തിരുവനന്തപുരം: കഴക്കൂട്ടം മേൽപ്പാലത്തിന് മുകളിൽ വാഹനാപകടം . ഫോൺ വിളിക്കാൻ വേണ്ടി വൺവേയിൽ നിർത്തിയിട്ട കാറിൽ അമിത വേഗത്തി എത്തിയ മറ്റ് രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഒരെണ്ണം മറിയുകയായിരുന്നു. മറിഞ്ഞ കാറിൻ്റെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.
അപകടത്തിൽപ്പെട്ട വാഹനങ്ങളെല്ലാം കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു.തനിക്ക് വന്ന കോൾ കട്ട് ചെയ്യാനാണ് താൻ വാഹനം നിർത്തിയതെന്നാണ് അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ അദ്ദേഹം കോൾ അറ്റൻഡ് ചെയ്യുകയായിരുന്നുവെന്നാണ് മറ്റ് വാഹനങ്ങളിലെ യാത്രക്കാരുടെ മൊഴി.
Discussion about this post