Author: Anu Nair

കഴിഞ്ഞ 10 വർഷത്തിനിടെ ദാരിദ്ര്യത്തിനെതിരെ ഇന്ത്യ വലിയ വിജയം നേടിയിട്ടുണ്ട്. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2011-12 നും 2022-23 നും ഇടയിൽ ഇന്ത്യയിൽ ഏകദേശം 171 ദശലക്ഷം, അതായത് 17 കോടിയിലധികം ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറി. പ്രതിദിനം 180 രൂപയിൽ താഴെ വരുമാനം കൊണ്ട് ജീവിക്കുന്നവരുടെ എണ്ണം 16.2 ശതമാനത്തിൽ നിന്ന് 2.3 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു. ഗ്രാമങ്ങളിലെ കടുത്ത ദാരിദ്ര്യം 18.4 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായും നഗരങ്ങളിൽ 10.7 ശതമാനത്തിൽ നിന്ന് 1.1 ശതമാനമായും കുറഞ്ഞു.മാത്രമല്ല ഗ്രാമപ്രദേശങ്ങൾക്കും നഗരപ്രദേശങ്ങൾക്കും ഇടയിലുള്ള ദാരിദ്ര്യ വിടവ് 7.7 ശതമാനത്തിൽ നിന്ന് വെറും 1.7 ശതമാനമായി കുറഞ്ഞു.പ്രതിദിനം 3.65 ഡോളർ എന്ന ദാരിദ്ര്യരേഖാ മാനദണ്ഡത്തിലും ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ അടിസ്ഥാനത്തിൽ, ദാരിദ്ര്യം 61.8 ശതമാനത്തിൽ നിന്ന് 28.1 ശതമാനമായി കുറഞ്ഞു, അതായത്, 378 ദശലക്ഷം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ ഉയർന്നു.…

Read More

രാജ്യത്തെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് ഷാഹിദ് രാജീ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ വിറച്ച് ഇറാൻ .ശക്തമായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെഡ് ക്രസൻ്റ് സൊസൈറ്റിയുടെ റിലീഫ് ആൻഡ് റെസ്ക്യൂ ഓർഗനൈസേഷൻ്റെ തലവൻ ബാബക് മഹ്മൂദി പറഞ്ഞു. പലരുടെയും നില അതീവഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ധനടാങ്കറോ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറോ പൊട്ടിത്തെറിച്ചതാകാമെന്നാണ് കരുതുന്നത്. എന്നാൽ, ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡൻ്റ് ഉത്തരവിട്ടു സ്ഫോടന കാരണം അന്വേഷിക്കുന്നുവെന്നും യാഥാർത്ഥ്യം ഉടൻ തന്നെ കണ്ടെത്തുമെന്നും ഇറാൻ വ്യക്തമാക്കി.ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകളുടെ മൂന്നാം ഘട്ടം അമേരിക്കയിൽ ആരംഭിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെ തുടർന്ന് ബന്ദർ അബ്ബാസ് തുറമുഖം താൽക്കാലികമായി അടച്ചിട്ടു. സ്‌ഫോടനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

Read More

കറാച്ചി: ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് തുറന്നടിച്ച് പാകിസ്ഥാൻ. മന്ത്രി ഹനീഫ് അബ്ബാസിയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടിയാണ് ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന് ഹനീഫ് അബ്ബാസി പറഞ്ഞു. ‘ ഗോറി, ഷഹീൻ, ഗസ്‌നവി മിസൈലുകൾ ഉൾപ്പെടെ 139 ആണവ പോർമുനകൾ പാക്കിസ്ഥാൻ്റെ ആണവായുധ ശേഖരത്തിലുണ്ട്, അവ ഇന്ത്യയ്ക്കായി മാത്രം സൂക്ഷിച്ചിരിക്കുന്നതാണ്. സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കാനും പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്താനും ഇന്ത്യ തയ്യാറാണെങ്കിൽ, അവർ യുദ്ധത്തിന് തയ്യാറാകണം. പാക്കിസ്ഥാൻ്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ല. നമ്മുടെ ആണവായുധങ്ങൾ രാജ്യത്ത് എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. അതെല്ലാം ഇന്ത്യയെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഞാൻ ആവർത്തിച്ച് പറയുന്നു ,’ ഹനീഫ് അബ്ബാസി പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ജലവിതരണവും വ്യാപാര ബന്ധവും നിർത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെയും ഹനീഫ് അബ്ബാസി പരിഹസിച്ചു. ‘ ആ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ ഇന്ത്യ അനുഭവിച്ചു തുടങ്ങി . തങ്ങളുടെ വ്യോമാതിർത്തി അടച്ചിടാനുള്ള തീരുമാനം 10 ദിവസം കൂടി പാകിസ്ഥാൻ തുടർന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ പാപ്പരാകുമെന്നും ‘ അബ്ബാസി…

Read More

ലക്നൗ : തന്നെ പാകിസ്ഥാനിലേയ്ക്ക് മടക്കി അയക്കരുതെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ സ്വദേശിയായ സീമ ഹൈദർ . പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയത് കഴിഞ്ഞ ദിവസമാണ് . ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ സ്വദേശിയായ സീമ ഹൈദർ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രത്യേക അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. ‘ ഇന്ത്യയുടെ മരുമകളായി ഇവിടെ തുടരാൻ അനുവദിക്കണം. എനിക്ക് പാകിസ്ഥാനിലേക്ക് പോകാൻ ആഗ്രഹമില്ല. എന്നെ ഇവിടെ തുടരാൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ത്യൻ പൗരനായ സച്ചിൻ മീണയെ വിവാഹം കഴിച്ചതിന് ശേഷം ഹിന്ദുമതം സ്വീകരിച്ചതായും ‘ സീമ പറയുന്നു. ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട സച്ചിൻ മീണയെ വിവാഹം കഴിച്ചതിന് ശേഷമാണ് സീമ ഹൈദർ വാർത്തകളിൽ ഇടം നേടിയത്. സീമയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സീമയുടെ അഭിഭാഷകൻ.” സീമ ഇപ്പോൾ പാക്കിസ്ഥാൻ പൗരനല്ല. ഗ്രേറ്റർ…

Read More

പാകിസ്ഥാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കർശന നടപടി ആവശ്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി . പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘ ‘പഹൽഗാം സംഭവം ഒരു തമാശയല്ല. തീവ്രവാദം വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. ഈ ആക്രമണത്തെ രാജ്യമെമ്പാടും അപലപിക്കുകയാണ്. അതുകൊണ്ട് തന്നെ, ഐസിസി, ഏഷ്യൻ ടൂർണമെന്റുകളിൽ അവർ പാകിസ്ഥാനെതിരെ കളിക്കരുത്. ക്രിക്കറ്റിന് പുറമെ പാകിസ്ഥാനുമായി ഒരു ബന്ധവും വേണ്ടെന്നും‘ ഗാംഗുലി പറഞ്ഞു . ഗാംഗുലി മാത്രമല്ല, മുൻ ടീം ഇന്ത്യ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമിയും പാകിസ്ഥാനുമായുള്ള കായിക ബന്ധം പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കരുത്. ഇപ്പോൾ മാത്രമല്ല, രണ്ട് ടീമുകളും ഒരിക്കലും ഒരു മത്സരം കളിക്കരുത്. നിരപരാധികളായ ഇന്ത്യക്കാരെ കൊല്ലുന്നത് പാകിസ്ഥാന്റെ ദേശീയ വിനോദമായി മാറിയിരിക്കുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടുമല്ല, മറിച്ച് സഹിഷ്ണുതയോടെയാണ് ഇന്ത്യ പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഇന്ത്യൻ സർക്കാർ…

Read More

ഹൈബ്രിഡ് കഞ്ചാവുമായി ചലച്ചിത്ര സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരുൾപ്പെടെ മൂന്ന് പേരെ എക്‌സൈസ് എൻഫോഴ്‌സ്‌മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു.ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്. ഷാലിഫാണ് ഇടനിലക്കാരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത്. ലഹരി മരുന്ന് വിതരണക്കാരനെ കണ്ടെത്താൻ സൈബർ സെല്ലിൻ്റെ സഹായം തേടിയിട്ടുണ്ട്. ഡീലറുടെ ഇടപെടലിനെക്കുറിച്ച് ശക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. “ആളെ ഞങ്ങൾ തിരിച്ചറിഞ്ഞു. ഇയാൾ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച് കേസിലെ മൂന്നാം പ്രതിയായ ഷാലിഫ് മുഹമ്മദിന് വിറ്റതായി ഞങ്ങൾ മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ചിലർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് ഇയാൾ. സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇയാളെ പിന്തുടരുകയാണ്”, എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.…

Read More

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ്റെ തലസ്ഥാനമായ ക്വറ്റയുടെ പ്രാന്തപ്രദേശമായ മാർഗത്തിൽ സൈനിക വാഹനം പൊട്ടിത്തെറിച്ച് 10 പാക് സൈനികർ കൊല്ലപ്പെട്ടു. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം റിമോട്ട് കൺട്രോളർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്‌ഫോടനത്തിൻ്റെ ദൃശ്യങ്ങൾ ലിബറേഷൻ ആർമി പുറത്തുവിട്ടു.” സ്‌ഫോടനത്തിൽ ശത്രുവിൻ്റെ വാഹനം തകർന്നു. വാഹനത്തിലുണ്ടായിരുന്ന സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ്, ശിപായി ഖലീൽ, ശിപായി സാഹിദ്, ശിപായി ഖുറം സലീം എന്നിവരുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന പത്തുപേരും കൊല്ലപ്പെട്ടതായി ബലൂച് ലിബറേഷൻ ആർമി വക്താവ് പറഞ്ഞു. വരും ദിവസങ്ങളിൽ പാക് സൈന്യത്തിനെതിരെ ആക്രമണം ശക്തമാക്കുമെന്നും അവർ പറഞ്ഞു . “സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അവസാനിക്കില്ല. ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞങ്ങൾ ശത്രുവിനെ ലക്ഷ്യം വയ്ക്കുന്നത് തുടരും,” അവർ പറഞ്ഞു. വ്യാഴാഴ്ച ബലൂചിസ്ഥാനിൽ നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമുറാൻ, കോൾവ,…

Read More

മുംബൈ : ജമ്മു കശ്മീർ ഇന്ത്യയുടേത് തന്നെയെന്ന് പാകിസ്ഥാന് കാട്ടിക്കൊടുക്കണമെന്ന് നടൻ സുനിൽ ഷെട്ടി . മുംബൈയിൽ നടന്ന 2025 ലെ ലതാ ദിനനാഥ് മങ്കേഷ്‌കർ അവാർഡ് ചടങ്ങിനിടെ വരാനിരിക്കുന്ന അവധിക്കാലം കശ്മീരിൽ ചെലവഴിക്കാനും സുനിൽ ഷെട്ടി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. സുനിൽ ഷെട്ടിയുടെ ‘കേസരി വീർ’ എന്ന ചിത്രം പാകിസ്ഥാനിൽ റിലീസ് ചെയ്യില്ലെന്ന് അടുത്തിടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ കശ്മീരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടുകയാണ് . കശ്മീരിന് ഭയമല്ല, സ്നേഹവും ടൂറിസവുമാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഈ ഭീകരരെ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്നാണ് സുനിൽ ഷെട്ടി പറയുന്നത്. ‘ പൗരന്മാർ എന്ന നിലയിൽ നമ്മൾ ഒരു കാര്യം മാത്രമേ ചെയ്യേണ്ടതുള്ളൂ. നമ്മുടെ അടുത്ത അവധിക്കാലം കശ്മീരിൽ മാത്രമായിരിക്കണമെന്ന് നമ്മൾ തീരുമാനിക്കണം. ഈ സമയത്ത് നമ്മൾ ഐക്യത്തോടെ നിലകൊള്ളണം. നമ്മൾ ഭയപ്പെടുന്നില്ലെന്നും നമുക്ക് യഥാർത്ഥത്തിൽ ഭയമില്ലെന്നും തീവ്രവാദികൾക്ക് കാണിച്ചുകൊടുക്കണം. വിനോദസഞ്ചാരിയായോ കലാകാരന്മാരായോ ഷൂട്ടിംഗിനോ വിനോദസഞ്ചാരത്തിനായോ അവിടെ വരാൻ ഞങ്ങൾ തയ്യാറാണ്.…

Read More

ലാഹോർ ; ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം . എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. ലാഹോർ വിമാനത്താവളത്തിൽ പാകിസ്ഥാൻ ആർമി വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അതിന്റെ ടയറിന് തീപിടിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് സംഭവം . തീ നിയന്ത്രണ വിധേയമാക്കാൻ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. സംഭവത്തെത്തുടർന്ന് റൺവേ താൽക്കാലികമായി അടച്ചിട്ടു. വിമാനത്താവളത്തിലുണ്ടായ തീപിടുത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്ന ആളുകൾ പുക കാരണം അസ്വസ്ഥരാകുന്നത് ഇതിൽ വ്യക്തമായി കാണാൻ കഴിയും. 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കറുത്ത പുക ഉയർന്നുവരുന്നത് കാണാം. . വിമാനത്താവളത്തിൽ സാധാരണ വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് സംബന്ധിച്ച് ഒരു നിർദ്ദേശവും പുറപ്പെടുവിച്ചിട്ടില്ല. ലാഹോർ വിമാനത്താവളത്തിൽ നിന്ന് നിലവിൽ വിമാനങ്ങളൊന്നും പുറപ്പെടില്ലെന്നും ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾക്ക് റൂട്ട് മാറ്റി മറ്റൊരു സ്ഥലത്തേക്ക് പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. https://x.com/i/status/1916002970597986685

Read More

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ മുൻനിര ഹോട്ടലുകളിൽ ബോംബ് ഭീഷണി . തിരുവനന്തപുരത്തെ ഹിൽട്ടൺ ഗാർഡൻ ഹോട്ടലിനും ആക്കുളം ഗോകുലം ഗ്രാൻഡ് ഹോട്ടലിനുമാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് ഹോട്ടലുകളുടെ പരിസരത്ത് സുരക്ഷ ശക്തമാക്കി. രണ്ടിടത്തും ഇപ്പോൾ പരിശോധന നടന്നുവരികയാണ്. സന്ദേശത്തിൻ്റെ ഉറവിടം പോലീസ് അന്വേഷിക്കുന്നുണ്ട് . കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ചില കളക്ട്രേറ്റുകളിലും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത് . ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്.

Read More