ചെന്നൈ: അന്തരിച്ച സംവിധായകനും നടനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര അന്തരിച്ചു. 68 വയസായിരുന്നു . ചേന്ദമംഗലം സ്വദേശിയായ മീര മകൻ വിവേകിനൊപ്പം ചെന്നൈയിലെ അൽവാർപേട്ടിലായിരുന്നു താമസം . ഏറെക്കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഫെഫ്ക മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 2010-ലാണ് വേണു നാഗവള്ളി കരൾ രോഗത്തെ തുടർന്ന് അന്തരിച്ചത് . ഇന്നും സിനിമാപ്രേമികൾ ആദരിക്കുന്ന ക്ലാസിക്കുകൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുള്ള സിനിമകളാലും നിറഞ്ഞതാണ് വേണു നാഗവള്ളിയുടെ സിനിമാ ജീവിതം .
Discussion about this post