- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
- വെക്സ്ഫോർഡിൽ ഇന്ത്യൻ വംശജനെ കാണാതായി; അന്വേഷണം
- കൗമാരക്കാരി 11 തവണ ഇരുമ്പുവടി കൊണ്ട് അടിച്ചു; സ്കാർലറ്റ് ഫോക്നർ നേരിട്ടത് ക്രൂരമായ ആക്രമണം
- കുക്കൂ ക്ലോക്കുകളുടെ പ്രദർശനത്തിന് തുടക്കം
- ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം എഴുതുമെന്ന് നരേന്ദ്ര മോദി
- വാടക വർധനവ്; ഡബ്ലിൻ സിറ്റി കൗൺസിലിനെതിരെ പ്രതിഷേധം
- ബാലിമെനയിൽ ഫ്ളാറ്റിന് നേരെ പെട്രോൾ ബോംബേറ്; അന്വേഷണം
Author: Anu Nair
വായിലെ അൾസറിനെ നിസാരമായി ഓടിക്കാൻ ശ്രമിക്കുന്നവരാണ് നമ്മൾ. മെഡിക്കൽ ഷോപ്പിൽ നിന്നുള്ള ഗുളികകളും വാങ്ങി , സ്വയം ചികിത്സയുമായി മുന്നോട്ട് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദഗ്ധർ. വായിലെ അൾസറിനെ നിസാരമായി കാണരുതെന്നും, അത് ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണെന്നും വിദഗ്ദ്ധർ പറയുന്നു. നിങ്ങളുടെ വായിലോ നാവിലോ കുമിളകൾ ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കാനും കുടിക്കാനും ബുദ്ധിമുട്ടായിരിക്കും. ഈ പ്രശ്നം കാരണം നമ്മൾ പതിവ് ഭക്ഷണം ഒഴിവാക്കാൻ തുടങ്ങുന്നു. ചിലപ്പോൾ വേദന കാരണം ഒന്നോ രണ്ടോ ദിവസം ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാകാം. ഇതും വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആവർത്തിച്ചുള്ള വായ്പ്പുണ്ണ് ഒരു സാധാരണ പ്രശ്നമായി തോന്നിയേക്കാം, പക്ഷേ അവ വളരെക്കാലം നിലനിൽക്കുകയാണെങ്കിൽ, ഒരു ഡോക്ടറെ കാണുക. അതുമാത്രമല്ല, ചിലപ്പോൾ വായിലോ നാവിലോ ഉണ്ടാകുന്ന കുമിളകളും അർബുദത്തിന്റെയടക്കം ലക്ഷണങ്ങളുമാകും . വായിൽ അൾസർ ഉണ്ടാകാനുള്ള കാരണങ്ങൾ: പോഷകാഹാരക്കുറവ്: ശരീരത്തിലെ വിറ്റാമിൻ ബി 12, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലമാണ്…
ചെന്നൈ : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ സ്റ്റാലിൻ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ . വിദ്യാർത്ഥികളുടെ ഭാവി വച്ചാണ് ഡിഎംകെ രാഷ്ട്രീയം കളിക്കുന്നത്. ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങൾക്കായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.ഡിഎംകെയുടെ നിലപാട് “ജനാധിപത്യവിരുദ്ധവും അപരിഷ്‌കൃതവു”മാണെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. എൻഇപിയുടെ ചില വശങ്ങൾ നടപ്പിലാക്കാൻ തമിഴ്‌നാട് ആദ്യം സമ്മതിച്ചിരുന്നുവെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. എന്നാൽ, ഒരു “സൂപ്പർ മുഖ്യമന്ത്രി” ഇടപെട്ട് തീരുമാനം പെട്ടെന്ന് മാറ്റിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകൾ അപ്‌ഗ്രേഡ് ചെയ്യാൻ ലക്ഷ്യമിടുന്ന പിഎം-എസ്‌ആർഐ പദ്ധതി, ബിജെപി ഭരിക്കാത്ത നിരവധി സംസ്ഥാനങ്ങളിൽ എതിർപ്പില്ലാതെ നടപ്പിലാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് നിങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ ഞങ്ങൾ തയ്യാറല്ല എന്നായിരുന്നു സ്റ്റാലിന്റെ മറുപടി . മാത്രമല്ല കേന്ദ്രമന്ത്രി അച്ചടക്കം പാലിക്കണമെന്നാണ് സ്റ്റാലിന്റെ പ്രതികരണം.
മുംബൈ ; ഹിന്ദുക്കൾ മാത്രം നടത്തുന്ന മട്ടൺ കടകൾക്ക് പുതിയ സർട്ടിഫിക്കേഷൻ പ്രഖ്യാപിച്ച് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ . മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ ഇത്തരം കടകൾ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. മൽഹാർ സർട്ടിഫിക്കേഷൻ ഇന്ത്യയുടെ നിലവിലെ ഹലാൽ സർട്ടിഫിക്കേഷനുമായി സമാനമാണ്.MalharCertification.com പ്രവർത്തിപ്പിക്കുന്നത് ഖതിക് ഗ്രൂപ്പിലെ ഹിന്ദുക്കൾ മാത്രമായിരിക്കുമെന്നും റാണെ കൂട്ടിച്ചേർത്തു. “ഇന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള ഹിന്ദു സമൂഹത്തിനായി ഞങ്ങൾ ഒരു പ്രധാന നടപടി സ്വീകരിച്ചിരിക്കുന്നു.“ എന്നാണ് നിതീഷ് റാണെ പറഞ്ഞത്.മൽഹാർ സർട്ടിഫിക്കേഷൻ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ആട്ടിറച്ചി വാങ്ങരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. “ഝട്കയിലെ മട്ടൺ, ചിക്കൻ വിൽപ്പനക്കാർക്കുള്ള ഒരു സർട്ടിഫൈഡ് പ്ലാറ്റ്‌ഫോമാണ് മൽഹാർ. ഹിന്ദു മത പാരമ്പര്യങ്ങൾക്കനുസൃതമായി ബലിയർപ്പിക്കുന്ന ആടിന്റെയും ചെമ്മരിയാടിന്റെയും മാംസം പുതിയതും, വൃത്തിയുള്ളതും, മറ്റ് മൃഗങ്ങളുടെ മാംസവുമായി കലർത്താത്തതുമാണെന്ന് ഇത് ഉറപ്പാക്കുന്നു. ഈ മാംസം ഹിന്ദു ഖാതിക് കമ്മ്യൂണിറ്റി വിൽപ്പനക്കാർ വഴി മാത്രമേ ലഭ്യമാകൂ. അതിനാൽ, മൽഹാർ സാക്ഷ്യപ്പെടുത്തിയ വിൽപ്പനക്കാരിൽ നിന്ന് മാത്രമേ ആട്ടിറച്ചി വാങ്ങാൻ…
ന്യൂഡൽഹി : വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാൻമറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികൾ പ്രാദേശിക അധികാരികളുമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തായ്‌ലൻഡിലെ മേ സോട്ടിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വിമാനത്തിലാണ് ഇവരെ തിരിച്ചെത്തിച്ചത് . ഇവരുടെ മോചനത്തിനായി ഇന്ത്യ തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിലെ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന തട്ടിപ്പുകാരാണ് ഇവരെ വ്യാജജോലി വാഗ്ദാനം നൽകി കുടുക്കിയത്. വിദേശത്തുനിന്നുള്ള ജോലി വാഗ്ദാനം സ്വീകരിക്കുന്നതിനു മുൻപായി റിക്രൂട്ടിങ് ഏജന്റിന്റെയും കമ്പനികളുടെയും വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പാലക്കാട് ; ബിഹാറിൽ നിന്ന് കേരളത്തിലെത്തി കഞ്ചാവ് വിറ്റ് കോടീശ്വരനായ യാസിൻ അൻസാരി അറസ്റ്റിൽ . കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരതാമസമാക്കിയ 32 കാരൻ യാസിന്റെ വീട്ടിൽ നിന്നും 1.7 കിലോ കഞ്ചാവും പിടികൂടി. ബീഹാർ സുൽത്താൻപൂർ സ്വദേശിയാണ് യാസിൻ. ബീഹാറിൽ നിന്ന് ജോലി തേടി ഒൻപത് വർഷം മുൻപാണ് യാസിൻ കേരളത്തിലെത്തിയത് . ദിവസക്കൂലിയ്ക്ക് ജോലി ചെയ്തിരുന്ന യാസിൻ പതുക്കെ കച്ചവടം തുടങ്ങി. കടയുടെ മറവിലായിരുന്നു അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരോധിത പുകയില കേരളത്തിലെത്തിക്കാൻ തുടങ്ങിയത് . പിന്നീട് കഞ്ചാവ് വിൽപ്പനയും ആരംഭിച്ചു. ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം കൊണ്ട് കഞ്ചിക്കോട് സ്വന്തമായി ഭൂമി വാങ്ങി ആഡംബര വീടും യാസിൻ നിർമ്മിച്ചിരുന്നു.
ഭുവനേശ്വർ ; ഒഡീഷയിൽ 3738 ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി . സംസ്ഥാന നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം . എംഎൽഎ മാനസ് ദത്ത ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ വിവരങ്ങൾ നൽകിയത്. ഭദ്രക്: 199, കേന്ദ്രപാര: 1649 , ഭുവനേശ്വര്: 17 , ജഗത്സിങ്പൂർ: 1112, മൽക്കാൻഗിരി: 655, നബ്രങ്പൂർ: 106 എന്നിങ്ങനെയാണ് കണക്കുകൾ . ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരെ 41 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭുവനേശ്വരിൽ 10 ബംഗ്ലാദേശി പൗരന്മാരെ എസ്ടിഎഫ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. സംസ്ഥാനത്ത് നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം തടയുന്നതിനൊപ്പം, പരിശോധനകൾ നടത്തുന്നതിനും ഇവരെ നാടുകത്താനുള്ള നിയമപരമായ നടപടികൾ ചെയ്യുന്നതിനും കേന്ദ്ര ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഒഡീഷ സർക്കാർ അറിയിച്ചു.
ആലപ്പുഴ: ജാതിയുടെ പേരില്‍ ഒരാളെ മാറ്റിനിറുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ദുഷ്ടചിന്ത വെച്ചു പുലര്‍ത്തുന്ന തന്ത്രിമാരെ സര്‍ക്കാര്‍ നിലയ്ക്ക് നിറുത്തണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ആളുകള്‍ക്കെതിരെ നടപടി വേണം. ഹിന്ദു ഐക്യം തകര്‍ക്കാന്‍ ഇറങ്ങിയവരാണ് ആ കുലംകുത്തികള്‍. തന്ത്രിമാരാണ് എല്ലാത്തിനും സര്‍വാധിപതി എന്ന് കരുതരുത്. കഴകക്കാരനെ ഓഫീസിലേക്ക് താത്കാലികമായി മാറ്റിയിട്ടുണ്ട്. നിലവിലെ പ്രശ്‌നം പരിഹരിക്കാനാണ് അങ്ങനെ ഒരു മാറ്റം നടത്തിയത് എന്നാണ് ക്ഷേത്രത്തില്‍ നിന്ന് അറിയിച്ചത്. ഉത്സവത്തിന് ശേഷം തിരികെ കഴകക്കാരന്റെ ചുമതല നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വഡോദര ; വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തോടനുബന്ധിച്ച് സൂറത്തിൽ നടന്ന റോഡ് ഷോ ശ്രദ്ധേയമായി. മോദിയെ ഒരു നോക്ക് കാണാൻ ആവേശഭരിതരായ ആയിരക്കണക്കിന് അനുയായികൾ തെരുവുകളിൽ നിറഞ്ഞുനിന്നു. മോദിയുടെ വാഹനവ്യൂഹം നഗരത്തിലൂടെ നീങ്ങുമ്പോൾ ബിജെപി പതാകകൾ വീശി, മുദ്രാവാക്യങ്ങൾ മുഴക്കി, പുഷ്പവൃഷ്ടി നടത്തിയാണ് ആളുകൾ സന്തോഷം പ്രകടിപ്പിച്ചത് . അതേസമയം ഗുജറാത്തിൽ നിന്നുള്ള മറ്റൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . പ്രധാനമന്ത്രിയും, അമ്മ ഹീരാബെന്നും ഒരുമിച്ചുള്ള ചിത്രവുമായി ഒരു യുവാവ് മോദിയെ കാണാൻ കാത്തിരിക്കുന്നതും, തുടർന്നുള്ള വൈകാരിക നിമിഷങ്ങളുമാണ് ശ്രദ്ധ നേടുന്നത് . യുവാവ് ചിത്രം ഉയർത്തിപിടിക്കുന്നതും, മോദി ചിത്രം സ്വീകരിക്കുമ്പോൾ കണ്ണീരോടെ നിൽക്കുന്നതും , വിതുമ്പുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രധാനമന്ത്രി ചിത്രത്തിൽ കൈയ്യൊപ്പ് ചേർക്കുമ്പോൾ യുവാവ് കരയുകയാണ്. ഏറെ കമന്റുകളാണ് ഈ വീഡിയോയ്ക്ക് വരുന്നത് . “ഇത് ശരിക്കും മനോഹരമായ ഒരു നിമിഷമാണ്.” “ഇത് ഹൃദയസ്പർശിയാണ്” എന്നിങ്ങനെയാണ് പല കമന്റുകളും.
തിരുവനന്തപുരം : ലഹരിക്ക് പകരം ഉപയോഗിക്കുന്ന മരുന്ന് നൽകാത്തതിന് നെയ്യാറ്റിൻകരയിൽ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു. അപ്പോളോ മെഡിക്കൽ സ്റ്റോറിന് നേരെയായിരുന്നു അതിക്രമം .ലഹരിയടങ്ങിയ മരുന്ന് ചോദിച്ചെത്തിയ നാലുപേരുടെ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം ഉണ്ടായത്. സംഘം ആവശ്യപ്പെട്ടത് ഉറക്ക ഗുളികയാണെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറഞ്ഞു. ഡോക്ടർമാരുടെ കുറുപ്പില്ലാതെ മരുന്ന് നൽകിയില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. ഫാര്‍മസി അടിച്ചു തകര്‍ത്ത യുവാക്കള്‍ അവിടെയുണ്ടായിരുന്ന ബൈക്കും നശിപ്പിച്ചു. വലിയ കല്ലെടുത്ത് ഫാര്‍മസിക്ക് നേരെ വലിച്ചെറിയുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
പത്തനംതിട്ട : പാർട്ടിയിലെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും പിന്മാറുന്നതായി മുൻ എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ. പത്മകുമാർ . പാർട്ടിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി തനിക്ക് യാതൊരു വ്യത്യാസവുമില്ലെന്നും അതിന്റെ സംഘടനാ ഘടനയിൽ വലിയ പ്രശ്നങ്ങളില്ലെന്നും പത്മകുമാർ വ്യക്തമാക്കി. എങ്കിലും, ഉന്നത കമ്മിറ്റികളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയ അവബോധവും സംഘടനാ പരിജ്ഞാനവും വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. “എന്റെ അഭിപ്രായം പാർട്ടിക്കുള്ളിൽ അറിയിക്കണമായിരുന്നെങ്കിലും ഞാൻ തുറന്നു പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെടുന്നവർക്ക് രാഷ്ട്രീയ ധാരണയും സംഘടനയെക്കുറിച്ച് ആഴത്തിലുള്ള അറിവും ഉണ്ടായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. അതാണ് ഞാൻ എപ്പോഴും വിശ്വസിക്കുകയും പരിശീലിക്കുകയും ചെയ്തിട്ടുള്ളത്,” അദ്ദേഹം പറഞ്ഞു. “പാർട്ടി അനുവദിച്ചാൽ, ഞാൻ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്നത് തുടരും. നിലവിൽ ഞാൻ ഒരു ജില്ലാ കമ്മിറ്റി അംഗമായി തുടരും. പക്ഷേ എനിക്ക് അതിൽ താൽപ്പര്യമില്ല. ഒരു പാർട്ടി അംഗമായി തുടരാനാണ് എനിക്ക് ഇഷ്ടം,” അദ്ദേഹം പറഞ്ഞു. മറ്റൊരു പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പത്മകുമാർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
