കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് ഏഴ് ഗ്രാം കഞ്ചാവാണ് പിടികൂടിയത് . വേടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ഫ്ളാറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 10 മണിയോടെയാണ് പോലീസ് എത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. തിരച്ചിൽ നടത്തുമ്പോൾ വേടൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് അന്ന് അവിടെയുണ്ടായിരുന്നത്. തൃശൂർ സ്വദേശിയാണ് വേടൻ.
ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പ്രമുഖ സംവിധായകരും സുഹൃത്തും ഇന്നലെ അറസ്റ്റിലായിരുന്നു. യുവ സംവിധായകരായ ഖാലിദ് റഹ്മാൻ (35), അഷ്റഫ് ഹംസ (46) എന്നിവരാണ് കൊച്ചിയിൽ അറസ്റ്റിലായത്.ഇരുവരെയും ഫെഫ്ക സസ്പെൻഡ് ചെയ്തു.
ബോക്സ് ഓഫീസിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ‘ആലപ്പുഴ ജിംഖാന’യുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാണ പങ്കാളിയുമാണ് ഖാലിദ് റഹ്മാൻ. തല്ലുമല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമാശ, ഭീമൻ്റെ വഴി, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.