണ് പ്രസവാവധി നൽകിയിരുന്നത്.
ഹൈദരാബാദ് : തെലങ്കാനയെ നടുക്കിയ ദുരഭിമാനകൊലയിലെ പ്രതികളിൽ ഒരാൾക്ക് വധശിക്ഷ വിധിച്ച് കോടതി . ശേഷിക്കുന്ന ആറ് പ്രതികൾക്ക് നൽഗൊണ്ടയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവും വിധിച്ചു. പെരുമല്ല പ്രണയ് കുമാർ എന്ന ദളിത് യുവാവിനെയാണ് ഭാര്യയുടെ പിതാവ് ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയത്. ഗുണ്ടാസംഘത്തിൽപ്പെട്ട സുഭാഷ് ശർമ്മയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഐപിസി സെക്ഷൻ 302, 120 ബി, 109, 1989, ഇന്ത്യൻ ആയുധ നിയമം1959 എന്നിവ പ്രകാരമാണ് ശിക്ഷ. 2018 സെപ്റ്റംബർ 14 നാണ് സംഭവം . അഞ്ച് മാസം ഗർഭിണിയായ ഭാര്യ അമൃത വർഷിണി, അമ്മ പ്രേമലത എന്നിവരോടൊപ്പം സ്വകാര്യ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് അമൃതയുടെ അച്ഛൻ മാരുതി റാവു ഏർപ്പെടുത്തിയ ക്വട്ടേഷൻ ഗുണ്ടകൾ പ്രണയ് കുമാറിനെ വധിച്ചത് . ജാതിയിൽ താണ യുവാവിനെ മകൾ വിവാഹം കഴിച്ചതിൻ്റെ പകയാണ് അമൃതയുടെ അച്ഛൻ മാരുതി റാവുവിനെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത്. കേസിൽ അമൃതയുടെ അച്ഛനും സഹോദരനും ഗുണ്ടകളുമടക്കം ഏഴ് പേരെ…
പത്തനംതിട്ട: വെള്ളിയാഴ്ച മുതൽ ശബരിമല സന്നിധാനത്ത് പുതിയ ദർശനക്രമങ്ങൾ . മീനമാസപൂജയ്ക്കായി നട തുറക്കുമ്പോൾ പടിചവിട്ടി വരുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി നേരെ ശ്രീകോവിലിന് മുന്നിൽ എത്തിക്കും. ബലിക്കൽപ്പുരയുടെ രണ്ടു വശത്തുകൂടി വരുന്ന ഭക്തർക്ക് രണ്ടു വരിയായി മുന്നോട്ടു നീങ്ങാനുള്ള ബാരിക്കേഡുകളുടെ പണി പൂർത്തിയായിട്ടുണ്ട്. പുതിയ സംവിധാനത്തിലൂടെ ഭക്തർക്ക് ഒന്നോ രണ്ടോ സെക്കൻഡുകൾ മാത്രം ദർശനം ലഭിക്കുന്ന രീതിയിൽ നിന്ന് മാറി 30 സെക്കൻഡുകളോളം ദർശനം ലഭിക്കുന്ന രീതിയാണുള്ളത്. എന്നാൽ ഇരുമുടിയില്ലാതെ സന്നിധാനത്ത് വരുന്നവർക്ക് പഴയ രീതി തന്നെ തുടരും. പുതിയ ദർശനക്രമത്തിനായുള്ള പണികൾ ഏറെക്കുറേ സന്നിധാനത്ത് പൂർത്തിയായിട്ടുണ്ട്. രണ്ടു വരികളുടേയും പ്ലാറ്റ്‌ഫോം പണികൾ തീരാനുണ്ട്. വരികൾക്കിടയിലുള്ള സ്ഥലത്ത് കാണിക്കവഞ്ചി സ്ഥാപിച്ചു. പതിനെട്ടാംപടി കയറിയാൽ ഇടത്തേക്ക് തിരിഞ്ഞ് ഫ്‌ളൈഓവർ വഴി സോപാനത്ത് എത്തുന്ന രീതിയാണ് നിലവിലുള്ളത്. നിലവിൽ സോപാനത്തിന്റെ മുന്നിലുണ്ടായിരുന്ന മൂന്നുവരി ബാരിക്കേഡ് എടുത്തിമാറ്റിയാണ് പുത്തൻ രീതി വരുന്നത്. ഇതുപ്രകാരം, രണ്ടു വരികളിലും ഉള്ളവർ തമ്മിൽ കൂടിക്കലർന്ന് തിരക്ക് ഉണ്ടാകുകയില്ല.…
ന്യൂഡൽഹി : കഴിഞ്ഞ ആറ് മാസത്തിനിടെ 3,000-ത്തിലധികം ശ്രീലങ്കക്കാർ ഇന്ത്യയിലേയ്ക്ക് അനധികൃതമായി കടന്നതായി ദേശീയ അന്വേഷണ ഏജൻസി .മനുഷ്യക്കടത്ത് സംഘവുമായി ബന്ധപ്പെട്ട ചില ഏജന്റുമാരെയും സംഘം അറസ്റ്റ് ചെയ്തു. ശ്രീലങ്കക്കാരിൽ പലരും തമിഴ്‌നാട്ടിലും കർണാടകയിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്. അവരിൽ ചിലർ കാനഡയിലേക്ക് പോലും പോയിട്ടുണ്ടെന്ന് എൻ ഐ എ വ്യക്തമാക്കുന്നു. ശ്രീലങ്കയിൽ ഇമ്രാൻ ഹാജിയാർ, ഇന്ത്യയിൽ മുഹമ്മദ് ഇബ്രാഹിം എന്നിവർ ചേർന്നാണ് മനുഷ്യക്കടത്ത് ശൃംഖല നടത്തുന്നത് എന്നാണ് റിപ്പോർട്ട് . 2025 ഫെബ്രുവരി 28-ന് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മനുഷ്യ കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നത്. ശ്രീലങ്കയിൽ നിന്നുള്ള ആളുകളെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളിൽ കയറ്റിയാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ മണ്ഡപത്തിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് അവരെ 20 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ചെറിയ ബോട്ടുകളിലും ട്രക്കുകളിലും കർണാടകയിലെയും തമിഴ്‌നാട്ടിലെയും വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നു. ഇവരിൽ ഭൂരിഭാഗവും ബെംഗളൂരുവിലോ മംഗലാപുരത്തോ സ്ഥിരതാമസമാക്കിയവരാണ്. ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് ഒരാൾക്ക് 20 ലക്ഷം…
മുംബൈ : മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്തവരെ പരിഹസിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന പ്രസിഡന്റ് രാജ് താക്കറെ . പാർട്ടിയുടെ 19-ാം സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് രാജ് താക്കറെയുടെ വിവാദ പ്രസ്താവന . “ആളുകൾ അന്ധവിശ്വാസത്തിൽ നിന്ന് മോചനം നേടണം… ദശലക്ഷക്കണക്കിന് ആളുകൾ കുളിച്ച ഗംഗയിലെ മലിനജലം ഞാൻ തൊടില്ല, എന്റെ ഒരു സുഹൃത്ത് എനിക്ക് കുടിക്കാൻ ആ വെള്ളം തന്നു , പറയൂ, ആ വെള്ളം ആരാണ് കുടിക്കുക?” കുംഭമേളയിലെ പുണ്യസ്നാനത്തിന്റെ ആചാരത്തെ താക്കറെ പരിഹസിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലം മുതൽ ഗംഗ ശുദ്ധീകരിക്കുമെന്ന് താൻ കേട്ടിട്ടുണ്ടെന്ന് താക്കറെ പറഞ്ഞു. “സത്യം എന്തെന്നാൽ ഗംഗ ഇതുവരെ ശുദ്ധീകരിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ഒരു നദി പോലും ശുദ്ധമല്ല. കോവിഡ്-19 മഹാമാരിയിൽ നിന്ന് രാജ്യം ഇപ്പോൾ കരകയറിയിരിക്കുന്നു, എന്നിട്ടും ആരും അത് കാര്യമാക്കുന്നില്ല, ആളുകൾ കുംഭമേളയിൽ കുളിക്കാൻ തടിച്ചുകൂടുകയാണ്. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. അന്ധവിശ്വാസത്തിൽ നിന്ന്…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുമതി വളവിന്റെ ഷൂട്ടിങ്ങിന് പാക്കപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് ആണ് സുമതി വളവിന്റെ ഷൂട്ടിന് പാക്കപ്പ് ആയത്. സാധാരണ ലൊക്കേഷൻ പാക്കപ്പ് ആഘോഷങ്ങൾ ഒഴിവാക്കി ചിത്രത്തില്‍ ജോലി നോക്കിയ എല്ലാപേർക്കും വസ്ത്രവും ഒരു ദിവസത്തെ ബാറ്റയും അധികം നൽകിയും സുമതി വളവ് മാതൃകയും ആയിരിക്കുകയാണ്. ഞാൻ മദ്യം ഉപേക്ഷിച്ചത് പോലെ തന്നെ പാക്കപ്പ് പാർട്ടിയിലെ മദ്യ സൽക്കാരവും ഉപേക്ഷിച്ച് അത്തരം ആഘോഷ തുക കൂടെ നിന്നവർക്ക് സന്തോഷത്തോടെ നൽകാനാണ് തീരുമാനിച്ചത്, ഈ സിനിമയോടൊപ്പം അവരുടെ ഓരോരുത്തരുടെയും കഷ്ടപ്പാട് ഉണ്ട്. അതിന്റെ ചെറിയ അംഗീകാരം മാത്രമാണ് ഞങ്ങളാൽ കഴിയുന്നതായി ചെയ്തത്” എന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മേയ് എട്ടിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.സുമതി വളവിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് നിർവഹിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സുമതിവളവ് മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ്…
കോട്ടയം: ഇലക്ട്രിക് ഡിറ്റനേറ്ററും തിരിയുമായി തേനി ആണ്ടിപ്പെട്ടി സ്വദേശിയായ സുരേന്ദ്രന്‍ മുത്തയ്യയെ (52) പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ഈരാറ്റുപേട്ട സ്വദേശി ഷിബിലിയേയും തീക്കോയി സ്വദേശി ഫൈസിയെയും ചോദ്യം ചെയ്തപ്പോഴാണ് സുരേന്ദ്രന്‍ മുത്തയ്യയെക്കുറിച്ച് വിവരം ലഭിച്ചത്. ഇക്കാര്യം ഇടുക്കി ജില്ലാ പോലീസ് മേധാവി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. അന്വേഷണത്തില്‍ സുരേന്ദ്രന്‍ വാഴൂര്‍ കാപ്പുകാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നതായും അറിയാന്‍ കഴിഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കളായ 75 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 20 മീറ്റര്‍ തിരിയും പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊച്ചി : സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആക്‌ടിവിസ്റ്റ് മൈത്രേയൻ . എം ഡി എം എ അടക്കമുള്ള ലഹരി മരുന്നുകൾ നിരോധിക്കുകയല്ല , അവ എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകളെ പഠിപ്പിക്കുകയാണ് വേണ്ടതെന്നും മൈത്രേയൻ സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. ലഹരി മരുന്നുകൾ നിരോധിച്ചാൽ അവയുടെ വില കൂടും . അങ്ങനെ വന്നാൽ അവയുടെ കച്ചവടവും വർധിക്കും . കഞ്ചാവ് വിൽപ്പന ലീഗലൈസ് ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല . മയക്കുമരുന്നില്ലാതെ ഓപ്പറേഷൻ നടത്താൻ പറ്റുമോ? MDMAയെ എന്തിനാണ് പേടിക്കുന്നത്? അതിനേക്കാൾ ആളുകൾ വണ്ടി ഇടിച്ച് മരിക്കുന്നില്ലേ . എന്നിട്ടും നമ്മൾ ബൈക്ക് നിരോധിക്കുന്നുണ്ടോ , അതല്ലേ ആദ്യം നിരോധിക്കേണ്ടത് ‘ – എന്നാണ് മൈത്രേയൻ ചോദിക്കുന്നത് . Cannabis should be legalized in Kerala: Education on drug use should be given: Maitreyan
ഇടുക്കി : ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് കഞ്ചാവുമായി പിടിയിലായി. ഞായറാഴ്ച വാഹന പരിശോധനയ്ക്കിടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥൻ (ആർ.ജി. വയനാടൻ) അറസ്റ്റിലായത്. ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിനിടെയാണ് രഞ്ജിത്ത് പിടിയിലായത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത് . ആഗ്രഹം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാൻ ഇ മാൻ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള മേയ്ക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജിത്ത് .
Subscribe to Updates
Get the latest creative news from FooBar about art, design and business.
