- നരേന്ദ്രമോദി നാളെ കേരളത്തിലേയ്ക്ക് ; തിരുവല്ലയിലും, തിരുവനന്തപുരത്തും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും
- പ്രസംഗത്തിനിടെ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ
- വർഗീയ അടിസ്ഥാനത്തിൽ വോട്ട് തേടി ; ഫാത്തിമ തഹിലിയയ്ക്കെതിരെ പരാതി
- അബുദാബിയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്
- കേരളത്തിൽ ലവ് ജിഹാദ് നടന്ന സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ
- സമ്മാനം നല്ല കുട്ടികൾക്ക് മാത്രം; ഈസ്റ്റർ തലേന്ന് എത്തുന്ന ഈസ്റ്റർ ബണ്ണി ആരാണ്
- മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു ; എ.എൻ. ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഷിബു ബേബി ജോൺ
- തമിഴിസൈയും, എൽ മുരുകനും , വാനതി ശ്രീനിവാസനും ; തമിഴ്നാട്ടിൽ 27 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
Author: Anu Nair
പ്രശസ്ത ഓണ്‍ലൈന്‍ ബാങ്കിങ് സ്ഥാപനമായ റിവോൾട്ട് വെസ്റ്റേണ്‍ യൂറോപ്പില്‍ 400 പേരെ വിവിധ തസ്തികകളില്‍ നിയമിക്കുന്നു. അയര്‍ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് വരുന്ന ഏതാനും വര്‍ഷത്തിനുള്ളില്‍ പുതിയ ജോലിക്കാരെ നിയമിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്റേർണൽ കൺ ട്രോൾ, സൈബർ സെക്യൂരിറ്റി, റിസ്ക് മാനേജ്മെന്റ് , ഫിനാൻസ്, ലീഗൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ.ഇതില്‍ 200 തൊഴിലവസരങ്ങളും ഫ്രാന്‍സില്‍ ആകും. അതേസമയം ഫ്രാന്‍സില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം നിലവിലെ 600 ജീവനക്കാരെ അവിടേയ്ക്ക് മാറ്റി നിയമിക്കാനും റിവോൾട്ട് പദ്ധതിയിടുന്നുണ്ട്. 2029-ഓടെ വെസ്‌റ്റേണ്‍ യൂറോപ്പിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ പാരിസില്‍ ജീവനക്കാരുടെ എണ്ണം 1,500-ല്‍ അധികം ആക്കാനും പദ്ധതിയുണ്ട്. 13,000-ലധികം പേരാണ് നിലവില്‍ റിവോൾട്ടിൽ ജോലി ചെയ്യുന്നത്. അയര്‍ലണ്ടില്‍ 3 മില്യണിലധികവും, യൂറോപ്പില്‍ 40 മില്യണിലധികവും, ആഗോളമായി 60 മില്യണിലധികവും ഉപഭോക്താക്കളും കമ്പനിക്ക് ഉണ്ട്.
ഗാസയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സൈമണ്‍ ഹാരിസ് അടക്കം 25 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ എഴുതിയ കത്ത് പുറത്ത് . ഒക്ടോബര്‍ 7 മുതല്‍ തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറാകണമെന്നും വിദേശകാര്യമന്ത്രിമാര്‍ പുറത്തിറക്കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ ചെയ്താല്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. ആളുകളെ പട്ടിണിക്കിട്ട് കൊല്ലുകയും, സാധാരണക്കാരെ മനുഷ്യത്വരഹിതമായി കൂട്ടക്കുരുതി നടത്തുകയും ചെയ്യുന്ന ഇസ്രായേലിന്റെ പ്രവൃത്തിയെ അപലപിച്ചാണ് കത്ത് . ആഗോള മനുഷ്യാവകാശ നിയമങ്ങളനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഐറിഷ് വിദേശകാര്യമന്ത്രിയായ സൈമണ്‍ ഹാരിസിന് പുറമെ ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ഐസ്ലാൻഡ്, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട് 800-ലധികം പലസ്തീന്‍കാര്‍ സഹായം കാത്തു നില്‍ക്കവേ കൊല്ലപ്പെട്ടു . അടിസ്ഥാന മാനുഷിക പരിഗണന പോലും ഇസ്രായേല്‍ നല്‍കാന്‍ തയ്യാറാകുന്നില്ല എന്നത് തീര്‍ത്തും അസ്വീകാര്യമാണെന്നും കത്ത് വ്യക്തമാക്കി.…
ജൂലൈയിലെ ശരാശരി മഴയുടെ 85% ത്തിലധികം വടക്കൻ അയർലണ്ടിന്റെ ചില ഭാഗങ്ങളിൽ 24 മണിക്കൂറിനുള്ളിൽ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷകർ . കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച അയർലൻഡ് ദ്വീപിന്റെ പ്രധാന ഭാഗങ്ങളിൽ മഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു. ദ്വീപിന്റെ ചില ഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായി. ഇടിമിന്നലിലും നാശനഷ്ടങ്ങളുണ്ടായി. ജൂലൈയിൽ സാധാരണയായി ഈ മേഖലയിൽ ശരാശരി 89 മില്ലിമീറ്റർ മഴ രേഖപ്പെടുത്തുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ 12 മുതൽ 18 മണിക്കൂർ കാലയളവിൽ 50-75 മില്ലിമീറ്റർ വരെ മഴ ലഭിച്ചു.ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ കില്ലോവനിൽ 68 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണയായി ഈ മാസം മുഴുവൻ 80.75 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിക്കുന്നത്. മറ്റ് പ്രദേശങ്ങളിൽ ഉയർന്ന അളവിൽ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കനത്ത മഴ ഫെർമനാഗിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മാർബിൾ ആർച്ച് ഗുഹകളിൽ വെള്ളപ്പൊക്കത്തിന് കാരണമായി.ആൻട്രിം, അർമാഗ്, ഡൗൺ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം…
ന്യൂഡൽഹി: ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജഗ്ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജി ഭരണകക്ഷി പ്രതിപക്ഷ നേതാക്കൾക്കിടയിൽ വലിയ അഭ്യൂഹങ്ങൾക്ക് കാരണമായി. രാജി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ധൻകർ മുതിർന്ന രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചെങ്കിലും ഉടൻ സ്ഥാനമൊഴിയുമെന്ന് സൂചന നൽകിയിരുന്നില്ല. രാജിയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് ധൻകറുമായി ഫോണിൽ സംസാരിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വെളിപ്പെടുത്തി. സഭയിൽ പലപ്പോഴും വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ് ധൻകറും ജയറാം രമേശും. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ജയറാം രമേശ് ധൻകറുമായി കൂടിക്കാഴ്ച നടത്തി.പ്രമോദ് തിവാരി, അഖിലേഷ് പ്രസാദ് സിംഗ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ബിസിനസ് അഡ്വൈസറി കൗൺസിൽ യോഗത്തെക്കുറിച്ച് കൂടിക്കാഴ്ചയ്ക്കിടെ ധൻകർ സംസാരിച്ചു. എല്ലാം സാധാരണമായിരുന്നു. അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും , രാജിവയ്ക്കുന്നതിന്റെ സൂചനകൾ പോലും ഇല്ലായിരുന്നുവെന്നും അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു. ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 63 പ്രതിപക്ഷ എംപിമാരിൽ നിന്ന് ലഭിച്ച നോട്ടീസിൽ ധങ്കർ നേരത്തെ സഭയെ അഭിസംബോധന ചെയ്തിരുന്നു. വിവിധ…
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കക്ഷിഭേദമില്ലാതെ എല്ലാവരെയും സ്നേഹിച്ച വ്യക്തിയാണ് വി എസെന്ന് രാജേന്ദ്ര അർലേക്കർ പറഞ്ഞു.അത്തരം ആളുകൾ വളരെ അപൂർവമാണെന്നും അർലേക്കർ പറഞ്ഞു. കേരളം കണ്ട ഏറ്റവും ജനപ്രിയ നേതാവായിരുന്നു വിഎസ് എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. എല്ലാ പോരാട്ടങ്ങളിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഒരു വലിയ അധ്യായം അവസാനിക്കുകയാണെന്നും ഗണേശ് കുമാർ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ചു. മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ചു. മനുഷ്യത്വത്തിന്റെ വേദനകൾ മനസ്സിലാക്കിയ ഒരു ജനപ്രിയ നേതാവായിരുന്നു വി.എസ് എന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ നമുക്കിടയിൽ ഒരു പ്രചോദനമായി നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വ്യവസായി എംഎ യൂസഫ് അലി, ബിജെപി സംസ്ഥാന മേധാവി രാജീവ് ചന്ദ്രശേഖർ, നിരവധി സാമൂഹിക സാംസ്കാരിക…
തിരുവനന്തപുരം : പ്രിയ സഖാവിന് അന്ത്യാജ്ഞലി അർപ്പിക്കാൻ തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ . പാർട്ടി പ്രവർത്തകർ മാത്രമല്ല , സാധാരണക്കാരായ നാട്ടുകാരും മണ്മറഞ്ഞ സഖാവിനെ ഒരു നോക്ക് കാണാനായി മഴയെ വകവയ്ക്കാതെ എത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും പ്രണാമം അർപ്പിക്കാൻ തിരുവനന്തപുരത്തെ ലോ കോളേജ് ജംഗ്ഷനിലുള്ള വേലിക്കകം വീട്ടിൽ എത്തി . മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കളും വീട്ടിലെത്തിയിരുന്നു. വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം വി.എസിന്റെ മൃതദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 2 മണി വരെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുമെന്നും തുടർന്ന് മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് പൊതുദർശനത്തിന് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ 27 കേന്ദ്രങ്ങളിലൂടെയാണ് മൃതദേഹം കടന്നുപോകുക. പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, കണിയാപുരം, പള്ളിപ്പുറം,…
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി സ്ഥാനം ഒരു നിമിഷം കൊണ്ട് നിരസിച്ച വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് എംപി പപ്പു യാദവ് . രാഹുൽ ഗാന്ധി ഒരു “മഹാപ്രതിഭ” ആണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പപ്പു യാദവ് പറഞ്ഞു. “ഹാർവാർഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും സത്യം പറയാൻ ധൈര്യമുള്ള പ്രതിഭാധനനായ ആൺകുട്ടിയുമാണ് രാഹുൽ ഗാന്ധി. ഒരു നിമിഷം പോലും ആലോചിക്കാതെ തനിക്ക് ലഭിച്ച പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം നിരസിച്ചു. മൻമോഹൻ സിംഗ് തന്നെ രാഹുൽ ഗാന്ധിയോട് പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞു. പക്ഷേ രാഹുൽ ഗാന്ധി അത് ഒരു നിമിഷം കൊണ്ട് തള്ളിക്കളഞ്ഞു. മൻമോഹൻ സിംഗ് എത്ര പറഞ്ഞിട്ടും രാഹുൽ അതിന് സമ്മതിച്ചില്ല “ – പപ്പു യാദവ് പറഞ്ഞു. മാത്രമല്ല ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങൾ എടുത്തുകളയുകയാണെന്നും പപ്പു യാദവ് പറഞ്ഞു. ‘ മുഴുവൻ പ്രതിപക്ഷവും രാഹുൽ ഗാന്ധിയും ചില വിഷയങ്ങൾ ചർച്ച ചെയ്യുകയും സർക്കാരിൽ നിന്ന് ഉത്തരങ്ങൾ…
തിരുവനന്തപുരം: 37 ദിവസത്തിനു ശേഷം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ബ്രിട്ടീഷ് റോയൽ നേവിയുടെ നൂതന എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് . യുകെ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിന്റെ ഭാഗമായ വിമാനം ജൂൺ 14 ന് അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാർ സംഭവിച്ച് തിരുവനന്തപുരത്ത് ഇറക്കിയത്. അവിടെ ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു സുരക്ഷിതമായ ലാൻഡിംഗ്. ഇന്ധനം നിറയ്ക്കലും ഗ്രൗണ്ട് സപ്പോർട്ടും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകി. അടിയന്തര ലാൻഡിംഗിന് ശേഷം, മഴയത്തും ഫൈറ്റർ ജെറ്റ് ദിവസങ്ങളോളം തുറന്ന സ്ഥലത്തായിരുന്നു . ഇത് വൈറലായ മീമുകൾക്കും സോഷ്യൽ മീഡിയ ട്രോളുകൾക്കും വിഷയമായി. ഒടുവിൽ, ജെറ്റ് വിമാനത്താവളത്തിലെ എയർ ഇന്ത്യ ഹാംഗറിലേക്ക് മാറ്റി, അവിടെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ യുകെ റോയൽ എയർഫോഴ്‌സിൽ നിന്നുള്ള ഒരു സാങ്കേതിക സംഘത്തെ എത്തിച്ചു. തകരാർ പരിഹരിച്ച് എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം, എഫ് -35 ബി ചൊവ്വാഴ്ച വിജയകരമായി…
വാരണാസി : സിഖുകാർക്കെതിരെ അമേരിക്കയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ കേസ് . തിലമപൂർ സാരാനാഥിലെ മുൻ ഗ്രാമത്തലവൻ നാഗേശ്വർ മിശ്രയാണ് ഇത് സംബന്ധിച്ച ഹർജി വാരണാസിയിലെ എംപി-എംഎൽഎ കോടതിയിൽ സമർപ്പിച്ചത് . ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. അമേരിക്കൻ സന്ദർശന വേളയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ഇന്ത്യയിലെ സിഖുകാർക്കിടയിൽ അരക്ഷിതാവസ്ഥയുടെ അന്തരീക്ഷമുണ്ടെന്നാണ് രാഹുൽ പറഞ്ഞത് . ഇന്ത്യയിലെ സിഖുകാർക്ക് തലപ്പാവ് ധരിക്കാൻ അവകാശമില്ല , അവർക്ക് ഗുരുദ്വാരയിൽ പോകാൻ അനുവാദമില്ല എന്നും രാഹുൽ പറഞ്ഞതായി ഹർജിയിൽ പറയുന്നു. ഈ പ്രസ്താവന രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് നാഗേശ്വർ മിശ്ര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ടാം) കോടതിയിൽ ആദ്യം കേസ് ഫയൽ ചെയ്തത് . എന്നാൽ ഒരു തവണ വാദം കേട്ട ശേഷം എസിജെഎം (എംപി-എംഎൽഎ) കോടതി കേസ് തള്ളിയിരുന്നു. കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ മിശ്ര സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി ഫയൽ…
ആലപ്പുഴ : കഴിഞ്ഞ ദിവസം നടത്തിയ വർഗീയ പ്രസ്താവനയിൽ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണുള്ളത് . കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും . ജനറൽ സെക്രട്ടറിയുടെ കസേരയിലിരുന്ന് സമുദായത്തിനു വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘ ഞാനൊരു സാധാരണക്കാരനാണ് . പക്ഷെ സാമൂഹ്യനീതിയ്ക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് . അത് ഇന്നും പറയും നാളെയും പറയും. എന്റെ കോലം കത്തിച്ചാലും, കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് ഞാൻ പറയും. 24 മണിക്കൂറും ജാതി മാത്രം പറയുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത് . എന്നെ സമുദായം ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അപ്പുറം മറ്റൊരു കസേരയും ഞാൻ ആഗ്രഹിച്ചിട്ടില്ല . കേരളത്തില്‍ നിന്ന് ഒമ്പത് എംപിമാരെയാണ് ഇടതും വലതുമായി നാമനിർദേശം ചെയ്തിട്ടുള്ളത്. അതില്‍ പേരിനുപോലുമൊരു പിന്നാക്കക്കാരനില്ല. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന് പരിഗണന നൽകിയില്ലെന്ന് പറഞ്ഞപ്പോൾ മുസ്ലീങ്ങളെല്ലാം എനിക്കെതിരായി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
