- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
Author: Anu Nair
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊകെയ്ൻ കേസിൽ പോലീസിന് വീഴ്ച്ചയുണ്ടായെന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ വിമർശനം. അന്വേഷണം ശരിയായ രീതിയിലല്ലെന്നും, നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്നുമാണ് കോടതി ചൂണ്ടിക്കാട്ടുന്നത് . ഷൈനും മറ്റ് നാല് പ്രതികളും കൊക്കെയ്ൻ കഴിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. പിടിച്ചെടുത്ത പദാർത്ഥം അതിൻ്റെ രാസ ഘടകങ്ങൾ തിരിച്ചറിയാൻ പ്രത്യേകം പരിശോധിച്ചിട്ടില്ല. കൂടാതെ, നിയമപ്രകാരം ഒരു വനിതാ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യമില്ലാതെയാണ് ഒന്നാം പ്രതിയായ മോഡലിന്റെ ശരീരപരിശോധന നടത്തിയത്.ന്നാം പ്രതിയായ മോഡലിൽനിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തിലല്ലെന്നത് കേസിൽ തിരിച്ചടിയായിരുന്നു. 2015 ജനുവരി 30 നാണ് കടവന്ത്രയിലെ ഒരു ഫ്ലാറ്റിൽ നിന്ന് ഷൈൻ ടോം ചാക്കോയെയും നാല് മോഡലുകളെയും അറസ്റ്റ് ചെയ്തു. 2025 ഫെബ്രുവരി 11 ന്, അന്വേഷണത്തിലെ നിർണായക നടപടിക്രമത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി നടനെ വെറുതെവിട്ടു.
കൊച്ചി: എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികളുടെ മാനസിക പീഡനം മൂലമാണെന്ന സംശയം ഉന്നയിച്ച് മാതാപിതാക്കൾ . എറണാകുളം മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി അമ്പിളി(24) ജീവനൊടുക്കിയത്. കാസർകോട് ഹൊസ്ദുർഗ് സ്വദേശിനിയായ അമ്പിളിയെ ഏപ്രിൽ അഞ്ചിന് രാത്രി 11.45ഓടെയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിന് തൊട്ടുമുമ്പ് അമ്പിളി അമ്മയോട് സംസാരിച്ചിരുന്നുവെന്നും സാധാരണ മാനസികാവസ്ഥയിൽ ആയിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. “അമ്പിളി മരണത്തിന് തൊട്ടുമുമ്പ് അമ്മയോട് സംസാരിച്ചു. യാതൊരു മനപ്രയാസവും ഉണ്ടായിരുന്നില്ല . അവൾ എങ്ങനെ പെട്ടെന്ന് ആത്മഹത്യ ചെയ്തുവെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. കൂടാതെ, മരണസമയത്ത് പോലീസ് റിപ്പോർട്ട് ചെയ്തതിന് ശേഷവും അവളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് പ്രവർത്തിച്ചിരുന്നു . അത് എങ്ങനെ സാധ്യമാകും?” എന്നും മാതാപിതാക്കൾ ചോദിച്ചു.ഹോസ്റ്റലിനെ ചില വിദ്യാർത്ഥികളിൽ നിന്ന് അമ്പിളി തുടർച്ചയായി പീഡനം നേരിട്ടതായും കുടുംബം ആരോപിച്ചു. അവർ അമ്പിളിയുടെ ബാഗിൽ ചില സാധനങ്ങൾ വെക്കുകയും പിന്നീട്…
തിരുവനന്തപുരം: കഴക്കൂട്ടം മേൽപ്പാലത്തിന് മുകളിൽ വാഹനാപകടം . ഫോൺ വിളിക്കാൻ വേണ്ടി വൺവേയിൽ നിർത്തിയിട്ട കാറിൽ അമിത വേഗത്തി എത്തിയ മറ്റ് രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഒരെണ്ണം മറിയുകയായിരുന്നു. മറിഞ്ഞ കാറിൻ്റെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ട വാഹനങ്ങളെല്ലാം കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു.തനിക്ക് വന്ന കോൾ കട്ട് ചെയ്യാനാണ് താൻ വാഹനം നിർത്തിയതെന്നാണ് അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ അദ്ദേഹം കോൾ അറ്റൻഡ് ചെയ്യുകയായിരുന്നുവെന്നാണ് മറ്റ് വാഹനങ്ങളിലെ യാത്രക്കാരുടെ മൊഴി.
കൊല്ലം ; മുൻ സർക്കാർ പ്ലീഡർ പിജി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത് . നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ മനു ജാമ്യ കാലയളവിൽ മറ്റൊരു സ്ത്രീയെ ആക്രമിച്ചെന്നും കേസ് വന്നിരുന്നു. ഇതോടെ പി.ജി. മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ ദൃശ്യം കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. കേസ് ചർച്ച ചെയ്യാനെന്ന വ്യാജേന തന്നെ ഓഫീസിലേയ്ക്ക് വിളിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് ആദ്യ പരാതിക്കാരി ആരോപിച്ചത് . അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്. ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തി. കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.
ന്യൂഡൽഹി : പതിനേഴ് വർഷത്തെ നയതന്ത്ര നീക്കത്തിനു ശേഷം ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂർ റാണയ്ക്ക് ജയിലിൽ പേപ്പറും, ഖുറാനും, പേനയും അനുവദിച്ചു. പേന കൊണ്ട് സ്വയം മുറിവേൽപ്പിക്കാതിരിക്കാൻ പ്രത്യേക നിരീക്ഷണവും എൻ ഐ എ നടത്തുന്നുണ്ട്. കൂടാതെ തൻ്റെ സെല്ലിൽ റാണ ദിവസവും അഞ്ച് തവണ നമസ്‌കരിക്കുകയും ചെയ്യുന്നുണ്ട്. ന്യൂഡൽഹിയിലെ സിജിഒ കോംപ്ലക്സിലെ എൻഐഎ ആസ്ഥാനത്തെ അതീവ സുരക്ഷാ സെല്ലിൽ 24 മണിക്കൂറും നിരീക്ഷണത്തിലാണ് റാണയെ പാർപ്പിച്ചിരിക്കുന്നത് . റിപ്പോർട്ടുകൾ പ്രകാരം, തഹാവുർ റാണയെ പ്രത്യേക പരിഗണനയില്ലാതെ സാധാരണ വ്യക്തിയെ പോലെയാണ് പരിഗണിക്കുന്നത്. കോടതി നിർദ്ദേശങ്ങൾ അനുസരിച്ച്, ഡൽഹി ലീഗൽ സർവീസസ് അതോറിറ്റി (ഡിഎൽഎസ്എ) നൽകുന്ന അഭിഭാഷകനെ ഒന്നിടവിട്ട ദിവസങ്ങളിൽ കാണാൻ റാണയ്ക്ക് അനുവാദമുണ്ട്. കൂടാതെ ഓരോ 48 മണിക്കൂറിലും മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കും. ഡൽഹി കോടതി അന്വേഷണ ഏജൻസിക്ക് 18 ദിവസത്തെ കസ്റ്റഡി അനുവദിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് റാണയെ എൻഐഎ ആസ്ഥാനത്തേക്ക് മാറ്റിയത്. അതിനിടെ കേസിലെ…
കൊൽക്കത്ത: വഖഫ് ബില്ലിനെതിരായ പ്രതിഷേധം കലാപമായി മാറിയ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിക്കാൻ ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി . ജനക്കൂട്ടം നടത്തുന്ന കലാപം അവഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നിർദ്ദേശം മുർഷിദാബാദിൽ മാത്രം പരിമിതപ്പെടുത്തില്ലെന്നും ആവശ്യമെങ്കിൽ സമാനമായ സാഹചര്യം നേരിടുന്ന മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കണമെന്നും കോടതി പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും സാധാരണ നില പുനഃസ്ഥാപിക്കാനും കേന്ദ്രസേനയെ ഉടൻ വിന്യസിക്കും. “പശ്ചിമ ബംഗാളിലെ ഏതാനും ജില്ലകളിലെ നശീകരണ പ്രവർത്തനങ്ങൾ പ്രഥമദൃഷ്ട്യാ കാണിക്കുന്ന വിവിധ റിപ്പോർട്ടുകൾക്കെതിരെ ഞങ്ങൾക്ക് കണ്ണടയ്ക്കാൻ കഴിയില്ല,” ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു.മുർഷിദാബാദിനു പുറമെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ അംതല, ഹൂഗ്ലിയിലെ ചാംപ്ദാനി എന്നിവിടങ്ങളിൽ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സായുധ സേനയെ നേരത്തെ വിന്യസിച്ചിരുന്നെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകില്ലായിരുന്നു, മതിയായ നടപടികൾ യഥാസമയം സ്വീകരിച്ചില്ല . സ്ഥിതിഗതികൾ ഗുരുതരവും അസ്ഥിരവുമാണ് .…
ഗാസ : തെക്കൻ ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഇസ്രായേൽ സൈന്യം . യുദ്ധത്തിൽ തകർന്ന പലസ്തീന്റെ വലിയ ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് മുന്നോട്ട് പോകുന്നത് . തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും പരിസര പ്രദേശങ്ങളിലെയും പതിനായിരക്കണക്കിന് നിവാസികൾ അവിടെ നിന്ന് മാറാനുള്ള നിർദേശം കൊടുത്തു കഴിഞ്ഞു. ബന്ദികളാക്കിയ ബാക്കിയുള്ള 58 പേരെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദ്ദത്തിലാക്കാനാണ് ആക്രമണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായേൽ നേതൃത്വം വ്യക്തമാക്കി. എന്നാൽ ‘ ആക്രമണം പ്രതിരോധശേഷിയില്ലാത്ത സാധാരണക്കാരെ കൊല്ലുക മാത്രമല്ല, അധിനിവേശ തടവുകാരുടെ വിധി അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുന്നു” എന്നാണ് ഹമാസിന്റെ പ്രതികരണം.റഫയെ വളഞ്ഞ സൈന്യം പ്രദേശത്തുനിന്ന് ആയിരങ്ങളെ പുറന്തള്ളാനുള്ള പദ്ധതിക്കാണ് രൂപം നൽകി വരുന്നത് അതേസമയം ശനിയാഴ്ച ഹമാസ് ഇസ്രായേൽ-അമേരിക്കൻ ബന്ദിയായ എഡാൻ അലക്സാണ്ടറിനെ കാണിക്കുന്ന ഒരു വീഡിയോ പുറത്തിറക്കി. അതിൽ തൻ്റെ മോചനം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഇസ്രായേലി സർക്കാരിനെ എഡാൻ വിമർശിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ സ്വത്താണ് കണ്ടുകെട്ടുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് കേസില്‍ പ്രധാനമായും ആരോപണം നേരിടുന്നത്. ലക്‌നൗ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വസ്തുവകകള്‍ക്ക് പുറമേ ഡല്‍ഹി ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. ജവാഹര്‍ലാല്‍ നെഹ്രു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് 2012-ല്‍ ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്ത് വന്നതാണ് കേസിന്റെ തുടക്കം. 5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി…
തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തിലെ അവസാന പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഓർമകൾ പങ്കുവെച്ച് സിപിഎം മുതിർന്ന കോൺഗ്രസ് എ കെ ബാലൻ. പല തവണ കുടിയിറക്കപ്പെട്ട തൻ്റെ ജീവിതത്തിൽ പുതിയൊരു പടയിറക്കം കൂടി നടന്നിരിക്കുകയാണെന്ന് എ കെ ബാലൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സംഭവ ബഹുലമായ തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും കുറിപ്പിൽ എ കെ ബാലൻ ഓർത്തെടുക്കുന്നുണ്ട്. കെ സുധാകരനെ ഒരിക്കൽ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയത്, കെ സുധാകരനുമായി പിണറായിയുടെ നേരിട്ടുള്ള വെല്ലുവിളി, ജീവരക്ഷാർത്ഥം കടലിലേക്ക് ചാടിയ വിദ്യാർത്ഥികളെ കടലിൽ ഇറങ്ങി പിണറായി രക്ഷപ്പെടുത്തിയത് തുടങ്ങി നിരവധി സംഭവങ്ങൾ എ കെ ബാലൻ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം… പാർട്ടി കോൺഗ്രസ് മധുരയിൽ പൂർത്തിയായ ഏപ്രിൽ ആറിന് രാത്രി തന്നെ താമസസ്ഥലമായ തിരുവനന്തപുരത്തെ എകെജി ഫ്ലാറ്റിലെത്തി. കൂടെ ഭാര്യ ജമീലയുമുണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് പ്രത്യേകിച്ച് എവിടെയും പോകാൻ താൽപര്യം തോന്നിയില്ല. സമ്മേളന നഗരിക്കടുത്തുള്ള…
റായ്പൂര്‍: വഖഫ് ഭേദഗതി നിയമം പാസായതിന് പിന്നാലെ ഛത്തീസ്ഗഡില്‍ വഖഫ് സ്വത്തുക്കളുടെ പരിശോധന ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നും അയച്ച പത്തംഗ സംഘമാണ് റായ്പൂരില്‍ എത്തിയത് . വഖഫ് സ്വത്തുക്കളുടെ നിലവിലെ അവസ്ഥകള്‍ പരിശോധിക്കാനും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ റിപോര്‍ട്ട് തയ്യാറാക്കാനുമാണ് സംഘം എത്തിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ ബിജെപി നേതാവും വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ സലീം രാജ് സംഘത്തെ അനുഗമിക്കുന്നുണ്ട്. റായ്പൂരിലെ തിക്രപാറയിലെ ഫതഹ് ഷാ മാര്‍ക്കറ്റില്‍ സംഘം പരിശോധന നടത്തി. സംസ്ഥാനത്തെ ഏറ്റവും പ്രധാന വഖഫ് സ്വത്താണ് ഈ മാർക്കറ്റ്. നിലവില്‍ റായ്പൂരിലെയും മഹാസമുന്ദ് ബലോദബസാറിലെയും പരിശോധനകള്‍ കഴിഞ്ഞതായി സലീം രാജ് പറഞ്ഞു. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്ന പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് സലീം രാജ് നേരത്തെ പറഞ്ഞിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
