കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊകെയ്ൻ കേസിൽ പോലീസിന് വീഴ്ച്ചയുണ്ടായെന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ വിമർശനം. അന്വേഷണം ശരിയായ രീതിയിലല്ലെന്നും, നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്നുമാണ് കോടതി ചൂണ്ടിക്കാട്ടുന്നത് .
ഷൈനും മറ്റ് നാല് പ്രതികളും കൊക്കെയ്ൻ കഴിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. പിടിച്ചെടുത്ത പദാർത്ഥം അതിൻ്റെ രാസ ഘടകങ്ങൾ തിരിച്ചറിയാൻ പ്രത്യേകം പരിശോധിച്ചിട്ടില്ല. കൂടാതെ, നിയമപ്രകാരം ഒരു വനിതാ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യമില്ലാതെയാണ് ഒന്നാം പ്രതിയായ മോഡലിന്റെ ശരീരപരിശോധന നടത്തിയത്.ന്നാം പ്രതിയായ മോഡലിൽനിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തിലല്ലെന്നത് കേസിൽ തിരിച്ചടിയായിരുന്നു.
2015 ജനുവരി 30 നാണ് കടവന്ത്രയിലെ ഒരു ഫ്ലാറ്റിൽ നിന്ന് ഷൈൻ ടോം ചാക്കോയെയും നാല് മോഡലുകളെയും അറസ്റ്റ് ചെയ്തു. 2025 ഫെബ്രുവരി 11 ന്, അന്വേഷണത്തിലെ നിർണായക നടപടിക്രമത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി നടനെ വെറുതെവിട്ടു.

