Author: Anu Nair

ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്‌കർ ഭീകരൻ പാകിസ്ഥാൻ സൈന്യത്തിലെ മുൻ കമാൻഡോയാണെന്ന് റിപ്പോർട്ട് . ആക്രമണത്തിന്റെ സൂത്രധാരനായി കണ്ടെത്തിയ പാകിസ്ഥാൻ ഭീകരൻ ഹാഷിം മൂസയാണ് പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക സേനയിലെ മുൻ പാരാ കമാൻഡോ . ഇന്ത്യയിൽ ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അയാൾ സൈന്യം വിട്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകര സംഘടനയിൽ ചേർന്നതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദിവസം കഴിയുന്തോറും, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഐഎസ്‌ഐയും പാക് സൈന്യവും നേരിട്ട് പങ്കാളികളായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത് . പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ മൂസയെ, പ്രദേശവാസികളല്ലാത്തവരെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുക എന്ന പ്രത്യേക ദൗത്യത്തിനായാണ് കശ്മീരിലേക്ക് അയച്ചത്.പാകിസ്ഥാന്റെ പ്രത്യേക സേനയായ സ്പെഷ്യൽ സർവീസസ് ഗ്രൂപ്പാണ് മൂസയെ അദ്ദേഹത്തെ ലഷ്കർ ഇ തൊയ്ബയിലേക്ക് മാറ്റിയത് . എൻഐഎ അന്വേഷണത്തിൽ മൂസയുടെ…

Read More

ഇന്ത്യ എപ്പോൾ വേണമെങ്കിലും പാകിസ്ഥാനിൽ ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് . അത്തരമൊരു സാഹചര്യത്തിൽ, സൈന്യത്തെ പൂർണ്ണമായും സജ്ജരാക്കിയിട്ടുണ്ട്. ചില നയതന്ത്ര തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും അവ എടുത്തുക്കൊണ്ടിരിക്കുകയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യൻ ആക്രമണ സാധ്യതയെക്കുറിച്ച് പാകിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട് . പാകിസ്ഥാൻ പൂർണ്ണമായും ജാഗ്രത പാലിക്കുന്നുണ്ട് . നമ്മുടെ നിലനിൽപ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കിൽ മാത്രമേ നമ്മൾ ആണവായുധങ്ങൾ ഉപയോഗിക്കൂ . നേരത്തെ, സിന്ധു നദീജല കരാറിൽ ഇന്ത്യയുടെ തീരുമാനത്തെ ഭയന്ന്, ഇന്ത്യ ജലത്തെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തി. പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നയതന്ത്രപരവും തന്ത്രപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 1960-ലെ സിന്ധു നദീജല കരാർ ഉടനടി നിർത്തിവയ്ക്കുക, അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചുപൂട്ടുക, പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഉടനടി നിർത്തിവയ്ക്കുക എന്നിവയാണ് ഇന്ത്യ സ്വീകരിച്ച നടപടികൾ.

Read More

ജെനീവ : തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയിൽ ഭീകരതയ്‌ക്കെതിരായ നടന്ന യോഗത്തിൽ പാകിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജന പട്ടേൽ ആണ് പാകിസ്ഥാനെ ‘ തെമ്മാടി രാഷ്ട്രം ‘ എന്ന് വിശേഷിപ്പിച്ചത് . ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനും പ്രചാരണത്തിൽ ഏർപ്പെടാനും പാകിസ്ഥാൻ ഈ വേദി ദുരുപയോഗം ചെയ്യുന്നുവെന്നും പറഞ്ഞു. ” ഒരു പ്രത്യേക പ്രതിനിധി സംഘം ഈ വേദി ദുരുപയോഗം ചെയ്യാനും ദുർബലപ്പെടുത്താനും തീരുമാനിച്ചത് നിർഭാഗ്യകരമാണ്. ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന പാകിസ്ഥാന്റെ ചരിത്രം അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചു. ഈ തുറന്ന കുറ്റസമ്മതം അത്ഭുതപ്പെടുത്തുന്നില്ല, മറിച്ച് പാകിസ്ഥാനെ ഒരു തെമ്മാടി രാഷ്ട്രമായി തുറന്നുകാട്ടുന്നു . പാകിസ്ഥാൻ ആഗോള ഭീകരതയെ ഇന്നും പ്രോത്സാഹിപ്പിക്കുകയാണ്. ലോകത്തിന് ഇനി കണ്ണടയ്ക്കാൻ കഴിയില്ലെന്നും ‘ – യോജന പട്ടേൽ പറഞ്ഞു.

Read More

ഇസ്ലാമാബാദ് : ഇന്ത്യക്കാരുടെ രക്തം കൊണ്ട് സിന്ധുനദിയിൽ രക്തപുഴയൊഴുക്കുമെന്ന് പറഞ്ഞ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പ്രസിഡന്റ് ബിലാവൽ ഭൂട്ടോയുടെ കുടുംബവും പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്തു . കുടുംബാംഗങ്ങളായ ബക്തവാർ ഭൂട്ടോയും ആസിഫ ഭൂട്ടോയും രാജ്യം കാനഡയിലേക്ക് താമസം മാറിയെന്നാണ് സൂചന . ഇന്ത്യയെ വെല്ലുവിളിച്ച് രണ്ട് ദിവസത്തിനകമാണ് ബിലാവൽ ഭൂട്ടോയുടെ കുടുംബം പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്തത്. പഹൽഗാം ജിഹാദി ആക്രമണത്തിനു ശേഷമുള്ള ഇന്ത്യയുടെ കർശ നീക്കങ്ങളും പാകിസ്ഥാനെ നിയന്ത്രിക്കാൻ സ്വീകരിച്ച കർശന നടപടികളും ഇസ്ലാമാബാദിലെ നേതാക്കളെയും റാവൽപിണ്ടിയിലെ സൈനിക കമാൻഡർമാരെയും ആശങ്കാകുലരാക്കിയിട്ടുണ്ട് . രാജ്യത്തെ സൈനിക മേധാവികൾ, അപാരമായ സമ്പത്തിന്റെ ഉടമകളായി മാറിയിരുന്നവർ, ഒളിവിൽ പോയതായി പറയുന്ന നിരവധി വാർത്തകൾ മാധ്യമങ്ങളിൽ കാണുന്നുണ്ട്. സൈനിക മേധാവിയായിരുന്ന ജനറൽ മുനീറും ഒളിവിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്ക്ക് എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ കഴിയുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, സൈന്യത്തെ പൂർണ്ണമായും സജ്ജരാക്കിയിട്ടുണ്ട്. ചില…

Read More

എറണാകുളം : റാപ്പര്‍ വേടന്റെ മാലയിലുളളത് ഇന്ത്യന്‍ പുലിയുടെ പല്ല് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ ആരാധകനാണ് വേടന് പുലിപ്പല്ല് നല്‍കിയത്. അഞ്ചു വയസ് പ്രായമുള്ള പുലിയുടെ പല്ല് എന്നാണ് സൂചന.തൃശൂരില്‍ വച്ച് പുലിപ്പല്ലില്‍ സ്വര്‍ണം കെട്ടി. മാലയില്‍ യഥാര്‍ത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് വേടനെതിരെ കേസെടുത്തു.ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. കഞ്ചാവ് കേസില്‍ വേടന് ജാമ്യം ലഭിച്ചാലും വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കില്ല. കേസില്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടിവരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പുലിപ്പല്ല് തായ്ലന്റില്‍ നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു നേരത്തെ വേടന്‍ പറഞ്ഞതെങ്കിലും വനംവകുപ്പ് ഇക്കാര്യം തള്ളി. സംരക്ഷിത പട്ടികയില്‍പ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ കുറ്റകരമാണ്.

Read More

ഇടുക്കി: മാങ്കുളം-ആനക്കുളം റോഡിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനിവാൻ 30 അടിയോളം ചരിവിലേക്ക് മറിഞ്ഞ് കുട്ടികളടക്കം 17 പേർക്ക് പരിക്ക് . പാലക്കാട്ടും സമീപ പ്രദേശങ്ങളിലുമുള്ള സംഘം വിനോദയാത്രയ്ക്കായി ആനക്കുളത്തേക്ക് പോകുന്നതിനിടെ വൈകീട്ട് 3.30ഓടെയാണ് അപകടം. കുത്തനെയുള്ള ഇറക്കത്തിൽ വാൻ നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷാ ബാരിയർ തകർത്ത് തോട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വാഹനം ചരിവിലേക്ക് തലകീഴായി മറിഞ്ഞു കണ്ട നാട്ടുകാരാണ് ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കൂടുതൽ പരിചരണം ആവശ്യമുള്ളവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകളൊന്നും ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടം നടന്ന കൊടും വളവ്, മുമ്പ് നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നേരത്തെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അധികൃതർ വളവ് വീതികൂട്ടി ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ഈ നടപടികൾ അപകടങ്ങളുടെ എണ്ണം താൽക്കാലികമായി കുറച്ചിരുന്നു.

Read More

ഇസ്ലാമാബാദ് : പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെയുള്ള നിലപാടുകൾ ഇന്ത്യ കർശനമാക്കിയിരുന്നു. ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തിൽ പാക് സൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ പോലും പാകിസ്ഥാൻ വിട്ട് പലായനം ചെയ്തിരുന്നു. ഇപ്പോഴിതാ പാക് അധീന കശ്മീരിൽ പ്രവർത്തിക്കുന്ന ‘ഭീകര സംഘങ്ങളുടെ ഒളിത്താവളങ്ങളും , തീവ്രവാദ ലോഞ്ച് പാഡുകളും ഒഴിപ്പിക്കാൻ നിർദേശം നൽകിയിരിക്കികയാണ് പാകിസ്ഥാൻ . ഇന്ത്യയിൽ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തെ പാകിസ്ഥാൻ ഭരണകൂടം ഭയപ്പെടുന്നുവെന്ന് ഇത് വ്യക്തമായി കാണിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ദ്ധർ പറയുന്നു. ജെയ്‌ഷെയുടെ 18 ഏക്കർ വിസ്തൃതിയുള്ള ബവൽപൂർ ആസ്ഥാനവും ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതുകൂടാതെ, ഖൈബർ പഖ്തൂൺഖ്വയിലെയും പി‌ഒ‌ജെ‌കെയിലെയും മറ്റ് പ്രദേശങ്ങളിൽ നിന്ന് വാടകയ്‌ക്കെടുത്ത ഇസ്ലാമിക ഭീകരരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം ഇന്ത്യ രാജസ്ഥാനിൽ “അക്മാൻ” എന്ന പേരിൽ വ്യോമസേനയുടെ യുദ്ധാഭ്യാസം ആരംഭിച്ചു. അതിൽ റാഫേൽ യുദ്ധവിമാനങ്ങളും പങ്കെടുക്കുകയും അവയുടെ പ്രഹരശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിർത്തിയിൽ ഇന്ത്യൻ സൈന്യം നിരീക്ഷണം ശക്തമാക്കുകയും തീവ്രവാദികൾക്കെതിരായ തിരച്ചിൽ ശക്തമാക്കുകയും…

Read More

പൊതുവേദിയിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ തല്ലാൻ ശ്രമിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . പരിപാടിയുടെ വേദിയിൽ പ്രതിഷേധക്കാർ എത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് . കർണാടകയിലെ ബെൽഗാമിൽ ഒരു പൊതുപരിപാടിക്കിടെ സുരക്ഷാ വീഴ്ച വരുത്തിയ അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ട് (എഎസ്പി) നാരായണ് ഭരമണിയെ തല്ലാൻ സിദ്ധരാമയ്യ ശ്രമിക്കുന്നതിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിലക്കയറ്റത്തിൽ കേന്ദ്രസർക്കാരിനെതിരെ ബെൽഗാമിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു . ഈ പരിപാടിക്കിടെയാണ് സംഭവം.നാരായണ് ഭരമണിയ്ക്കായിരുന്നു പരിപാടിയുടെ സുരക്ഷാ ചുമതല. ഇതിനിടെ വേദിക്ക് സമീപം ബിജെപി വനിതാ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ പരിപാടി തടസ്സപ്പെട്ടു. ഉടൻ തന്നെ സിദ്ധരാമയ്യ ഭരമണിയെ വേദിയിലേക്ക് വിളിച്ച് എല്ലാവർക്കും മുന്നിൽ വച്ച് തനിക്ക് നേരിട്ട ബുദ്ധിമുട്ടുകൾ വിശദീകരിക്കുകയും കൈ ഉയർത്തി അടിക്കാനോങ്ങുകയും ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ജനതാദൾ (സെക്കുലർ) പ്രതിഷേധം രേഖപ്പെടുത്തി. https://youtu.be/89kFpLxQHi8

Read More

കൊല്ലം: സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും, ഭർതൃമാതാവിനും ജീവപര്യന്തം തടവ്. തുഷാര മരണപ്പെട്ട കേസിലാണ് ഭർത്താവ് ചന്ദുലാലിനും ഭർതൃമാതാവ് ഗീതാ ലാലിക്കും ജീവപര്യന്തം തടവ് വിധിച്ചത്. ഇരുവരോടും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. 2013ലാണ് തുഷാരയും ചന്ദുലാലും വിവാഹിതരായത്. സ്ത്രീധനത്തുകയിൽ ബാക്കിയുള്ള രണ്ടുലക്ഷം മൂന്നുവർഷത്തിനകം നൽകാമെന്നണ് തുഷാരയുടെ കുടുംബം പറഞ്ഞിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേയ്ക്കും ബാക്കിയുള്ള സ്ത്രീധനം നൽകിയില്ലെന്ന് പറഞ്ഞ് തുഷാരയെ ഭർതൃവീട്ടുകാർ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. കുടുംബവുമായി സഹകരിക്കാനോ അവരെ കാണാനോ പ്രതികൾ തുഷാരയെ അനുവദിച്ചില്ല. ഇതിനിടയിൽ തുഷാര രണ്ട് പെൺമക്കൾക്ക് ജന്മം നൽകി. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണിച്ചില്ല.2019 മാർച്ച് 21ന് രാത്രിയാണ് തുഷാര മരിച്ചെന്ന വിവരം പിതാവിനെ അറിയിച്ചത്. വിവരമറിഞ്ഞ് പുലർച്ചെ ഒരു മണിയോടെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ബന്ധുക്കളും മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. തുടർന്ന്…

Read More

മലപ്പുറം : വാക്സിനേഷൻ എടുത്തതിന് ശേഷവും പേവിഷബാധ ഉണ്ടായ അഞ്ച് വയസുകാരി മരിച്ചു . മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിൻ്റെ മകൾ സിയ ഫാരിസാണ് മരിച്ചത് . കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം . മാർച്ച് 29 ന് മിഠായി വാങ്ങാൻ പോയപ്പോഴാണ് സിയ ഫാരിസിനെ തെരുവ് നായ കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ എത്തിച്ച് ഐഡിആർബി വാക്സിൻ നൽകി.എന്നാൽ, പനിയും പേവിഷബാധയുടെ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് 23ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 26ന് സിയ ഫാരിസിന് പേവിഷബാധ സ്ഥിരീകരിച്ചതായി മാതൃശിശു സംരക്ഷണ കേന്ദ്രം പീഡിയാട്രിക് എച്ച്ഒഡി ഡോ.വിജയകുമാർ പറഞ്ഞു. കുട്ടിയെ തെരുവ് നായ കടിച്ച ദിവസം മറ്റ് അഞ്ച് പേർക്ക് കൂടി കടിയേറ്റിരുന്നു.…

Read More