പാലക്കാട്: പ്രസംഗിക്കുന്നതിനിടെ മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫിന്റെ പഞ്ചായത്ത് റാലിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു . പ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ പുത്തൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രക്തസമ്മർദ്ദം സാധാരണ നിലയിലാണ്. അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല, ഇതാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത് . അദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്.
Discussion about this post

