- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
- ബീഹാറിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം ; നിരവധി പേർക്ക് പരിക്ക്
- സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു ; ഗണേഷിന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൊഴി
- വിജയ്ക്ക് ആസ്തി 625 കോടി ; സംഗീതയ്ക്ക് സ്വന്തമായി 391 പവൻ
- ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം
- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
Author: Anu Nair
ന്യൂഡൽഹി : കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ വ്യോമാക്രമണം നടത്തിയേക്കുമെന്ന ആശങ്ക പാകിസ്ഥാനിൽ വർധിച്ചു. ഇന്ത്യയിൽ നിന്നുള്ള വ്യോമാക്രമണ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പാകിസ്ഥാൻ തങ്ങളുടെ സ്കാർഡു വ്യോമതാവളം സജീവമാക്കുകയും യുദ്ധവിമാനങ്ങൾ വിന്യസിക്കുകയും ചെയ്തു. ചൈനീസ് ജെ-10, ജെഎഫ്-17 മോഡലുകളും എഫ്-16 മോഡലുകളും ഉൾപ്പെടെ നിരവധി നൂതന യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ രാജ്യത്തിൻ്റെ തെക്കൻ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പാകിസ്ഥാൻ തങ്ങളുടെ പ്രധാന ജീവനാഡിയായി കണക്കാക്കുന്ന കറാച്ചി തുറമുഖം ഉൾപ്പെടെയുള്ള പ്രധാന തന്ത്രപ്രധാന സ്ഥലങ്ങളിൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ നീക്കമെന്ന് പറയപ്പെടുന്നു. കൂടാതെ, പാകിസ്ഥാൻ അതിർത്തിയിൽ സൈനിക നീക്കങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട് . പലയിടങ്ങളിലും സൈനിക ട്രക്കുകൾ സ്ഥാപിക്കുന്നു. അതേസമയം പാകിസ്ഥാന് പിന്തുണയുമായി എത്തിയ ചൈന ആയുധങ്ങളും , മിസൈലുകളും നൽകിയതായും, തുർക്കിയുടെ യുദ്ധവിമാനങ്ങൾ പാകിസ്ഥാനിൽ എത്തിയതായും റിപ്പോർട്ടുണ്ട്.
ന്യൂഡൽഹി : റഷ്യൻ പൗരന്മാർ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പാകിസ്ഥാനിലെ റഷ്യൻ എംബസി . ഇന്ത്യ-പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം . സ്ഥിതിഗതികൾ സ്ഥിരത കൈവരിക്കുന്നതുവരെ റഷ്യൻ പൗരന്മാർ പാകിസ്ഥാൻ സന്ദർശിക്കുന്നതിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു” എന്ന് റഷ്യൻ എംബസി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. നേരത്തെ, പഹൽഗാമിലെ ഭീകരാക്രമണത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുശോചന സന്ദേശം അയച്ചിരുന്നു. “ഭീകരതയുടെ എല്ലാ രൂപങ്ങൾക്കും പ്രകടനങ്ങൾക്കും എതിരായ പോരാട്ടത്തിൽ ഇന്ത്യൻ പങ്കാളികളുമായുള്ള ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പിന്തുണ ഞാൻ ആവർത്തിക്കുന്നു,” പുടിൻ സന്ദേശത്തിൽ പറഞ്ഞു. “ഈ ക്രൂരമായ കുറ്റകൃത്യത്തെ ന്യായീകരിക്കാൻ കഴിയില്ല. ഈ പ്രവൃത്തി ചെയ്തവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” പുടിൻ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഇന്ത്യയും പാകിസ്ഥാനും പരസ്പരം നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു .…
ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ സൗത്ത് വസീറിസ്ഥാനിലെ സർക്കാർ അനുകൂല സമാധാന സമിതിയുടെ ഓഫീസിന് സമീപം ബോംബ് സ്ഫോടനം സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഒരുകാലത്ത് തെഹ്‌രീകെ താലിബാൻ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ദക്ഷിണ വസീറിസ്ഥാൻ ജില്ലയിലെ പ്രധാന നഗരമായ വാനയിലാണ് സ്‌ഫോടനം നടന്നത്. തെഹ്‌രീകെ താലിബാൻ പാകിസ്ഥാനെ (ടിടിപി) പരസ്യമായി എതിർക്കുന്ന സമാധാന കമ്മിറ്റി ഓഫീസിനെ പ്രത്യേകമായി ലക്ഷ്യമിട്ടായിരുന്നു ബോംബെന്ന് പ്രാദേശിക പോലീസ് മേധാവി ഉസ്മാൻ വസീർ പറഞ്ഞു. പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിലും സമിതിക്ക് പങ്കുണ്ട്. സംഭവസ്ഥലത്ത് കാര്യമായ ആളപായങ്ങളും നാശനഷ്ടങ്ങളും സൃഷ്ടിച്ച സ്ഫോടനമാണീതെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഉടൻ ഏറ്റെടുത്തിട്ടില്ല. എങ്കിലും, ടിടിപിയാണെന്നാണ് സൂചന . അഫ്ഗാനിസ്ഥാനിൽ അധികാരമേറ്റ അഫ്ഗാൻ താലിബാനുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ് ടിടിപി. വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ നടത്തിയ ഓപ്പറേഷനിൽ 54 തീവ്രവാദികളെ വധിച്ചതായി പാകിസ്ഥാൻ സൈന്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക്…
കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് ഏഴ് ഗ്രാം കഞ്ചാവാണ് പിടികൂടിയത് . വേടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഫ്‌ളാറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 10 മണിയോടെയാണ് പോലീസ് എത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. തിരച്ചിൽ നടത്തുമ്പോൾ വേടൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് അന്ന് അവിടെയുണ്ടായിരുന്നത്. തൃശൂർ സ്വദേശിയാണ് വേടൻ. ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പ്രമുഖ സംവിധായകരും സുഹൃത്തും ഇന്നലെ അറസ്റ്റിലായിരുന്നു. യുവ സംവിധായകരായ ഖാലിദ് റഹ്മാൻ (35), അഷ്‌റഫ് ഹംസ (46) എന്നിവരാണ് കൊച്ചിയിൽ അറസ്റ്റിലായത്.ഇരുവരെയും ഫെഫ്ക സസ്‌പെൻഡ് ചെയ്തു. ബോക്‌സ് ഓഫീസിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ‘ആലപ്പുഴ ജിംഖാന’യുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാണ പങ്കാളിയുമാണ് ഖാലിദ് റഹ്മാൻ. തല്ലുമല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമാശ, ഭീമൻ്റെ വഴി, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അഷ്‌റഫ്…
ന്യൂഡൽഹി : സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ശരിയല്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ പ്രസിഡന്റ് നരേഷ് ടിക്കായത്ത് . പഹൽഗാം ഭീകരാക്രമണത്തിന് മുഴുവൻ പാകിസ്ഥാനെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നരേഷ് ടിക്കായത്ത് പറഞ്ഞു. ‘ പാകിസ്ഥാനിലെ ചിലർ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു, എന്നാൽ അതിനർത്ഥം അവിടെയുള്ള എല്ലാ ആളുകളും തെറ്റുകാരാണെന്ന് അല്ല. പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിർത്തുന്നത് തെറ്റാണ് . . കർഷകൻ ഇന്ത്യയിൽ നിന്നായാലും പാകിസ്ഥാനിൽ നിന്നായാലും, ജലവിതരണം തടസ്സപ്പെടുന്നതിനാൽ അയാൾക്ക് നഷ്ടം സംഭവിക്കും. പഹൽഗാം ഭീകരാക്രമണത്തിൽ, രാജ്യവും ലോകവും മുഴുവൻ ഈ ഭീകരാക്രമണത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട് . ഇത്തരമൊരു സംഭവം സംഭവിക്കാൻ പാടില്ലായിരുന്നു . ഈ ആക്രമണത്തിൽ മുഴുവൻ പാകിസ്ഥാനെയും കുറ്റക്കാരായി ഞങ്ങൾ കണക്കാക്കുന്നില്ല . സിന്ധു നദീജല കരാർ റദ്ദാക്കുകയും പാകിസ്ഥാനിലേക്കുള്ള വെള്ളം നിർത്തുകയും ചെയ്യുന്ന ഈ തീരുമാനത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല . കാരണം നാലഞ്ചു പേർ ചെയ്ത ഒരു തെറ്റിന് ലക്ഷക്കണക്കിന് ആളുകൾ നഷ്ടം…
കൊച്ചി : ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിനെ എക്‌സൈസ് ചോദ്യം ചെയ്യും . മലയാള ചലച്ചിത്ര സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഉൾപ്പെടെ മൂന്ന് പേരെ ഹൈബ്രിഡ് കഞ്ചാവുമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. . സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍വെച്ചായിരുന്നു ഇവരെ പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗത്തിന് ഇടം നൽകുന്നത് എൻഡിപിഎസ് നിയമപ്രകാരമുള്ള കുറ്റമായതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ താഹിറിന് നോട്ടീസ് നൽകുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി എം മജു പറഞ്ഞു. ഫ്‌ളാറ്റ് ഉടമയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവര്‍ പലതവണയായി സമീര്‍ താഹിറിന്റെ ഫ്ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്ന് സംശയം ഉണ്ടെന്നും എക്സൈസ് സംഘം പറയുന്നു.1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, കഞ്ചാവ് ശ്വസിക്കാൻ ഉപയോഗിക്കുന്ന ബോങ്, എന്നിവ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഞ്ചാവിൻ്റെ ഉറവിടവും ഉപകരണങ്ങളും കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും ടി എം മജു പറഞ്ഞു. അവർ മയക്കുമരുന്നിന് അടിമകളാണോ…
കൊച്ചി: ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എൻ രാമചന്ദ്രൻ്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ഞായറാഴ്ച ഇടപ്പള്ളിയിലെ വീട്ടിൽ എത്തിയ പിണറായി രാമചന്ദ്രൻ്റെ ഭാര്യ ഷീല, മക്കളായ ആരതി, അരവിന്ദ് എന്നിവരെ ആശ്വസിപ്പിച്ചു.കുടുംബത്തിന് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കേരളം ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. രാമചന്ദ്രൻ്റെ മകൾ ആരതി ഈ സാഹചര്യം കൈകാര്യം ചെയ്ത ധൈര്യത്തെയും പ്രതിസന്ധിയിൽ തന്നെ സഹായിച്ചവരോട് നന്ദി പ്രകടിപ്പിക്കുന്ന രീതിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ആ ധൈര്യം തുടർന്നും കുടുംബത്തിന് ദുഃഖത്തിൻ്റെ നാളുകളിൽ നിന്ന് കരകയറാൻ കരുത്താകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.രാമചന്ദ്രൻ്റെ മരുമകൻ ശരത്, മരുമകൾ വിനീത, കൊച്ചുമക്കളായ ദ്രുപദ്, കേദാർ എന്നിവരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തി. രാമചന്ദ്രൻ്റെ സംസ്‌കാരം വ്യാഴാഴ്ചയാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നത് .
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് പി.കെ.ശ്രീമതിയെ തടഞ്ഞത് പാർട്ടിയാണെന്ന എം.വി.ഗോവിന്ദൻ്റെ നിലപാട് തള്ളി സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. ആവശ്യമുള്ളപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.കെ.ശ്രീമതി പങ്കെടുക്കുമെന്നും എം.എ.ബേബി പറഞ്ഞു. പികെ ശ്രീമതിയെ വിലക്കിയിട്ടില്ലെന്നും സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പികെ ശ്രീമതി പങ്കെടുക്കുമെന്നും എംഎ ബേബി വ്യക്തമാക്കി. പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ‘പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയല്ല തീരുമാനമെടുക്കേണ്ടത്. പി.കെ.ശ്രീമതി സി.പി.എം സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ്സ് പിന്നിട്ടതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി.വിരമിച്ചുവെന്ന് പറയാനാകില്ല. മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡൻ്റായി പ്രവർത്തിക്കുന്നു. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന വനിത എന്ന നിലയിൽ പ്രത്യേക പരിഗണന നൽകി കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കേരളത്തിൻ്റെ സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനല്ല, അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കാനാണ് ഒരാളെ…
ചെന്നൈ: അന്തരിച്ച സംവിധായകനും നടനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര അന്തരിച്ചു. 68 വയസായിരുന്നു . ചേന്ദമംഗലം സ്വദേശിയായ മീര മകൻ വിവേകിനൊപ്പം ചെന്നൈയിലെ അൽവാർപേട്ടിലായിരുന്നു താമസം . ഏറെക്കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഫെഫ്ക മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 2010-ലാണ് വേണു നാഗവള്ളി കരൾ രോഗത്തെ തുടർന്ന് അന്തരിച്ചത് . ഇന്നും സിനിമാപ്രേമികൾ ആദരിക്കുന്ന ക്ലാസിക്കുകൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുള്ള സിനിമകളാലും നിറഞ്ഞതാണ് വേണു നാഗവള്ളിയുടെ സിനിമാ ജീവിതം .
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും രാജ്ഭവനിലും ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ധനകാര്യ സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഇമെയിലുകളിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടര മണിക്കൂറിനുള്ളിൽ സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു സന്ദേശം. ബോംബ് ഭീഷണിയുള്ള സ്ഥലങ്ങളിൽ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. സന്ദേശങ്ങളെല്ലാം ഒരേ വിലാസത്തിൽനിന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ഇന്നലെ ബോംബ് ഭീഷണിയുണ്ടായിരുന്നു. എയർപോർട്ട് മാനേജരുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ തിരച്ചിൽ ശക്തമാക്കി. റെയിൽവേ സ്‌റ്റേഷനിൽ ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഹോട്ടലിലും ആക്കുളം ഗോകുലം ഗ്രാൻഡ് ഹോട്ടലിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. പോലീസ് നായ്ക്കളെ എത്തിച്ച്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
