ഗാസ : തെക്കൻ ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഇസ്രായേൽ സൈന്യം . യുദ്ധത്തിൽ തകർന്ന പലസ്തീന്റെ വലിയ ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് മുന്നോട്ട് പോകുന്നത് . തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും പരിസര പ്രദേശങ്ങളിലെയും പതിനായിരക്കണക്കിന് നിവാസികൾ അവിടെ നിന്ന് മാറാനുള്ള നിർദേശം കൊടുത്തു കഴിഞ്ഞു.
ബന്ദികളാക്കിയ ബാക്കിയുള്ള 58 പേരെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദ്ദത്തിലാക്കാനാണ് ആക്രമണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായേൽ നേതൃത്വം വ്യക്തമാക്കി. എന്നാൽ ‘ ആക്രമണം പ്രതിരോധശേഷിയില്ലാത്ത സാധാരണക്കാരെ കൊല്ലുക മാത്രമല്ല, അധിനിവേശ തടവുകാരുടെ വിധി അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുന്നു” എന്നാണ് ഹമാസിന്റെ പ്രതികരണം.റഫയെ വളഞ്ഞ സൈന്യം പ്രദേശത്തുനിന്ന് ആയിരങ്ങളെ പുറന്തള്ളാനുള്ള പദ്ധതിക്കാണ് രൂപം നൽകി വരുന്നത്
അതേസമയം ശനിയാഴ്ച ഹമാസ് ഇസ്രായേൽ-അമേരിക്കൻ ബന്ദിയായ എഡാൻ അലക്സാണ്ടറിനെ കാണിക്കുന്ന ഒരു വീഡിയോ പുറത്തിറക്കി. അതിൽ തൻ്റെ മോചനം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഇസ്രായേലി സർക്കാരിനെ എഡാൻ വിമർശിക്കുന്നുണ്ട്.

